• HOME
 • »
 • NEWS
 • »
 • career
 • »
 • Civil Services Interview | ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ് ലഭിച്ച വ്യക്തിയുടെ പേരെന്ത്? UPSC അഭിമുഖത്തിലെ ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾ

Civil Services Interview | ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ് ലഭിച്ച വ്യക്തിയുടെ പേരെന്ത്? UPSC അഭിമുഖത്തിലെ ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾ

Some of the tricky questions asked at the civil service examinations | സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചോദിച്ച ചില തന്ത്രപരമായ ചോദ്യങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  യുപിഎസ്സി (UPSC) അഭിമുഖങ്ങള്‍ പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ എന്നും അറിയപ്പെടാറുണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ള അഭിമുഖ റൗണ്ടുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണിത്. ഒരു ഉദ്യോഗാര്‍ത്ഥി ഇന്റര്‍വ്യൂ ഹാളില്‍ പ്രവേശിക്കുന്നത് മുതല്‍, അവരുടെ ഓരോ നീക്കവും കര്‍ശനമായി പരിശോധനയിലാണ്. പരീക്ഷാ വേളയില്‍ ചോദിക്കാവുന്ന ചോദ്യങ്ങളെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ല, എന്തും ചോദിച്ചേക്കാം. അതിനാല്‍ സമര്‍ത്ഥമായി ഉത്തരം പറയാന്‍ ഉദ്യോഗാര്‍ത്ഥി തയ്യാറായിരിക്കണം.

  യുപിഎസ്സി സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ധാര്‍മ്മികതയും മാനസികാവസ്ഥയും ഒക്കെ അടിസ്ഥാനമാക്കിയാവാം. കൂടാതെ ഉദ്യോഗാര്‍ത്ഥിയുടെ ഏറ്റവും ആഴത്തിലുള്ള സ്വഭാവസവിശേഷതകള്‍ പോലും വിശകലനം ചെയ്യാന്‍ പാനലിനെ സഹായിക്കുന്ന ചോദ്യങ്ങളോ പരീക്ഷണങ്ങളോ വന്നേക്കാം. സിവില്‍ സര്‍വീസസ് (Civil Service) പരീക്ഷയില്‍ ചോദിച്ച ചില തന്ത്രപരമായ ചോദ്യങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ അവ കൈകാര്യം ചെയ്ത രീതികളും പരിശോധിക്കാം.

  സിവില്‍ സര്‍വീസ് ലക്ഷ്യമിട്ടിരുന്ന ഉദ്യോഗാര്‍ത്ഥിയായ കുമാര്‍ കേശവ് ഒരു മോക്ക് ഇന്റര്‍വ്യൂവിന് ഹാജരായിരുന്നു. കേശവിന് അവിടെ നേരിടേണ്ടി വന്നത് തന്ത്രപരമായ ചോദ്യങ്ങളായിരുന്നു. യുപിഎസ്സി 2020ല്‍ അഖിലേന്ത്യാ റാങ്ക് പട്ടികയില്‍ 491-ാം സ്ഥാനം കരസ്ഥമാക്കിയ കേശവ്, ചോദ്യോത്തര വേളയില്‍ വളരെ സമര്‍ത്ഥമായ പ്രകടനമായിരുന്നു നടത്തിയത്. അഭിമുഖ സംഘം ചോദിച്ച ഒരു ചോദ്യം, ''ഒരു സ്ത്രീ ഒരു തൊഴിലില്ലാത്ത പുരുഷനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?'' എന്നായിരുന്നു.

  ചോദ്യത്തിന് കേശവന്‍ നല്‍കിയ ഉത്തരം, ''ഇത് പെണ്‍കുട്ടിയെ ആശ്രയിച്ചിരിക്കുന്നു. അത് അവളുടെ തിരഞ്ഞെടുപ്പാണ്. അവള്‍ തന്റെ ജീവിതം ചെലവഴിക്കാന്‍ കഴിയുന്ന ഒരാളായി പുരുഷനെ കാണുന്നുവെങ്കില്‍, അവള്‍ക്ക് അത് ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്. ഒരുപക്ഷേ, ആ മനുഷ്യന്‍ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുകയോ ഒരു സ്റ്റാര്‍ട്ട്-അപ്പ് കെട്ടിപ്പടുക്കുകയോ ചെയ്യുന്നതുകൊണ്ടാകാം ഇതുവരെ ഒരു ജോലിയും നേടാന്‍ കഴിയാത്തത്.''

  ആ ചോദ്യത്തിന് അടിസ്ഥാനമാക്കി കുരുക്കുന്ന ഉപചോദ്യങ്ങളും കേശവിനോട് പാനല്‍ ചോദിച്ചിരുന്നു. ''ആ സ്ത്രീ ജോലിക്ക് പോയി പണം സമ്പാദിക്കാമെന്നും പുരുഷന്‍ വീട്ടിലിരുന്ന് ജോലികള്‍ ചെയ്യാമെന്നും ഇരുവരും തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് പറയും?'' എന്നായിരുന്നു ഉപചോദ്യം.

  കേശവ് തന്റെ ആത്മവിശ്വാസവും വിശകലന ശേഷിയും നിലനിര്‍ത്തിക്കൊണ്ട് മറുപടി പറഞ്ഞു, ''ദമ്പതികള്‍ യോജിച്ച് തീരുമാനമെടുത്താല്‍ പ്രശ്നമില്ല. അതില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. സ്ത്രീ സമ്പാദിക്കണമെന്നും പുരുഷന്‍ വീട്ടിലിരിക്കണമെന്നും ആര്‍ക്കെങ്കിലും വ്യക്തിപരമായി തോന്നിയാല്‍ അവര്‍ അതില്‍ മുന്നോട്ട് തന്നെ പോകണം. എന്തായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പാരമ്പര്യമാണ് നമ്മള്‍ പിന്തുടരുന്നത്.''  യുപിഎസ്സി അഭിമുഖത്തില്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍:

  ചോദ്യം: ഒരു വര്‍ഷത്തില്‍ എത്ര മിനിറ്റ് ഉണ്ട്?

  ചോദ്യം: ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാര്‍ത്ഥം ഏതാണ്?

  ചോദ്യം: 6 ദിവസം ശ്വാസം അടക്കിപ്പിടിക്കാന്‍ കഴിയുന്ന മൃഗത്തിന്റെ പേര് പറയുക?

  ചോദ്യം: ഐപിയുടെ പൂര്‍ണ്ണ രൂപം എന്താണ്?

  ചോദ്യം: എന്താണ് നമ്മുടെ ദേശീയ ഗാനം?

  ചോദ്യം: പകുതി മഹാരാഷ്ട്രയിലും പകുതി ഗുജറാത്തിലും ഉള്ള ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷന്‍ ഏതാണ്?

  ചോദ്യം: ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ് ലഭിച്ച വ്യക്തിയുടെ പേര്?

  ചോദ്യം: എന്താണ് നമ്മുടെ ദേശീയ ഗാനം?

  യുപിഎസ്സി 2020ലെ ഫലങ്ങള്‍ സെപ്റ്റംബര്‍ 24ന് പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകളിലും പ്രൊഫൈലുകളിലുമായി ആകെ 761 ഉദ്യോഗാര്‍ത്ഥികളെ ഇത്തവണ തിരഞ്ഞെടുത്തു.
  Published by:user_57
  First published: