• HOME
  • »
  • NEWS
  • »
  • career
  • »
  • Success Stroy | കൂലിപ്പണിക്കാരന്റെ മകന് അമേരിക്കയിൽ എഞ്ചിനിയറിംഗ് സീറ്റ്; 2.5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും

Success Stroy | കൂലിപ്പണിക്കാരന്റെ മകന് അമേരിക്കയിൽ എഞ്ചിനിയറിംഗ് സീറ്റ്; 2.5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും

''ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മഹാദളിത് വിദ്യാര്‍ത്ഥിയാണ് പ്രേം''

  • Last Updated :
  • Share this:
    അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ (pennsylvania) കോളേജില്‍ പഠിക്കാന്‍ 2.5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് (2.5 crore scholarship) സ്വന്തമാക്കി ദളിത് വിദ്യാര്‍ത്ഥി(dalit student). ബിഹാറിലെ ഗോണ്‍പുര ഗ്രാമത്തില്‍ നിന്നുള്ള പ്രേം കുമാര്‍ ആണ് സ്‌കോളര്‍ഷിപ്പ് നേടിയത്. പ്രേം കുമാര്‍ ഒരു കൂലിപ്പണിക്കാരന്റെ (daily wage worker) മകനാണ്. ലഫായെറ്റ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ഇന്റര്‍നാഷണല്‍ അഫയേഴ്‌സിലും ബിരുദം സ്വന്തമാക്കാനാണ് പ്രേം കുമാറിന്റെ ആഗ്രഹം. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുന്ന ഡെക്സ്റ്ററിറ്റി ഗ്ലോബല്‍ ഗ്രൂപ്പിന്റെ (dexterity global group) സഹായത്തോടെയാണ് പ്രേം കുമാര്‍ സ്‌കോളര്‍ഷിപ്പ് നേടിയത്.

    ഡെക്സ്റ്ററിറ്റി ഗ്ലോബലിന്റെ സ്ഥാപകന്‍ ശരദ് വിവേക് സാഗര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രേം കുമാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രേം കുമാറിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും സ്‌കോളര്‍ഷിപ്പിനെക്കുറിച്ചും അവന്‍ പഠിക്കാന്‍ പോകുന്ന കോളേജിനെക്കുറിച്ചും ശരദ് എഴുതി. പ്രേം കുമാറിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയും ശരദ് പങ്കുവെച്ചിട്ടുണ്ട്. ''ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മഹാദളിത് വിദ്യാര്‍ത്ഥിയാണ് പ്രേം'' എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ അവസാന ഭാഗത്തില്‍ പറയുന്നത്.

    വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിച്ചത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പ്രേം ഒരു പ്രമുഖ വാര്‍ത്താ ദിനപത്രത്തോട് പറഞ്ഞു. ''ബിഹാറിലെ മഹാദളിത് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡെക്സ്റ്ററിറ്റി ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. അവര്‍ കാരണമാണ് എനിക്ക് ഇന്ന് ഈ വിജയം ലഭിച്ചത്. ഞാന്‍ സന്തോഷവാനാണ്,'' പ്രേം കൂട്ടിച്ചേര്‍ത്തു.

    ലഫായെറ്റെയിലെ ഡയര്‍ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് പ്രേം. ലോകത്ത് ഒരു മാറ്റം കൊണ്ടുവരാനുള്ള കഴിവും പ്രചോദനവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഫെലോഷിപ്പ് നല്‍കൂവെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.

    പൂക്കച്ചവടക്കാരന്റെ മകള്‍ക്ക് കാലിഫോര്‍ണിയ സാന്താ ബാര്‍ബറ സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രോഗ്രാമില്‍ സീറ്റ് ലഭിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു. മുംബൈയിലെ പൂക്കച്ചവടക്കാരന്റെ മകളായ സരിത മാലി(28)യ്ക്കാണ് അവസരം ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സരിത.

    'Subaltern Women's Writing During The Bhakti Period.' എന്ന വിഷയത്തില്‍ ഹിന്ദിയില്‍ പിഎച്ച്എഡി ചെയ്യാനാണ് സരിതയുടെ ആഗ്രഹം. മിഡില്‍ സ്‌കൂള്‍ മുതല്‍ ബിരുദം വരെ സരിത വളര്‍ന്നത് മുംബൈയിലെ ചേരികളിലായിരുന്നു. പഠനത്തിനിടയിലും പൂമാലകള്‍ ഉണ്ടാക്കുന്നതിനായി സരിത തന്റെ പിതാവിനെ സഹായിക്കുമായിരുന്നു.

    നേരത്തെ, ഒരു പച്ചക്കറി കച്ചവടക്കാരന്റെ മകള്‍ സിവില്‍ ജഡ്ജ് റിക്രൂട്ട്മെന്റ് പരീക്ഷയില്‍ റാങ്ക് നേടിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു പച്ചക്കറി കച്ചവടക്കാരന്റെ മകള്‍ അങ്കിതയാണ് പരീക്ഷയില്‍ എസ്സി വിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയത്. ഇന്‍ഡോറിലെ മുസാഖേഡി ഏരിയയില്‍ പച്ചക്കറി കച്ചവടക്കാരനാണ് അങ്കിതയുടെ പിതാവ് അശോക് നാഗര്‍.
    First published: