നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • SSB Recruitment 2021 | എസ്.എസ്.ബിയില്‍ അവസരം: ശമ്പളം 85,000 രൂപ വരെ

  SSB Recruitment 2021 | എസ്.എസ്.ബിയില്‍ അവസരം: ശമ്പളം 85,000 രൂപ വരെ

  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അസല്‍ രേഖകള്‍ സഹിതം 26.10.2021 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം

  • Share this:
   നേപ്പാള്‍ , ഭൂട്ടാന്‍ എന്നിവയുടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിര്‍ത്തി കാവല്‍ സേനയാണ് ശാസ്ത്ര സീമ ബാല്‍ ( SSB ) . ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ശാസ്ത്ര സീമ ബാല്‍ പ്രവര്‍ത്തിക്കുന്നത്.

   2001-ന് മുമ്പ് സേനയെ സ്‌പെഷ്യല്‍ സര്‍വീസ് ബ്യൂറോ എന്നാണ് അറിയപ്പെട്ടിരുന്നത്.ഇന്ത്യ ചൈന യുദ്ധത്തെത്തുടര്‍ന്ന് 1963-ല്‍ സ്‌പെഷ്യല്‍ സര്‍വീസസ് ബ്യൂറോ എന്ന പേരില്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ശത്രുക്കള്‍ക്ക് എതിരെ ശക്തിപ്പെടുത്താനാണ് ഈ സേനയെ ആദ്യമായി രൂപകരിക്കുന്നത്. രാജ്യത്തെ തന്നെ മികച്ച അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ഒന്നാണ് ശാസ്ത്ര സീമ ബാല്‍. മികച്ച തൊഴില്‍ അവസരമാണ് നല്‍കുന്നത്‌ ശാസ്ത്ര സീമ ബാല്‍ നല്‍കുന്നത്‌.

   എസ്.എസ്.ബി  (ശാസ്ത്ര സീമ ബാല്‍)(ssb) സ്‌പെഷ്യലിസ്റ്റ് & ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.നിലവില്‍ എസ്.എസ്.ബി സായുധ പോലീസ് സേനയില്‍ 51 ഒഴിവുകളാണ് ഉള്ളത്.

   ബിരുദാനന്തര ബിരുദം / ഡിപ്ലോമ പാസായവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാം.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അസല്‍ രേഖകള്‍ സഹിതം 26.10.2021 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം,

   സ്ഥാപനം   എസ്.എസ്.ബി 
    തസ്തിക  ഒഴിവ്
    ജിഡിഎംഒ  44
   സ്‌പെഷ്യലിസ്റ്റ്  07
     തിരഞ്ഞെടുക്കല്‍ രീതി  അഭിമുഖം
     ഇന്റര്‍വ്യൂ തീയതി   26.10.2021 വരെ
     വിദ്യാഭ്യാസ യോഗ്യത   ബിരുദാനന്തര ബിരുദം / ഡിപ്ലോമ
   ശമ്പള വിശദാംശങ്ങള്‍   കുറഞ്ഞത് 75,000 / - പരമാവധി 85,000 / -
     അപേക്ഷാ രീതി    താല്‍പ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യഥാര്‍ത്ഥ രേഖകള്‍ സഹിതം 26.10.2021 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
   അപേക്ഷ ഫീസ് ഫീസ് ഇല്ല   കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ssbrectt.gov.in/docs/GDMO.pdf ഔദ്യോഗിക അറിയിപ്പ് കാണുക .

   DRDO recruitment 2021 | ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: നവംബര്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

   കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ(DRDO) അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്തിക്കണം.

   യോഗ്യതാ പരീക്ഷയില്‍ ലഭിക്കുന്നമാക്കിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ട്രെയിനിങ്ങാണ് ലഭിക്കുക.ബിഇ/ടെക്/ഡിപ്ലോമ/ഐഐടിയില്‍ പ്രൊഫഷണല്‍ ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.

   ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കേണ്ട വിധം

   ഘട്ടം 1: DRDO അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ വെബ്സൈറ്റായ  drdo.gov.in - ലേക്ക് പോകുക

   ഘട്ടം 2:ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക

   ഘട്ടം 3: ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ  ഓണ്‍ലൈന്‍ അപേക്ഷയുടെ  പകര്‍പ്പ് സൂക്ഷിക്കണം

   Also Read- IBPS PO Notification 2021 | ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം
   Published by:Jayashankar AV
   First published:
   )}