നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • SSC EXAM | എസ്.എസ്.സിയുടെ പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

  SSC EXAM | എസ്.എസ്.സിയുടെ പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

  പുതിയ ഷെഡ്യൂള്‍ എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ് .

  • Share this:
   സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍,
   കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ ഉള്‍പ്പടെയുള്ള പരീക്ഷകളുടെ തീയതി പ്രസിദ്ധികരിച്ചു.

   പരീക്ഷകള്‍ ,തീയതി

   കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) ലെവല്‍ പരീക്ഷ, 2020 ടയര്‍ 2 പരീക്ഷ- 2022 ജനുവരി 1
   കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍, 2020 ടയര്‍ 1- 2022 ജനുവരി 28, 29
   കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ, 2020 ടയര്‍ 2- 2022 ഫെബ്രുവരി 6
   സെലക്ഷന്‍ പോസ്റ്റ് (ഫേസ്-9) പരീക്ഷ, 2021- 2022 ഫെബ്രുവരി 2 മുതല്‍ 10

   പുതിയ ഷെഡ്യൂള്‍ എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക്‌ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   KEAM Result | എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍


   എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. 73977 പേരാണ് പരീക്ഷ എഴുതിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയത്. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

   എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയന്‍ കിഷോറിനും(കൊല്ലം) നാലാം റാങ്ക് കെ. സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.

   ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്ടില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി.

   എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ പാസായി യോഗ്യത നേടിയവരാണ്. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും.

   സി.എ.ജി ഒഴിവുകള്‍: ഓഡിറ്റര്‍, ക്ലാര്‍ക്ക് തസ്തികകളില്‍ ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം

   കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ ഓഡിറ്റര്‍/ അക്കൗണ്ടന്റ്, ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.കായിക താരങ്ങള്‍ക്കാണ് അവസരമുള്ളത്.സി.എ.ജിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.

   അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന നോഡല്‍ ഓഫീസിലേക്ക് സമയ പരിധിക്കുള്ളില്‍ അയച്ചു നല്‍കണം. വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 30 ദിവസത്തിനുള്ള അപേക്ഷ സമര്‍പ്പിരിക്കണം.

   ഒക്ടോബര്‍ 2 നാണ് ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.18 വയസിനും 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്.വിദ്യാഭ്യാസ യോഗ്യത, ഒഴിവുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എ.ജിയുടെ വെബ്സൈറ്റായ www.cag.gov.in സന്ദര്‍ശിക്കുക.
   Published by:Jayashankar AV
   First published:
   )}