ഇന്റർഫേസ് /വാർത്ത /Career / SSLC Plus Two Exam Schedule| എസ്​എസ്​എൽസി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

SSLC Plus Two Exam Schedule| എസ്​എസ്​എൽസി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

എസ്​ എസ്​ എൽ സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ

എസ്​ എസ്​ എൽ സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ

എസ്​ എസ്​ എൽ സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പൊതു പരീക്ഷകളുടെ (SSLC Plus Two Exams) തീയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പ്രഖ്യാപിച്ചു. എസ്​ എസ്​ എൽ സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച്​ 30 മുതൽ 22 വരെയായിരിക്കും.

മാർച്ച്​ 21 മുതൽ 25 വരെ എസ്​എസ്​എൽസിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച്​ 16 മുതൽ 21 വരെ നടക്കും.

എസ് എസ് എൽ സി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച്​ 10 മുതൽ 19 വരെയും ഹയർസെക്കന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച്​ 15 വരെയും വിഎച്ച്​എസ്​ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച്​ 15 വരെയും നടക്കും.

ഫോക്കസ്​ ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാരണം ക്ലാസുകൾ വൈകിയതിനാൽ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാ​ഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ വൈകി തുടങ്ങിയതിനാലാണ് മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

പത്താം ക്ലാസുകാരുടെ പാഠഭാഗങ്ങള്‍ 75 ശതമാനത്തിലേറെ പഠിപ്പിച്ചു കഴിഞ്ഞിഞ്ഞെങ്കിലും ഹയര്‍സെക്കന്ററി, വിഎച്ച്‌എസ്‌ഇ രണ്ടാം വര്‍ഷക്കാരുടെ പാഠഭാഗങ്ങള്‍ പകുതി പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല. ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ രണ്ടാഴ്ചത്തോളം ക്ലാസ് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് അധ്യാപകരും പറയുന്നത്.

ഒറ്റനോട്ടത്തിൽ
എസ്​ എസ്​ എൽ സി പരീക്ഷമാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ
ഹയർസെക്കന്‍ററി പരീക്ഷമാർച്ച്​ 30 മുതൽ 22 വരെ
എസ്​എസ്​എൽസി മോഡൽ പരീക്ഷമാർച്ച്​ 21 മുതൽ 25 വരെ
ഹയർസെക്കന്‍ററി മോഡൽ പരീക്ഷമാർച്ച്​ 16 മുതൽ 21 വരെ
എസ് എസ് എൽ സി പ്രാക്ടിക്കൽ പരീക്ഷമാർച്ച്​ 10 മുതൽ 19
ഹയർസെക്കന്‍ററി പ്രാക്ടിക്കൽ പരീക്ഷഫെബ്രുവരി 21 മുതൽ മാർച്ച്​ 15
വിഎച്ച്​എസ്​ഇ പ്രാക്ടിക്കൽ പരീക്ഷഫെബ്രുവരി 15 മുതൽ മാർച്ച്​ 15

First published:

Tags: Minister V Sivankutty, Plus two Exam, Sslc exam, VHSE Exam