തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി (SSLC), പ്ലസ് ടു (Plus Two), വി എച്ച് എസ് ഇ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. 9.30ന് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കും. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ പരീക്ഷ നടത്താനാണ് ആലോചന. കോവിഡ് കാരണം ക്ലാസുകൾ വൈകിയതിനാൽ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുക. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ വൈകി തുടങ്ങിയതിനാലാണ് മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പത്താം ക്ലാസുകാരുടെ പാഠഭാഗങ്ങള്‍ 75 ശതമാനത്തിലേറെ പഠിപ്പിച്ചു കഴിഞ്ഞിഞ്ഞെങ്കിലും ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ രണ്ടാം വര്‍ഷക്കാരുടെ പാഠഭാഗങ്ങള്‍ പകുതി പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല. ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ രണ്ടാഴ്ചത്തോളം ക്ലാസ് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് അധ്യാപകരും പറയുന്നത്.
'കിഴക്കമ്പലത്തുണ്ടായത് ഒറ്റപ്പെട്ട സംഭവം; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്': മന്ത്രി വി ശിവന്‍കുട്ടി
കിഴക്കമ്പലത്തിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തെക്കുറിച്ച് ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അക്രമസംഭവത്തിന്റെ പേരില്‍ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന നിലപാടാണ് ഈ സര്‍ക്കാരിന്റേതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.