നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Staff Selection Commission Recruitment| കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ആകര്‍ഷകമായ ശമ്പളം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

    Staff Selection Commission Recruitment| കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ആകര്‍ഷകമായ ശമ്പളം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

    കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജിയണിൽ (KKR) 117 ഒഴിവുണ്ട്.

    Staff Selection Commission

    Staff Selection Commission

    • Share this:
      കേന്ദ്ര സർവീസിൽ (Central Service) വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്ക് സ്‌റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (Staff Selection Commission) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ (October 25) വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദം/ പ്ലസ് ടു /എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജിയണിൽ (KKR) 117 ഒഴിവുണ്ട്. തസ്തിക, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

      ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കര്‍ണാടക/കേരള റീജിയണില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂര്‍. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങള്‍) എന്നീ നാല് വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. അവസാന തീയതി: ഒക്ടോബര്‍25. തസ്തികകള്‍, യോഗ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssc.nic.in



























      ഒറ്റനോട്ടത്തിൽ
      പ്രായം: 18–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്
      അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല
      അവസാന തീയതി: ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഒക്ടോബർ 25 വരെ അടയ്‌ക്കാം.
      പരീക്ഷാ രീതി: കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്
      പരീക്ഷാ തീയതി: ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ.



      കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും കോഡുകളും

      തിരുവനന്തപുരം (കോഡ്– 9211), എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

      ചില തസ്​തികകളും വകുപ്പും ഒഴിവുകളും ചുവടെ:

      ഗേൾസ്​ കാഡറ്റ്​ ഇൻസ്​ട്രക്​ടർ: ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ എൻ.സി.സി, ന്യൂഡൽഹി, ഒഴിവുകൾ 81, യോഗ്യത: ബിരുദം.

      മൾട്ടി ടാസ്​കിങ്​ സ്​റ്റാഫ്​: ചീഫ്​ പോസ്​റ്റ്​മാസ്​റ്റർ ജനറലിന്റെ ഓഫീസ്​, വെസ്​റ്റ്​ ബംഗാൾ സർക്കിൾ, കൊൽക്കത്ത, ഒഴിവുകൾ 398, യോഗ്യത: മെട്രിക്കുലേഷൻ/എസ്​.എസ്​.എൽ.സി/തത്തുല്യം

      ഫോ​ട്ടോഗ്രാഫർ ഗ്രേഡ്​ III: സുവോളജിക്കൽ സർവേ ഓഫ്​ ഇന്ത്യ, കൊൽക്കത്ത, ഒഴിവുകൾ 8, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു

      ​ഡ്രില്ലർ കം മെക്കാനിക്​​ (മാസ്​റ്റർ ക്രാഫ്​റ്റ്​സ്​മാൻ): സെൻട്രൽ ഗ്രൗണ്ട്​വാട്ടർ ബോർഡ്​, ഫരീദാബാദ്​, ഒഴിവുകൾ 19, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു; ജൂനിയർ ​ജ്യോഗ്രഫിക്കൽ അസിസ്​റ്റന്റ്, നാഷനൽ അറ്റ്​ലസ്​​ ആൻഡ്​ തെമാറ്റിക്​ മാപ്പിങ്​ ഓർഗനൈസേഷൻ, കൊൽക്കത്ത, ഒഴിവുകൾ 62, യോഗ്യത: ബിരുദം

      റിസർച്ച്​​ അസിസ്റ്റന്റ്:  സെൻട്രൽ ഗ്രൗണ്ട്​വാട്ടർ ബോർഡ്​, ഫരീദാബാദ്​, ഒഴിവുകൾ 146, യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം

      മൾട്ടി ടാസ്കിങ്​ സ്​റ്റാഫ്​ (ടെക്​നിക്കൽ): നാഷണൽ ടെസ്​റ്റ്​ഹൗസ്​, ഒഴിവുകൾ 78, യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം

      ഡെപ്യൂട്ടി റേഞ്ചർ: ഫോറസ്​റ്റ്​ സർവേ ഓഫ്​ ഇന്ത്യ റീജനൽ ഓഫിസ്​, ബാംഗ്ലൂർ, ഒഴിവുകൾ 12, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു

      ജൂനിയർ​ ഗ്രേഡ്​ ഇന്ത്യൻ ഇൻഫർമേഷൻ സർവിസ്​: ഒഴിവുകൾ 40 (ഇംഗ്ലീഷ്​, ഹിന്ദി ഉൾപ്പെടെ), യോഗ്യത: ബിരുദം

      ഫാർമസിസ്​റ്റ്​​: ഹെൽത്ത്​ മുംബൈ, ഒഴിവുകൾ 15, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു

      കെമിക്കൽ അസിസ്റ്റന്റ്: സെൻട്രൽ റവന്യൂ കൺട്രോൾ ലബോറട്ടറി, ന്യൂഡൽഹി, ഒഴിവുകൾ 92. യോഗ്യത: ബിരുദം

      ഗേൾ കാഡറ്റ്​ ഇൻസ്​ട്രക്​ടർ: ഡിഫൻസ്​, ഒഴിവുകൾ 82, യോഗ്യത: ബിരുദം

      ഡേറ്റ പ്രൊസസിങ്​ അസിസ്​റ്റന്റ്​ ഗ്രേഡ്​ എ: ഡിഫൻസ്​, ഒഴിവുകൾ 64, യോഗ്യത ബിരുദം; സയൻറിഫിക്​ അസിസ്​റ്റൻറ്​, ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ സപ്ലൈസ്​, ഒഴിവുകൾ 24, യോഗ്യത: ബിരുദം

      ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്​): ഡിഫൻസ്​, ഒഴിവുകൾ 165, യോഗ്യത: ബിരുദം; അസിസ്​റ്റൻറ്​ കമ്യൂണിക്കേഷൻ ഓഫിസർ, പൊലീസ്​ വയർലെസ്​, ഒഴിവുകൾ 52, യോഗ്യത: ബിരുദം

      നഴ്​സിങ് ഓഫീസർ സി.ജി.എച്ച്​.എസ്​: ഒഴിവുകൾ 53,​ യോഗ്യത: ബിരുദം

      മെഡിക്കൽ അറ്റൻഡന‍്റ് സി.ജി.എച്ച്​.എസ്: ഒഴിവുകൾ 81, യോഗ്യത: മെട്രിക്കുലേഷൻ

      ജൂനിയർ സ്​റ്റോർ കീപ്പർ: നേവി, ഒഴിവുകൾ 161, യോഗ്യത: ഹയർ സെക്കൻഡറി

      ലാസ്​കർ: നേവി, ഒഴിവുകൾ 142, യോഗ്യത: മെട്രിക്കുലേഷൻ

      എ.എസ്​.ഐ, ഹെഡ്​കോൺസ്​റ്റബ്​ൾ, ഹെൽപർ ഉൾപ്പെടെ മറ്റു നിരവധി തസ്​തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്​.
      Published by:Rajesh V
      First published:
      )}