നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Teachers Day 2021 | സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പ്രൈമറി, സെക്കന്ററി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 41 പേർക്ക്

  Teachers Day 2021 | സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പ്രൈമറി, സെക്കന്ററി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 41 പേർക്ക്

  പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.

  teachers award 2021

  teachers award 2021

  • Share this:
   തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.

   പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. അവാര്‍ഡ് നേടിയ പ്രൈമറി, സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്‌കൂളിന്‍റെ പേര്, ജില്ല എന്നിവ താഴെ.

   പ്രൈമറി വിഭാഗം

   ജെ സെൽവരാജ്, ഡി ആർ ഗീതാകുമാരി, വി അനിൽ, എ താഹിറ ബീവി, ബിനുജോയ്, ടി ബി മോളി, കെ എം നൗഫൽ, പി രമേശൻ, സി മോഹനൻ, ബിജു മാത്യു, എം കെ ലളിത, എ ഇ സതീഷ് ബാബു, കെ സി ഗിരീഷ് ബാബു, പി കൃഷ്‌ണ‌ദാസ്.

   സെക്കൻഡറി വിഭാഗം

   കെ വി ഷാജി, എം എ അബ്‌ദുൾ ഷുക്കൂർ, ടി രാജീവൻ നായർ, ഐസക് ഡാനിയേൽ, മൈക്കിൽ സിറിയക്, എ സൈനബ ബീവി, പി വി എൽദോ, വി ടി ഗീതാ തങ്കം, കെ പി രാജീവൻ, യു കെ ഷജിൽ, എം സുനിൽകുമാർ, ടി എ സുരേഷ്, ഡി നാരായണ.

   ഹയർ സെക്കൻഡറി വിഭാഗം

   കെ സന്തോഷ് കുമാർ, ഡോ. കെ ലൈലാസ്, സജി വർഗീസ്, കെ എ ജോയ്, ബാബു പി മാത്യു, എം വി പ്രതീഷ്, എൻ സന്തോഷ്, എസ്, എസ് ഗീതാ നായർ, കെ എസ് ശ്യാൽ.

   വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം

   സാബു ജോയ്, വി പ്രിയ, രതീഷ് ജെ ബാബു, എം വി വിജന, എൻ സ്‌മിത

   അവാർഡ്‌ ജേതാക്കൾ:   Published by:Rajesh V
   First published: