നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • വിദ്യാർഥികൾക്ക് സുരക്ഷാ കിറ്റ്: നീറ്റ്, മറ്റു പൊതു പ്രവേശന പരീക്ഷകൾ റദ്ദാക്കില്ല

  വിദ്യാർഥികൾക്ക് സുരക്ഷാ കിറ്റ്: നീറ്റ്, മറ്റു പൊതു പ്രവേശന പരീക്ഷകൾ റദ്ദാക്കില്ല

  കലാ, ശാസ്ത്രരംഗത്തെ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് അതാത് സർവ്വകലാശാലകൾ/ സംസ്ഥാനങ്ങൾ തീരുമാനമെടുക്കും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നീറ്റ് ഉൾപ്പെടെയുള്ള മറ്റ് പൊതു പ്രവേശന പരീക്ഷകൾ ഒന്നും റദ്ദാക്കാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ഗവൺമെന്റ്. 2021ലെ നീറ്റ് (പിജി), നീറ്റ് (യുജി) പരീക്ഷകൾ യഥാക്രമം, 2021 സെപ്റ്റംബർ 11, സെപ്റ്റംബർ 12 തീയതികളിൽ നടക്കും.

   കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് എല്ലാവിധ മുൻകരുതലോടെയാകും പരീക്ഷ നടത്തുക. കൂടാതെ, സുരക്ഷിതമായ പരീക്ഷ നടത്തിപ്പിന് വിദ്യാർഥികളുടെയും, പരീക്ഷ ഉദ്യോഗസ്ഥരുടെയും അധിക സുരക്ഷക്കായി ഈ നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട് :

   1. വിദ്യാർഥികളുടെ തിരക്കും ദീർഘദൂരയാത്രയും ഒഴിവാക്കാൻ രാജ്യത്തുടനീളം പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു.

   2. പരീക്ഷ എഴുതുന്നവരുടെ യാത്ര സുഗമം ആക്കുന്നതിന് അഡ്മിറ്റ് കാർഡിൽ കോവിഡ് ഇ -പാസ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്

   3. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിനും പുറത്ത് കടക്കുന്നതിനും പ്രത്യേക സംവിധാനം.

   4. ശരീരോഷ്മാവ് രേഖപ്പെടുത്തുന്നതിനായി എല്ലാ വിദ്യാർത്ഥികളെയും പ്രവേശന കവാടത്തിൽ പരിശോധിക്കും. സാധാരണ ശരീരോഷ്മാവിൽ കൂടുതലുള്ള വിദ്യാർഥികളെ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ റൂമിൽ പരീക്ഷ എഴുതാൻ അനുവദിക്കും.

   5. വിദ്യാർഥികൾ ഫേസ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. ഇതിനായി ഫേസ് ഷീൽഡ്,ഫേസ് മാസ്ക്,ഹാൻഡ് സാനിറ്റൈസർ എന്നിവയടങ്ങിയ സുരക്ഷാ കിറ്റ് എല്ലാവർക്കും നൽകും.

   6.പരീക്ഷ കേന്ദ്രത്തിന് പുറത്തുള്ള ആൾക്കൂട്ടം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും

   Also read- IND vs SL| 43.1 ഓവറിൽ കൂടാരം കയറി ഇന്ത്യൻ സംഘം; ശ്രീലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം

   കലാ, ശാസ്ത്രരംഗത്തെ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് അതാത് സർവ്വകലാശാലകൾ/ സംസ്ഥാനങ്ങൾ തീരുമാനമെടുക്കും.

   കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

   Also read- Tokyo Olympics | ത്രിവർണ പതാകയേന്തി മൻപ്രീത് സിംഗും മേരി കോമും; മാർച്ച് പാസ്റ്റിൽ 19 ഇന്ത്യൻ താരങ്ങൾ

   ഈ വർഷം നീറ്റ് പരീക്ഷ മലയാളത്തിലും എഴുതാമെന്നും കേന്ദ്ര വിദ്യഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.

   Also read- Covid 19 | സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നു; ഇന്ന് 17518 പേർക്ക് കോവിഡ്; ടിപിആർ 13.63; മരണം 132

   ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളെ കൂടി പരിഗണിച്ച് ഈ വര്‍ഷം മുതൽ കുവൈറ്റിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാൻ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.
   Published by:Naveen
   First published: