HOME /NEWS /Career / Kerala Plus One Exam|  കേരളത്തിൽ  പ്ലസ് വൺ എഴുത്തു പരീക്ഷ നടത്താൻ സുപ്രീംകോടതിയുടെ അനുമതി 

Kerala Plus One Exam|  കേരളത്തിൽ  പ്ലസ് വൺ എഴുത്തു പരീക്ഷ നടത്താൻ സുപ്രീംകോടതിയുടെ അനുമതി 

Supreme Court

Supreme Court

പ്ലസ് വൺ എഴുത്തു പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്.

  • Share this:

    ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വണ്‍  എഴുത്തു പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സംസ്ഥാന സർ ർക്കാർ കോടതിയെ അറിയിച്ച പഞ്ചാത്തലത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാത്ത തരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ്  സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചത്.

    സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നും  സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് പത്മനാഭൻ വാദിച്ചു. എന്നാൽ നീറ്റ് പരീക്ഷയ്ക്ക് ഏഴ് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടല്ലോയെന്ന് ജസ്റ്റിസ് എ എം  ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

    സാങ്കേതിക സർവകലാശാല ഒരു ലക്ഷത്തിൽപ്പരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് പരീക്ഷ നടത്തിയതായും സുപ്രീംകോടതി വിലയിരുത്തി. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി റസൂൽ ഷാനായിരുന്നു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ  സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

    Also Read- ഷോർട്ട്സ് ധരിച്ച് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയെ തടഞ്ഞു; കർട്ടൻ ഉടുത്ത് പരീക്ഷ എഴുതി

    ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ടും കമ്പ്യൂട്ടർ, മെബൈൽ എന്നിവ ഇല്ലാത്തതും  കുട്ടികൾ ഓൺലൈനായി പരീക്ഷ എഴുതാതിരിക്കാൻ കാരണമാകും. വീടുകളിൽ  രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ മോഡൽ പരീക്ഷ എഴുതിയത്. അതിനാൽ മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കാനാവില്ല.  ഓഫ് ലൈൻ പരീക്ഷ  അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത്.  ചോദ്യപേപ്പർ ചോർച്ച, കൃത്രിമം കാണിക്കൽ എന്നിവ  തടയുന്നതിനും ഓഫ് ലൈൻ പരീക്ഷയിലൂടെ സാധിക്കുമെന്നും  സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

    സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശന യോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷ മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടും. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്​ലൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർഥികൾക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് പരീക്ഷ നടത്താൻ കോടതി അനുമതി നൽകിയത്.

    സുപ്രീംകോടതി വിധി സ്വാഗതാർഹം ; പരീക്ഷ നടത്താൻ സർക്കാർ സജ്ജം : മന്ത്രി വി ശിവൻകുട്ടി

    പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടർന്ന് ടൈം ടേബിൾ പ്രസിദ്ധീകരിക്കും.

    വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടരും. സുപ്രീംകോടതി സർക്കാരിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്തത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

    പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങൾ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    First published:

    Tags: Plus one exam, Supreme court