ന്യൂഡൽഹി: തൊഴിൽ അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. പുതുവർഷത്തിൽ സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2020ൽ ശമ്പളത്തിൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും സർവേയിൽ പറയുന്നു. മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ എംപ്ലോയ്മെന്റ് ട്രെൻഡ് സർവേ 2020 അനുസരിച്ച് ഭൂരിഭാഗം തൊഴിൽ ദാതാക്കളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതിനെ കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെയാണ് സംസാരിച്ചത്.
'പുതുവർഷമായ 2020ൽ ഏഴുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും സ്റ്റാർട് അപ്പുകൾ ആയിരിക്കും തൊഴിലവസരങ്ങൾ നൽകുക. എല്ലാ മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ സി ഇ ഒ രാജേഷ് കുമാർ പറഞ്ഞു. 42 പ്രധാന നഗരങ്ങളിലെ 12 വ്യവസായ മേഖലകളിൽ നിന്നുള്ള 4,278 കമ്പനികളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
ബംഗളൂരു, മുംബൈ, ഡൽഹി ആൻഡ് എൻ സി ആർ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, പുനെ എന്നീ സ്ഥലങ്ങളിലാണ് പുതിയ തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുകയെന്നും സർവേയിൽ പറയുന്നു. ഈ സ്ഥലങ്ങളിൽ 5,14,900 തൊഴിലവസരങ്ങളാണ് ഉണ്ടാകുക. അതേസമയം, 2020ൽ ടെക്നോളജിക്കും ടെക്നിക്കൽ കഴിവിനുമാണ് മറ്റ് കഴിവുകളേക്കാൾ ആവശ്യമുണ്ടാകുക. 2019ൽ 6.2 ലക്ഷം തൊഴിലവസരങ്ങൾ ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്, അതിൽ 5.9 ലക്ഷം തൊഴിലുകൾ നൽകാൻ കഴിഞ്ഞു.
റീടെയിൽ ആൻഡ് ഇ-കൊമേഴ്സ് മേഖലയിൽ ആയിരിക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുക. ശമ്പളത്തിലും ബോണസിലും 2020ൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പളത്തിൽ എട്ടു ശതമാനവും ബോണസിൽ 10 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ (2, 15, 400) സൃഷ്ടിക്കുക. വടക്ക് (1,95,700),
പടിഞ്ഞാറ് (1,65,700), കിഴക്ക് (1,25,800) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ തൊഴിലവസരങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.