ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 2020ലോ 2021ലോ ബിടെക്, എംടെക്, ബിഇ, എംഇ, എംസിഎ എന്നിവയോ അല്ലെങ്കിൽ എംഎസ്‌സിയോ പാസായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഐടി രംഗത്തെ പ്രമുഖരായ ടിസിഎസ് ഓഫ്-കാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവ് (Recruitment Drive) നടത്തുന്നത്.
രണ്ട് തസ്തികകളിലേക്കാണ് ഒഴിവുകള്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബിസിനസ് പ്രോസസ് സേവനങ്ങള്‍ എന്നിവയാണ് അത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക്
tcs.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എത്രയും വേഗം അപേക്ഷിക്കുന്നതാകും നല്ലത്. 2019ല്‍ ബിരുദം പൂർത്തിയാക്കിയ വിദ്യാര്‍ത്ഥികളിൽ നിന്ന് വൈകാതെ കമ്പനി അപേക്ഷകള്‍ ക്ഷണിക്കും. അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡവും സെലക്ഷന്‍ പ്രക്രിയയും ചുവടെ ചേർക്കുന്നു:
ടിസിഎസ് റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡംവിദ്യാഭ്യാസ യോഗ്യത: ജോലിക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ഉണ്ടായിരിക്കണം. 10, 12 ക്ലാസുകള്‍, ഡിപ്ലോമ (ബാധകമെങ്കില്‍), ബിരുദം, ബിരുദാനന്തര പരീക്ഷ എന്നിവയുടെ മാര്‍ക്കുകള്‍ സംയോജിപ്പിച്ചാണ് ആകെ മാര്‍ക്ക് കണക്കാക്കുക. 2020, 2021 ല്‍ ബിരുദം പൂർത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കേ അപേക്ഷിക്കാനാകൂ. അതിനു മുമ്പ് ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
ഇനിപ്പറയുന്ന ബിരുദങ്ങളിൽ ഏതെങ്കിലുമൊന്ന് പൂർത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
- ബാച്ചിലേഴ്‌സ് ഓഫ് എഞ്ചിനീയറിംഗ് (BE)
- ബാച്ചിലേഴ്‌സ് ഓഫ് ടെക്‌നോളജി (B.Tech)
- മാസ്റ്റേഴ്‌സ് ഓഫ് എഞ്ചിനീയറിംഗ് (ME)
- മാസ്റ്റേഴ്‌സ് ഓഫ് ടെക്‌നോളജി (M.Tech)
- മാസ്റ്റേഴ്‌സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (MCA)
- മാസ്റ്റേഴ്‌സ് ഓഫ് സയന്‍സ് (MSc)
പ്രായപരിധി - ഉദ്യോഗാര്‍ത്ഥി 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവരായിരിക്കണം.
പ്രവൃത്തി പരിചയം: രണ്ട് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ടിസിഎസ് റിക്രൂട്ട്‌മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം?ഘട്ടം 1. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടിസിഎസ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
ഘട്ടം 2. ഐടി വിഭാഗത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
ഘട്ടം 3. ഫോം പൂരിപ്പിച്ച ശേഷം, നിങ്ങളുടെ അപേക്ഷാ നില പരിശോധിക്കണം. അതില്‍ 'അപ്പ്‌ളൈഡ് ഫോര്‍ ഡ്രൈവ്' എന്ന് കാണിച്ചാല്‍ നിങ്ങള്‍ വിജയകരമായി അപേക്ഷിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്.
ടിസിഎസ് റിക്രൂട്ട്മെന്റ് 2022: സെലക്ഷന്‍ പ്രക്രിയഉദ്യോഗാര്ത്ഥികള് സെലക്ഷന്‍ പ്രക്രിയയുടെ രണ്ട് ഘട്ടങ്ങളിലൂടെ കടന്നു പോകണം. ഒന്നാം റൗണ്ടില്‍ എഴുത്ത് പരീക്ഷയും രണ്ടാം റൗണ്ടില്‍ അഭിമുഖ പരീക്ഷയുമാണ് നടക്കുക. ആദ്യത്തെ എഴുത്തുപരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ രണ്ടാം റൗണ്ടിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. എഴുത്തുപരീക്ഷയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Also read- RBI | റിസർവ് ബാങ്കിൽ ബിരുദധാരികള്‍ക്ക് അവസരം; പ്രതിവര്‍ഷം 33.60 ലക്ഷം രൂപ വരെ ശമ്പളംഎഴുത്തുപരീക്ഷ രണ്ട് ഭാഗങ്ങളായിട്ടായിരിക്കും നടക്കുക. പാർട്ട് എ ഉദ്യോഗാര്‍ത്ഥിയുടെ വൈജ്ഞാനിക കഴിവുകള്‍ പരിശോധിക്കാനുള്ളതും പാര്‍ട്ട് ബി പ്രോഗ്രാമിംഗിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കും. പാര്‍ട്ട് എ പരീക്ഷ 120 മിനിറ്റും പാര്‍ട്ട് ബി പരീക്ഷ 180 മിനിറ്റും നീണ്ടുനിൽക്കും.
ഒന്നാം റൗണ്ടിന്റെ ഫലം ടിസിഎസ് iONന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് ഹാജരാകണം. സംശയങ്ങള്‍ക്ക് ടിസിഎസ് ഹെല്‍പ്പ്ഡെസ്‌ക് ടീമിനെ ilp.support@tcs.com എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ 18002093111 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.