നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Telangana| തെലങ്കാനയിൽ സ്കൂളുകളും കോളജുകളും സെപ്റ്റംബർ ഒന്നു മുതൽ തുറന്നുപ്രവർത്തിക്കും

    Telangana| തെലങ്കാനയിൽ സ്കൂളുകളും കോളജുകളും സെപ്റ്റംബർ ഒന്നു മുതൽ തുറന്നുപ്രവർത്തിക്കും

    ഒൻപതാം ക്ലാസ് മുതലുളള ക്ലാസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

    school_class

    school_class

    • Share this:
      ഹൈദരാബാദ്: തെലങ്കാനയിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകളും കോളജുകളും തുറന്നുപ്രവർത്തിക്കാൻ തീരുമാനമായതായി റിപ്പോർട്ട്. കോവിഡ് 19 നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദിര റെഡ്ഡിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

      ഒൻപതാം ക്ലാസ് മുതലുളള ക്ലാസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 9,10 ക്ലാസുകളും ഹയർ സെക്കൻഡറി ക്ലാസുകളും കോളജ് ക്ലാസുകളും ഇതിൽ ഉൾപ്പെടും. നിലവിൽ എല്ലാ ക്ലാസുകാർക്കും ഓൺലൈൻ പഠനമാണ് നടക്കുന്നത്.

      Also Read- ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തില്‍ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി; ദൈവ ദശകം ആലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

      വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് സ്കൂളുകളെ സംയോജിപ്പിക്കുന്ന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അധികം അധ്യാപകരുള്ള സ്കൂളുകൾ (അല്ലെങ്കിൽ കോളേജുകൾ) വിദ്യാർത്ഥികളുടെ എണ്ണം കുറവുള്ളവയുമായി സംയോജിപ്പിച്ച് രണ്ടുപേർക്കും പ്രയോജനം ലഭിക്കുന്നതിനും അതുവഴി സർക്കാർ നടത്തുന്ന സ്കൂളുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് സർക്കാർ ആലോചിക്കുന്നത്.

      Also Read- Railway Recruitment 2021: കൊങ്കൺ റെയിൽവേയിൽ ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20 മുതൽ

      കോവിഡ് 19 കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്കൂൾ, കോളജ് തലത്തിലുള്ള രക്ഷിതാക്കളിൽ നിന്ന് ഓഗസ്റ്റ് ആദ്യ വാരം അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നു. ഇതും റിപ്പോർട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

      English Summary: Telangana government is said to given a nod to reopen schools and colleges in the state for physical classes from September 1. Earlier reports also suggested its intention to resume physical classes, considering the COVID-19 cases that are in control now. The decision has been reportedly taken after chief minister K Chandrasekhar Rao conducted a review meeting with the education department officials on the reopening. State education minister Sabitha Indira Reddy and other officials from the education department were present in the high-level meet.
      Published by:Rajesh V
      First published:
      )}