ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷ (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്- TET) സർട്ടിഫിക്കേറ്റിന്റെ കാലാവധി ഇനി മുതൽ ജീവിതകാലം മുഴുവനാക്കി. ടെറ്റ് സർട്ടിഫിക്കറ്റ് കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക തീരുമാം എടുത്തത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Central Educational Ministry) ആണ്. ടെറ്റ് സർട്ടിഫിക്കേറ്റിന്റെ കാലാവധി ഇനി പുതുക്കേണ്ട.
നിലവിൽ ടെറ്റ് സർട്ടിഫിക്കേറ്റിന് (TET Certificate) ഏഴ് വർഷ കാലാവധി ആണ് ഉണ്ടായിരുന്നത്. ഏഴു വർഷം ആകുമ്പോൾ അത് പുതുക്കണമെന്നായിരുന്നു നിലവിലുള്ള മാർഗനിർദേശം. എന്നാൽ പുതിയ തീരുമാനത്താടെ ടെറ്റ് സർട്ടിഫിക്കറ്റ് കാലാവധി ജീവതകാലം മുഴുവനാക്കി കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡുക്കേഷൻ (NCTE) കാലാവധി നീട്ടുന്നതും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു.
ടെറ്റ് സർട്ടിഫിക്കേറ്റിന്റെ കാലവധി തീർന്നവർക്ക് പുതുതായി സർട്ടിഫിക്കേറ്റ് നൽകുകയോ, പതുക്കി നൽകുയോ ചെയ്യണമോന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടായി കേന്ദ്രമന്ത്രി രമേശ് പ്രൊഖ്രിയാൽ ആവശ്യപ്പെട്ടു. 2011 മുതൽ സർട്ടിഫിക്കേറ്റിന് അർഹരായവർക്കാണ് സർക്കാരിന്റെ പുതിയ തീരുമാനം ബാധകമാകുന്നത്. ഈ തീരുമാനം വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ സാധ്യത വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
Also Read-
CBSE | പ്ലസ് ടു പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അതിനിടെ സിബിഎസ്ഇ പന്ത്രണ്ടാം ബോർഡ് പരീക്ഷ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഇപ്പോൾ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പ്ലസ് ടു ബോർഡ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ സംസ്ഥാന ബോർഡുകൾ പ്ലസ് ടു പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.
രാജ്യത്ത് തുടരുന്ന കൊറോണ പ്രതിസന്ധിയെത്തുടർന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ യോഗത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിന് ഊന്നൽ നൽകി, ഇപ്പോൾ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ പാത പിന്തുടരുമെന്നാണ് സൂചന. കേരളത്തിൽ ഏപ്രിൽ 24 ന് സ്റ്റേറ്റ് ബോർഡ് പ്ലസ് ടു പരീക്ഷകൾ പൂർത്തിയായി. 13 ജില്ലകളിൽ ജൂൺ ഒന്നിന് മൂല്യനിർണ്ണയ പ്രക്രിയ ആരംഭിച്ചു. ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിച്ചതോടെ മലപ്പുറം ജില്ലയിലും മൂല്യനിർണയ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.