• HOME
  • »
  • NEWS
  • »
  • career
  • »
  • THE 75 YEAR OLD IS AIMING FOR A PHD AFTER GETTING EIGHT POSTGRADUATE DEGREES AFTER RETIREMENT JS

റിട്ടയറായ ശേഷം സ്വന്തമാക്കിയത് എട്ട് ബിരുദാനന്തര ബിരുദങ്ങൾ; 75 കാരന്റെ പുതിയ ലക്ഷ്യം പിഎച്ച്ഡി

വിരമിച്ചതിന് ശേഷം എട്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം ഇപ്പോള്‍ സോഷ്യോളജിയില്‍ പിഎച്ച്ഡി നേടാനുള്ള ഒരുക്കത്തിലാണ്.

വിരമിച്ചതിന് ശേഷം എട്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം ഇപ്പോള്‍ സോഷ്യോളജിയില്‍ പിഎച്ച്ഡി നേടാനുള്ള ഒരുക്കത്തിലാണ്.

വിരമിച്ചതിന് ശേഷം എട്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം ഇപ്പോള്‍ സോഷ്യോളജിയില്‍ പിഎച്ച്ഡി നേടാനുള്ള ഒരുക്കത്തിലാണ്.

  • Share this:
    തൂത്തുക്കുടി: മറ്റൊരു അന്താരാഷ്ട്ര സാക്ഷരതാ ദിനം കൂടി ബുധനാഴ്ച കടന്നുപോയി. എന്നാല്‍ നമ്മില്‍ പലരും അത് അത്ര കാര്യമായി ആചരിച്ചിട്ടുണ്ടാകില്ല. NEET, CAT മെല്ലാം ആധിപത്യം പുലര്‍ത്തുന്ന ഈ ലോകത്ത്, വായിക്കാനും എഴുതാനും അറിയുന്നതും എല്ലാ പ്രായത്തിലും പഠിക്കാനുള്ള കഴിവും ചിലപ്പോള്‍ നിസ്സാരമായിരിക്കാം.

    എന്നാല്‍ 75കാരനായ എം. ഗണേഷ് നാടാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തമാണ്. വിരമിച്ചതിന് ശേഷം എട്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം ഇപ്പോള്‍ സോഷ്യോളജിയില്‍ പിഎച്ച്ഡി നേടാനുള്ള ഒരുക്കത്തിലാണ്.

    തിരുചെന്തൂരിനടുത്തുള്ള അറുമുഖനേരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഗണേഷ് ജനിച്ചത്. 1965ല്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. 1974ല്‍ സതേണ്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ (SPIC) അറ്റന്‍ഡര്‍ ജോലിയില്‍ പ്രവേശിച്ചു. 2004ല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഒരു ഓപ്പറേറ്ററായി വിരമിച്ചു.

    മിക്ക ആളുകള്‍ക്കും പിന്നീടുള്ള വര്‍ഷങ്ങള്‍ വിശ്രമിക്കാനുള്ള സമയമായിരിക്കും. എന്നാല്‍ ഗണേഷിന് അങ്ങനെ ആയിരുന്നില്ല. അദ്ദേഹം തന്റെ സമയം ഉന്നത പഠനത്തിനായി മാറ്റി വച്ചു. ഇക്കാലയളവില്‍ എട്ട് ബിരുദാനന്തര ബിരുദം നേടി. അദ്ദേഹത്തിന് നാല് മക്കളും ആറ് പേരക്കുട്ടികളും ഒരു കൊച്ചുമകനുമുണ്ട്.

    ''എന്റെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. അവര്‍ക്ക് എന്നെ ഉപരിപഠനത്തിന് അയക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇപ്പോള്‍ പഠിക്കുന്നത് ഞാന്‍ അത് ആസ്വദിക്കുന്നതിനാലാണ്. 2005ല്‍ തൂത്തുക്കുടി താപവൈദ്യുത നിലയത്തിലെ (ടിടിപിഎസ്) ഉദ്യോഗസ്ഥര്‍ തന്നോട് മോശമായി പെരുമാറിയപ്പോഴാണ് കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹം തോന്നിയത്. വിരമിക്കലിന് ശേഷം കരാര്‍ ജോലിയ്ക്കായി ടിടിപിഎസിനെ സമീപിച്ചു. എന്നാല്‍ അവിടെയുള്ള എഞ്ചിനീയര്‍ എസ്എസ്എല്‍സി മാത്രം യോഗ്യതയുള്ള എന്നെ അപമാനിച്ചു,'' തൂത്തുക്കുടി ടൗണിലെ റഹ്മത്ത് നഗര്‍ വീട്ടില്‍ ഇരുന്നുകൊണ്ട് ഗണേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    ആദ്യം, ഗണേഷ് ഇംഗ്ലീഷില്‍ പ്രാവീണ്യം നേടി, തുടര്‍ന്ന് 2008 ല്‍ BA (സോഷ്യോളജി) കോഴ്‌സില്‍ ചേര്‍ന്നു. 2011 നും 2021 നും ഇടയില്‍, ഗണേഷ് സോഷ്യോളജി, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, ഹ്യൂമന്‍ റൈറ്റ്‌സ്, സോഷ്യല്‍ വര്‍ക്ക്, ഇക്കണോമിക്‌സ്, തമിഴ് എന്നിവയില്‍ M.A ബിരുദം നേടി.

    'ഞാന്‍ തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ പിഎച്ച്ഡിക്ക് അപേക്ഷിച്ചപ്പോള്‍, വൈസ് ചാന്‍സലര്‍ എന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ഒരു കത്ത് അയച്ചു, ഈ ഡിസംബറില്‍ നടത്താനിരുന്ന പ്രവേശന പരീക്ഷ എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടു. എന്റെ പ്രായവും ആഗ്രഹവും കണക്കിലെടുത്ത് പ്രവേശന പരീക്ഷ കൂടാതെ പിഎച്ച്ഡി ചെയ്യാന്‍ എന്നെ അനുവദിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി ''ഗണേഷ് കൂട്ടിച്ചേര്‍ത്തു.

    1967 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് സാക്ഷരത ദിനമായി (International Literacy Day) ആചരിച്ചു പോരുന്നത്.
    Published by:Jayashankar AV
    First published:
    )}