• HOME
  • »
  • NEWS
  • »
  • career
  • »
  • രണ്ട് യുവ പാരാ അത്‌ലറ്റുകളുടെ സ്‌പോർട്‌സിനോടുള്ള അടങ്ങാത്ത അഭിനിവേശം, BYJUS Young Genius സീസൺ 2-ലെ പുതിയ എപ്പിസോഡ്  പ്രചോദനാത്മകമാക്കി മാറ്റി 

രണ്ട് യുവ പാരാ അത്‌ലറ്റുകളുടെ സ്‌പോർട്‌സിനോടുള്ള അടങ്ങാത്ത അഭിനിവേശം, BYJUS Young Genius സീസൺ 2-ലെ പുതിയ എപ്പിസോഡ്  പ്രചോദനാത്മകമാക്കി മാറ്റി 

സിമ്രാൻ ശർമ്മയുടെയും അബ്ദുൾ ഖാദിർ ഇൻഡോറിയുടെയും പ്രചോദനാത്മകമായ കഥകൾ ഇവിടെ കാണാം.

  • Share this:
    ഒരു കായികതാരത്തിന് തൻ്റെ ലക്ഷ്യം പൂർത്തിയാക്കുന്നതിന് മുൻപ് സ്വന്തം കഴിവുകളെ കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നാണ് പൊതുവേ പറയുക. എന്നാൽ എല്ലാവർക്കും ആ രീതിയിലേക്ക് ഉയർന്ന് വരാൻ കഴിഞ്ഞെന്ന് വരില്ല. മാത്രമല്ല മുന്നോട്ടുള്ള വഴിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ചിലപ്പോൾ പരിഹാരമില്ലാത്ത പ്രശ്നങ്ങളായി അവശേഷിക്കുകയും ചെയ്യുന്നു. 

    മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ, ഇന്നത്തെ രണ്ട് യുവ പ്രതിഭകൾ അവരുടെ ശാരീരിക വെല്ലുവിളികളെ അതിജീവിക്കുക മാത്രമല്ല, ധീരതയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും സമപ്രായക്കാരുടെ നേട്ടങ്ങളെ മറികടക്കുകയും ചെയ്തു. സിമ്രാൻ ശർമ്മയുടെയും അബ്ദുൾ ഖാദിർ ഇൻഡോറിയുടെയും പ്രചോദനാത്മകമായ കഥകൾ ഇവിടെ കാണാം.

    സിമ്രാൻ സിംഗിനൊപ്പം ഷൂട്ടിംഗ് 

    സിമ്രാൻ സിംഗിന് 13 വയസ്സ് മാത്രമേ ഉള്ളൂ, പക്ഷേ അവളുടെ ഭാവിപരിപാടികൾ അവൾ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു. ഒൻപതാം വയസ്സിൽ ഷൂട്ടിംഗിൽ കരിയർ ആരംഭിച്ച സിമ്രാൻ നീന്തലിൽ വെങ്കലവും സ്വർണവും നേടിയിട്ടുണ്ട്, ഷിയമാക് ദാവറിന്റെ ട്രൂപ്പിനൊപ്പം നൃത്തം ചെയ്തും പിയാനോയും ഊക്‌ലേലയും വായിച്ചും  അവൾ അംഗീകാരം നേടിയിട്ടുണ്ട്. 

    ഈ നേട്ടങ്ങൾ മാത്രം മതിയാകും, വെറും ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോൾ അവൾ സുഷുമ്‌നാ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത് മറക്കാൻ. ശസ്ത്രക്രിയയ്ക്കു ശേഷവും, കഴുത്തിന് താഴെയുള്ള സംവേദനക്ഷമത നഷ്ടപ്പെട്ടെങ്കിലും അവളുടെ പോരാട്ട വീര്യത്തോടൊപ്പം ഫിസിയോതെറാപ്പി, റീഹാബിറ്റേഷൻ, സ്റ്റെം സെൽ ചികിത്സ എന്നിവയോടെ അരക്കെട്ട് അനക്കാൻ അവൾക്ക് കഴിഞ്ഞു.

    ഒരു സ്കൂൾ ക്യാമ്പിനിടെ ഷൂട്ടിംഗ് പഠിച്ച ശേഷം, സിമ്രാൻ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. ആദ്യ ദേശീയ പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ (മാർച്ച് 2021) എസ് എച്ച് -1 വിഭാഗത്തിന് കീഴിലുള്ള 10 മീറ്ററിൽ അവർ വെങ്കല മെഡൽ നേടി. 2021-ലെ സോണൽ പാരാ ഷൂട്ടിംഗ് മത്സരത്തിൽ 1 സ്വർണവും 2 വെള്ളിയും അവൾ നേടിയിട്ടുണ്ട്, കൂടാതെ പെറുവിലെ വേൾഡ് ഷൂട്ടിംഗ് പാരാ സ്‌പോർട് വേൾഡ് കപ്പിലും (ജൂൺ 2021) സെർബിയയിലെ WSPS ലോകകപ്പിലും (ജൂലൈ 2021) പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, സാമ്പത്തിക കാരണങ്ങളും കോവിഡ് -19 സാഹചര്യത്തെ തുടർന്നുള്ള അനിശ്ചിതത്വവും മൂലം അവൾക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല.

    അതേസമയം, പ്രൊഫഷണൽ സ്‌പോർട്‌സ് ഷൂട്ടർ അഞ്ജലി ഭഗവതിനെ പോലും അവൾ ആരാധികയായി കണക്കാക്കുന്നു, സിമ്രാന്റെ ഊർജവും ഡ്രൈവും തനിക്ക് പ്രചോദനമാണെന്ന് അവർ പറയുന്നു. ഭഗവത് മാത്രമല്ല, ജൂറി അംഗം പുല്ലേല ഗോപിചന്ദും സിമ്രാന്റെ നേട്ടങ്ങളുടെ വലിയ ആരാധകനായി മാറുകയും 2024-ലെ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടുക എന്ന അവളുടെ അടുത്ത ലക്ഷ്യത്തിൽ വലിയ പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു.

    അബ്ദുൾ ഖാദിർ ഇൻഡോറിക്കൊപ്പം നീന്തൽ 

    രത്‌ലം നിവാസിയായ അബ്ദുൾ ഇൻഡോറി എന്ന 14-കാരന് 2014-ൽ ഷോക്കടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇരു കൈകളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം, നീന്തലിൽ പരിശീലനം ആരംഭിച്ച അദ്ദേഹം, മൂന്ന് മാസത്തിനുള്ളിൽ തന്റെ ആദ്യ മെഡൽ നേടി, 2015-ൽ ബെൽഗാമിൽ നടന്ന തന്റെ ആദ്യത്തെ ദേശീയ പാരാ സ്വിമ്മിഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും നേടി.

    അതിന് ശേഷം നടന്ന ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 2016-ലും 2017-ലും 2 സ്വർണവും 1 വെള്ളിയും വീതവും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ബാംഗ്ലൂരിൽ നടന്ന ദേശീയ പാരാ സ്വിമ്മിംഗ്  ചാമ്പ്യൻഷിപ്പിൽ, മൂന്ന് നീന്തൽ ശൈലികളിൽ ഓരോന്നിനും അദ്ദേഹം 3 സ്വർണ്ണ മെഡലുകൾ നേടി.

    അബ്ദുളിൻ്റെ വികൃതികളും ആൻ്റിമാരെയും സഹോദരിമാരെയും കളിയാക്കുന്ന നിമിഷങ്ങളും എപ്പിസോഡിനെ കൂടുതൽ മനോഹരമാക്കി. ഭാവിയിൽ ഇന്ത്യക്കായി പാരാ ഒളിമ്പിക്‌സ് ഗോൾഡ് മെഡൽ നേടുക എന്ന തന്റെ ലക്ഷ്യത്തോടെയാണ് ജൂറി അംഗം ഗോപിചന്ദിനൊപ്പം അദ്ദേഹം സദസ്സ് വിട്ടത്. 

    യുവ പ്രതിഭകളുടെ  കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണെങ്കിലും, ഷൂട്ടിംഗിലും നീന്തലിലും യഥാക്രമം മികവ് പുലർത്തുന്ന സിമ്രാനെയും അബ്ദുലിനെയും പോലുള്ള പ്രതിഭകളെ കാണുന്നത് വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നു. നമുക്ക് കിട്ടിയ പ്രിവലേജുകൾ പരിഗണിക്കാനും നമ്മെ കൊണ്ട് ആവും വിധം എന്തെങ്കിലും ചെയ്യാൻ പ്രചോദിപ്പിക്കാനും ഇവരുടെ കഥ നമ്മെ പ്രേരിപ്പിക്കുന്നു.

     BYJUS Young Genius ഇന്നത്തെ എപ്പിസോഡിൽ വിജയിക്കുന്നതിനുള്ള അചഞ്ചലമായ സ്പിരിറ്റും പ്രേരണയുമാണ് ഏറ്റവും വലിയ ടേക്ക്അവേകളിൽ ഒന്ന്. മാത്രമല്ല, മുഴുവൻ വീഡിയോയും കാണാനുള്ള ഏറ്റവും നല്ല കാരണവും. അടുത്ത ആഴ്‌ചത്തെ #BYJUSYoungGeniusSeason2-ലെ എപ്പിസോഡിൽ യുവാക്കളുടെ പ്രതിഭകളെ കുറിച്ച് നിങ്ങളോട് കൂടുതൽ പറയാൻ ഞങ്ങൾ മടങ്ങിവരുന്നതുവരെ കാത്തിരിക്കുക. 
    Published by:Rajesh V
    First published: