നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഇന്ത്യയിലെയും വിദേശത്തെയും ഉന്നത പഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

  ഇന്ത്യയിലെയും വിദേശത്തെയും ഉന്നത പഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

  നിങ്ങളുടെ മാർക്കുകളോ അക്കാദമിക് പ്രകടനമോ മികച്ചതാണോ എന്നതാണ് ബാങ്ക് ഏറ്റവും വ്യക്തമായി പരിശോധിക്കുക. അടുത്തതായി ബാങ്ക് നോക്കുന്നത് നിങ്ങൾ അപേക്ഷിച്ച കോഴ്സാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഒരാളുടെ കരിയറിന്റെ വളർച്ചയ്ക്ക് പലപ്പോഴും വിദ്യാഭ്യാസ വായ്പ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കരിയർ വികസിപ്പിക്കാനും വിദേശത്ത് പഠിക്കാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ വായ്പ ഒരു അനുയോജ്യമായ മാർഗമാണ്. ഈ വായ്പകളുടെ ഏറ്റവും സാധാരണമായ ഉറവിടം ബാങ്കുകളാണ്. ബാങ്കുകൾ വിദ്യാർത്ഥികൾക്ക് അവർ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സുകളെ ആശ്രയിച്ച് വ്യത്യസ്ത ഓപ്ഷനുകൾ, കാലാവധികൾ, മോറട്ടോറിയങ്ങൾ എന്നിവയുള്ള വൈവിധ്യമാർന്ന വായ്പകൾ നൽകുന്നു. എന്നാൽ ഒരു വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് ഓരോ അപേക്ഷകനും യോഗ്യനാണോ എന്നറിയുന്നതിന് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങൾ ഇതാ..

   നിങ്ങൾ ഒരു വിദ്യാഭ്യാസ വായ്പയ്ക്ക് യോഗ്യനാണോ?
   ഒന്നാമതായി ഒരു വിദ്യാർത്ഥിയെന്ന നിലയിൽ നല്ല വിദ്യാഭ്യാസ പശ്ചാത്തലമുണ്ടെങ്കിൽ, അതായത്, നിങ്ങൾക്ക് നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കിൽ നിങ്ങൾ വായ്പയ്ക്ക് അർഹനാണ്. നിങ്ങളുടെ മാർക്കുകളോ അക്കാദമിക് പ്രകടനമോ മികച്ചതാണോ എന്നതാണ് ബാങ്ക് ഏറ്റവും വ്യക്തമായി പരിശോധിക്കുക. അടുത്തതായി ബാങ്ക് നോക്കുന്നത് നിങ്ങൾ അപേക്ഷിച്ച കോഴ്സാണ്. ഇതും സൂക്ഷ്മമായി വിശകലനം ചെയ്യും.

   കോഴ്സ് പഠിക്കാൻ യോഗ്യമാണോ അല്ലയോ എന്നതാണ് ബാങ്കുകൾ പരിശോധിക്കുക. കൂടാതെ കോഴ്സ് ഒരു നല്ല കരിയർ നൽകുമോ? എന്നും ബാങ്കുകൾ വിശകലനം ചെയ്യും. ആ കോഴ്‌സിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കാൻ സാധ്യതയുള്ള പ്ലേസ്മെന്റ്, തൊഴിൽ സാധ്യതകൾ, വായ്പയ്ക്കായി പരിഗണിക്കുന്നതിനുമുമ്പ് കോഴ്സിന്റെ മൊത്തത്തിലുള്ള മൂല്യം എന്നിവ പരിശോധിക്കും. നിങ്ങൾ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനമാണ് അടുത്തതായി പരിശോധനയ്ക്ക് വിധേയമാകുക. കോളേജിന്റെയോ യൂണിവേഴ്സിറ്റിയുടെയോ അക്രഡിറ്റേഷൻ സ്റ്റാറ്റസ് പരിശോധിച്ച് പ്രശസ്തമായ സ്ഥാപനമാണെങ്കിൽ മാത്രമേ ലോൺ നൽകൂ.

   അടുത്തതായി നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാനും ഈടായി നൽകാൻ വസ്തുക്കളുമുണ്ടോയെന്ന് ബാങ്ക് പരിശോധിക്കും. നിങ്ങളുടെ മാതാപിതാക്കളോ രക്ഷിതാക്കളോ സഹ വായ്പ അപേക്ഷനായി അല്ലെങ്കിൽ വായ്പയ്ക്ക് ജാമ്യക്കാരനായി നിൽക്കുകയും ചെയ്യേണ്ടി വരും.

   ഏതൊക്കെ സർവകലാശാലകളും കോഴ്സുകളും വായ്പയ്ക്ക് യോഗ്യമാണ്?

   ഇന്ത്യയിൽ, യുജിസി, സർക്കാർ, എഐസിടിഇ, എഐബിഎംഎസ്, ഐഎംസിആർ എന്നിവ അംഗീകരിക്കുന്ന സർവകലാശാലകൾക്കോ ​​കോളേജുകൾക്കോ ​​വിദ്യാഭ്യാസ വായ്പയ്ക്ക് യോഗ്യത നേടാൻ അർഹതയുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ അംഗീകൃത പോളിടെക്നിക് സ്ഥാപനങ്ങളും ഇന്ത്യയിലെ പ്രശസ്തമായ വിദേശ സ്കൂളുകൾ, സർവകലാശാലകൾ എന്നിവയും ഉൾപ്പെടുന്നു. നിങ്ങൾ പഠിക്കാൻ വിദേശത്തേക്ക് പോവുകയാണെങ്കിൽ, ബാങ്ക് ആ സ്ഥാപനത്തിന്റെ നിലവാരവും അംഗീകാരവും പ്രശസ്തിയും പരിശോധിച്ച് നിങ്ങൾക്ക് അവിടെ പഠിക്കാൻ വായ്പ ലഭിക്കുമോ എന്ന് വിലയിരുത്തും.

   അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ ഏത് കോഴ്സും വായ്പാ സഹായത്തോടെ പഠിക്കാൻ കഴിയും. വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള കോഴ്സുകൾ സാധാരണയായി ബിരുദാനന്തര ബിരുദങ്ങൾ, ഡിപ്ലോമകൾ, പിഎച്ച്ഡി, ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയാണ്.

   ഇന്ത്യയിൽ വായ്പ എടുത്ത് പഠിക്കുന്നതിന് ആവശ്യമായ രേഖകൾ

   1) ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോം.

   2) പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ.

   3) ബിരുദം, സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റുകൾ.

   4) ഐഡി, വിലാസം, വയസ് തെളിയിക്കൽ എന്നിവ ഉൾപ്പെടുന്ന കെവൈസി രേഖകൾ.

   5) ഒപ്പിന് തെളിവ്.

   6) മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ വരുമാന സർട്ടിഫിക്കറ്റ്

   7) ഈട് ആവശ്യമാണെങ്കിൽ, സ്ഥാവര സ്വത്ത്, എഫ്ഡി മുതലായവയ്ക്കുള്ള ഡോക്യുമെന്റേഷൻ.

   വിദേശത്ത് പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

   1) ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോം.

   2) പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ.

   3) ഐഡി, താമസസ്ഥലം, വയസ് തെളിയിക്കൽ എന്നിവ ഉൾപ്പെടുന്ന കെവൈസി രേഖകൾ.

   4) കഴിഞ്ഞ പരീക്ഷയുടെ മാർക്ക് അല്ലെങ്കിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്.

   5) സർവകലാശാലയിലേക്കും കോഴ്സിലേക്കും അഡ്മിഷൻ ലഭിച്ചതിന്റെ തെളിവ്

   6) കോഴ്സ് ചെലവുകളുടെ ഷെഡ്യൂൾ

   7) നിങ്ങൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ, സ്കോളർഷിപ്പ് ലെറ്ററിന്റെ പകർപ്പ്.

   8) വിദേശ വിനിമയ അനുമതിയുടെ പകർപ്പ് നിങ്ങളുടെ പക്കലുണ്ടെങ്കിൽ.

   9) വായ്പയെടുക്കുന്നയാളുടെയോ രക്ഷിതാവിന്റെയോ അവസാന ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്.

   10) വായ്പയെടുക്കുന്നയാൾ, മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാവ് എന്നിവരുടെ കഴിഞ്ഞ 2 വർഷത്തെ ആദായനികുതി വിലയിരുത്തൽ.

   11) ഈടോടെയുള്ള വായ്പകൾക്ക്, വാഗ്ദാനം ചെയ്യുന്ന സുരക്ഷയുടെ വിശദാംശങ്ങൾ നൽകണം.

   12) മാർജിൻ ഉറവിടത്തിന്റെ തെളിവും ആവശ്യമാണ്.
   Published by:Sarath Mohanan
   First published:
   )}