• HOME
  • »
  • NEWS
  • »
  • career
  • »
  • ഈ ജനുവരിയിൽ, പുതിയ സീസണുമായി #BYJUSYoungGenius2 മടങ്ങിവരുമ്പോൾ കാത്തിരിക്കുന്നത് കൂടുതൽ ത്രില്ലുകളും റിട്ടേണുകളും

ഈ ജനുവരിയിൽ, പുതിയ സീസണുമായി #BYJUSYoungGenius2 മടങ്ങിവരുമ്പോൾ കാത്തിരിക്കുന്നത് കൂടുതൽ ത്രില്ലുകളും റിട്ടേണുകളും

വലിയതും മികച്ചതുമായ ഒരു പതിപ്പോടെ ഇപ്പോൾ BYJU'S Young Genius-ന്റെ സീസൺ 2, രാജ്യത്തുടനീളമുള്ള ഏറ്റവും പ്രഗത്ഭരായ കുട്ടികളുടെ ബുദ്ധിശക്തിയെ അവതരിപ്പിക്കാൻ സജ്ജമായി കഴിഞ്ഞു.

  • Share this:
    ആദ്യ സീസണിലെ വിസ്മയിപ്പിക്കുന്ന വിജയത്തിനും നിരവധി അംഗീകാരങ്ങൾക്കും ശേഷം, കുട്ടികളുടെ ബുദ്ധിസാമർത്ഥ്യം നിങ്ങളെ മുൻപെങ്ങുമില്ലാത്ത വിധം അതിശയിപ്പിക്കുന്ന വിധത്തിലാണ് BYJU'S Young Genius സീസൺ 2,  News 18 തിരികെ കൊണ്ട് വരുന്നത്. 

    വേദിയിൽ ആവേശം, ഉത്സാഹം, നേട്ടങ്ങൾ, ഊർജ്ജസ്വലത എന്നിവ കൊണ്ടുവരുമ്പോൾ എന്ത് സംഭവിക്കും? കുട്ടികളുടെ കാര്യമാണ് നിങ്ങൾ ഊഹിക്കുന്നതെങ്കിൽ ശരിയാണ്, പണത്തെ കുറിച്ചാണെങ്കിൽ യുവപ്രതിഭകളുടെ കാര്യത്തിൽ തികച്ചും ശരിയാണ്. എല്ലാത്തിനുമുപരി, ഏഷ്യയിലെ ഏറ്റവും മികച്ച കുട്ടികളുടെ പ്രോഗ്രാമായ BYJU'S Young Genius-ൻ്റെ ആദ്യ സീസൺ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ  ഇന്ത്യയുടെ യുവതലമുറയുടെ കഴിവുകളെ ആഴത്തിൽ പ്രദർശിപ്പിച്ചു.

    പ്രായം, സങ്കീർണ്ണ സംഖ്യകൾ എന്നിവ വെറും നിമിഷങ്ങൾക്കുള്ളിൽ കണക്കാക്കാനുള്ള കഴിവുള്ള ഗണിത ഇതിഹാസമായ ശകുന്തളാ ദേവിയോട് സാമ്യപ്പെടുത്തിയ 15 വയസ്സുള്ള ചിരാഗ് രതിയെ ഓർമ്മയുണ്ടോ? അല്ലെങ്കിൽ വെറും 6 വയസ്സുള്ളപ്പോൾ 180 ഐക്യു സ്‌കോറോടെ മെൻസ ക്ലബ്ബിന്റെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ ഋഷി ശിവ് പ്രസന്ന? ഈ കുട്ടി ഒരു പുസ്തകം എഴുതിയിട്ടുണ്ട്, സ്വന്തം YouTube ചാനലും ഉണ്ട്!  BYJU'S Young Genius സീസൺ 1-ൽ  ജനശ്രദ്ധ നേടിയ അത്ഭുത പ്രതിഭകളിൽ ചിലർ മാത്രമാണ് ഇത്.

    BYJU’S Young Genius-നെ കുറിച്ച് അറിയാം-

    ഒരു പ്രത്യേക വൈദഗ്ദ്ധ്യം അനായാസമായി നേടിയെടുത്ത ബാലപ്രതിഭകളെയാണ് BYJU'S Young Genius അവതരിപ്പിക്കുന്നത്. അവസാനമായി, ഈ പ്രതിഭകൾക്ക് അവരുടെ അസാധാരണ നേട്ടങ്ങൾ വിവരിക്കാൻ ഒരു പ്ലാറ്റ്‌ഫോം ലഭിക്കുന്നു - BYJU'S Young Genius, സെലിബ്രിറ്റി അതിഥികളെയും പ്രേക്ഷകരെയും ഈ വണ്ടർ കിഡുകളുടെ കുസൃതികളാൽ വിസ്മയിപ്പിക്കുന്നു.

    അവർ തിരഞ്ഞെടുത്ത മേഖലയിൽ മികവിനും പ്രതാപത്തിനും വേണ്ടി പരിശ്രമിക്കുമ്പോൾ തന്നെ പ്രചോദനം തേടാനും അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ഈ ഷോ നിരവധി കുട്ടികളെ പ്രചോദിപ്പിച്ചു എന്ന് പറയാതെ വയ്യ. ഇത്തരം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവർക്ക് അവരുടെ അതുല്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഷോ.

    എന്തുകൊണ്ടാണ് ഞങ്ങൾ സീസൺ 2-ൽ ഇത്രയധികം ഉത്സാഹം കാണിക്കുന്നത് -

    സീസൺ 1-ലെ കുട്ടികളുടെ ബുദ്ധിസാമർത്ഥ്യം ഇതിനകം തന്നെ മുഴുവൻ യുവ ആരാധകരുടെയും വീടുകളിൽ ചർച്ചയാകുകയും പ്രചോദനം നൽകുന്ന വ്യക്തികളായി തീരുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ അസാധാരണ പ്രതിഭകളെ കണ്ടെത്തി അവർക്ക് വേദിയൊരുക്കുന്ന അതേ കഥ തന്നെയാണ് News18 നെറ്റ്‌വർക്ക് സംരംഭമായ BYJU'S Young Genius സീസൺ 2-ൽ തുടരുക.

    ഒളിമ്പിക് ചാമ്പ്യന്മാർ, അറിയപ്പെടുന്ന അഭിനേതാക്കൾ, മുൻ കായിക താരങ്ങൾ എന്നിവരുൾപ്പെടെയുള്ള അതിഥി സെലിബ്രിറ്റികൾക്കൊപ്പം കുട്ടികൾ സീസൺ 2-ൽ വളരെ വലിയ പ്രകടനം കാഴ്ച വെക്കും. BYJU'S Young Genius ഈ സീസൺ യുവ കണ്ടുപിടുത്തക്കാർ, ഒളിമ്പ്യാഡ് ചാമ്പ്യന്മാർ, പരിസ്ഥിതിവാദികൾ തുടങ്ങിയ പ്രതിഭകളെ ആയിരിക്കും അണിനിരത്തുന്നത്.

    വലിയതും മികച്ചതുമായ ഒരു പതിപ്പോടെ ഇപ്പോൾ BYJU'S Young Genius-ന്റെ സീസൺ 2, രാജ്യത്തുടനീളമുള്ള ഏറ്റവും പ്രഗത്ഭരായ കുട്ടികളുടെ ബുദ്ധിശക്തിയെ അവതരിപ്പിക്കാൻ സജ്ജമായി കഴിഞ്ഞു.

    കൂടുതലറിയാൻ BYJUS Young Genius-ലേക്ക് ലോഗിൻ ചെയ്യുക.
    Published by:Rajesh V
    First published: