നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷാ : ഒക്ടോബര്‍ 11 മുതല്‍ അപേക്ഷിക്കാം

    ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷാ : ഒക്ടോബര്‍ 11 മുതല്‍ അപേക്ഷിക്കാം

    പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ 11 മുതല്‍ ആരംഭിക്കും.

    • Share this:
      തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ (റിവിഷന്‍ 2010 സ്‌കീം നവംബര്‍ 2020) പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ 11 മുതല്‍ ആരംഭിക്കും.

      രജിസ്ട്രേഷന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ (2013, 2014 പ്രവേശനം നേടിയവര്‍) www.sbte.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രൊഫൈല്‍ പൂര്‍ത്തീകരിച്ച് പരീക്ഷാ രജിസ്ട്രേഷന്‍ നടത്തണം. പരീക്ഷാഫീസ് ഓണ്‍ലൈനായാണ് അടക്കേണ്ടത്.

      വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്ഥാപനമായിരിക്കും പരീക്ഷാകേന്ദ്രമായി അനുവദിക്കുക. പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ളവര്‍ രജിസ്ട്രേഷന്‍ സമയത്ത് ഓപ്ഷന്‍ നല്‍കണം. ഇപ്രകാരം നല്‍കിയ ഓപ്ഷനില്‍ പിന്നീട് മാറ്റം അനുവദിക്കുന്നതല്ല. ഫൈനില്ലാതെ 26 വരെയും ഫൈനോടുകൂടി ഈ മാസം 30 വരെയും  രജിസ്ട്രേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2775440, 2775443 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

      DU Admissions 2021| ഡൽഹി യൂണിവേഴ്സിറ്റി: ആദ്യ കട്ട് ഓഫിൽ തന്നെ 60,000ത്തിലധികം അപേക്ഷകൾ, രണ്ടാം ലിസ്റ്റ് ഉടൻ

      ഡല്‍ഹി സര്‍വകലാശാലയിലെ ആദ്യ കട്ട് ഓഫ് ലിസ്റ്റിന് കീഴിലുള്ള പ്രവേശനത്തിനായി 60,000 ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 27,000ലധികം വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ചു. പ്രവേശനത്തിനുള്ള ഫീസ് അടയ്‌ക്കേണ്ട അവസാന ദിനം ഇന്നാണ്. കോളേജുകള്‍ അപേക്ഷകള്‍ അംഗീകരിക്കുന്നതിനുള്ള അവസാന ദിനം ഇന്നലെയായിരുന്നു.

      സര്‍വകലാശാല പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, മൂന്ന് ദിവസത്തിനിടെ 60,904 അപേക്ഷകള്‍ ലഭിച്ചു. വ്യാഴാഴ്ച 14,205 അപേക്ഷകള്‍ അംഗീകരിച്ചു. 27,006 വിദ്യാര്‍ത്ഥികള്‍ പണമടച്ചു. ഹിന്ദു കോളേജില്‍ 956 സീറ്റുകളിലേക്ക് രണ്ടായിരത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും മിക്കവാറും എല്ലാ കോഴ്‌സുകളിലേയ്ക്കുമുള്ള പ്രവേശനം രണ്ടാം കട്ട് ഓഫ് ലിസ്റ്റോട് കൂടി അവസാനിപ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ അഞ്ജു ശ്രീവാസ്തവ പറഞ്ഞു.

      പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), ഹിസ്റ്ററി (ഓണേഴ്‌സ്), ഹിന്ദി (ഓണേഴ്‌സ്), ബിഎ ഫിലോസഫി (ഓണേഴ്‌സ്) മുതലായവയിലേക്കും മിക്കവാറും എല്ലാ സയന്‍സ് കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം ഉടന്‍ അവസാനിപ്പിക്കും. ബിഎ (ഓണേഴ്‌സ്) ഇക്കണോമിക്‌സ്, ബികോം (ഓണേഴ്‌സ്) എന്നിവയില്‍ മാത്രമേ സീറ്റുകള്‍ അവശേഷിക്കുന്നുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

      മിറാന്‍ഡ ഹൗസില്‍ ഏകദേശം 1,600 അഡ്മിഷനുകള്‍ പൂര്‍ത്തിയായെന്നും ഫീസ് അടച്ചതിനുശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ എന്നും പ്രിന്‍സിപ്പല്‍ ഡോ.ബിജലക്ഷ്മി നന്ദ പറഞ്ഞു.

      പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), കെമിസ്ട്രി (ഓണേഴ്‌സ്), ഫിസിക്‌സ് (ഓണേഴ്‌സ്), സുവോളജി (ഓണേഴ്‌സ്) എന്നിവയ്ക്കുള്ള രണ്ടാമത്തെ കട്ട് ഓഫ് ലിസ്റ്റ് കോളേജ് പ്രസിദ്ധീകരിക്കില്ല. അതേസമയം സോഷ്യോളജി (ഓണേഴ്‌സ്), ഹിസ്റ്ററി തുടങ്ങിയ കോഴ്‌സുകളില്‍ സീറ്റുകള്‍ അവശേഷിക്കുന്നുണ്ടെന്ന് കമല നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കല്‍പന ഭകുനി പറഞ്ഞു. പേയ്മെന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

      ''ഈ വര്‍ഷം, സംവരണ വിഭാഗങ്ങള്‍ക്കുള്ള സീറ്റുകള്‍ വേഗത്തില്‍ നിറയുന്നതാണ് കാണുന്നതെന്നും അതേസമയം റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകളില്‍ അപേക്ഷകരുടെ എണ്ണം കുറയുന്നുണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും കട്ട് ഓഫ് ലിസ്റ്റുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ നികത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും'' ഭകുനി പറഞ്ഞു.

      പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), ഇക്കണോമിക്‌സ് (ഓണേഴ്‌സ്), മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്), സോഷ്യോളജി (ഓണേഴ്‌സ്), ഹിന്ദി (ഓണേഴ്‌സ്) എന്നീ കോഴ്‌സുകള്‍ക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. ബിഎ ജേര്‍ണലിസം, ഫിലോസഫി കോഴ്‌സുകള്‍ക്ക് അപേക്ഷകര്‍ കുറവായിരുന്നുവെന്നും കല്‍പന ഭകുനി കൂട്ടിച്ചേര്‍ത്തു.

      ആര്യഭട്ട കോളേജില്‍ ഇതുവരെ 301 പ്രവേശനങ്ങളാണ് നടന്നത്. ഹന്‍സ്രാജ് കോളേജില്‍ സയന്‍സ് കോഴ്സുകളിലേക്ക് 457 പേരുടെ പ്രവേശനവും ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോഴ്സുകളിലേക്ക് 403 പേരുടെ പ്രവേശനവും പൂര്‍ത്തിയായി. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ആകെ 70 പ്രവേശനങ്ങള്‍ പൂര്‍ത്തിയായി.

      മഹാരാജ അഗ്രസേന്‍ കോളേജില്‍ 574 അപേക്ഷകള്‍ ലഭിക്കുകയും 211 വിദ്യാര്‍ത്ഥികള്‍ ഫീസ് അടക്കുകയും 161 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു. 192 അപേക്ഷകള്‍ നിരസിച്ചു.
      Published by:Jayashankar AV
      First published:
      )}