• HOME
  • »
  • NEWS
  • »
  • career
  • »
  • TIME TO APPLY FOR JEENA ENDS KNOW OTHER ENGINEERING ENTRANCE EXAMS JS

JEE Main 2021 അപേക്ഷാ സമയം അവസാനിച്ചു; മറ്റ് ചില എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളെക്കുറിച്ച് അറിയാം

ഇപ്പോഴും അപേക്ഷിക്കാവുന്ന ചില സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ 

Several engineering entrances are still accepting applications, here's how to apply (Image by Shutterstock/ Representational)

Several engineering entrances are still accepting applications, here's how to apply (Image by Shutterstock/ Representational)

  • Share this:
    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളിലൊന്നാണ് എഞ്ചിനീയറിംഗ്. ബിരുദ പ്രവേശനത്തിനായി വിവിധ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും പങ്കെടുക്കാറുമുണ്ട്. നാഷണല്‍ ടെസ്റ്റ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജെഇഇ മെയിന്‍ ദേശീയ തലത്തിലുള്ള പരീക്ഷയായതിനാല്‍ പരീക്ഷയ്ക്കായി അപേക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഒരു നല്ല എഞ്ചിനീയറിംഗ് കോളേജില്‍ സീറ്റ് നേടാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റ് നിരവധി പ്രവേശന പരീക്ഷകളുണ്ട്. ജെഇഇ മെയിന്‍ അപേക്ഷാ സമയം കഴിഞ്ഞുവെങ്കിലും ഇപ്പോഴും അപേക്ഷിക്കാവുന്ന ചില സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍

    OJEE 2021: ഒഡീഷ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മിറ്റി ഏപ്രിലില്‍ ബിടെക്കിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 17 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം. ഫീസ് ഓഗസ്റ്റ് 18 ന് രാത്രി 11.59ന് മുമ്പ് അടയ്ക്കണം. സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങള്‍, സ്വകാര്യ കോളേജുകള്‍ എന്നിവിടങ്ങളിലെ വിവിധ യുജി, പിജി കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായി നടത്തുന്ന സംസ്ഥാനതല പ്രവേശന പരീക്ഷയാണിത്.

    AP EAPCET 2021: ജവഹര്‍ലാല്‍ നെഹ്രു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി കാക്കിനാഡയാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഹയര്‍ എജ്യുക്കേഷന്റെ പേരില്‍ ആന്ധ്രാപ്രദേശ് എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (AP EAPCET) നടത്തുന്നത്. അപേക്ഷാ നടപടികള്‍ അവസാനിച്ചെങ്കിലും അപേക്ഷകര്‍ക്ക് 5000 രൂപ ലേറ്റ് ഫീസ് നല്‍കി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പരീക്ഷ ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഓഗസ്റ്റ് 19, 20, 23, 24, 25 എന്നീ തീയതികളില്‍ പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയുമാണ് പരീക്ഷ നടത്തുക.

    AUEET 2021: ബിടെക്, എംടെക് ഡ്യുവല്‍ ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ആന്ധ്ര യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥിക്ക് അവരുടെ AUEET അപേക്ഷ ഔദ്യോഗിക വെബ്‌സൈറ്റായ aueet.audoa.in- ല്‍ ഓഗസ്റ്റ് 17 നോ അതിനുമുമ്പോ ലേറ്റ് ഫീസ് കൂടാതെ സമര്‍പ്പിക്കാം. 1500 രൂപ ലേറ്റ് ഫീസോടെ, ആഗസ്റ്റ് 24-നകം അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഓഗസ്റ്റ് 29 ന് നടക്കും.

    JK CET 2021: ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JKBOPEE) കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (CET) ഓണ്‍ലൈന്‍ അപേക്ഷകള്‍ അവസാനിച്ചു. എന്നിരുന്നാലും, ഇതിനകം അപേക്ഷിക്കുകയും സമര്‍പ്പിച്ച വിശദാംശങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്റ്റ് 19 വരെ jkbopee.gov.in എന്ന വെബ്‌സൈറ്റിലൂടെ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. JKCET മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷയാണ്. ഫിസിക്‌സ്, കെമിസ്ട്രി എന്നിവ കൂടാതെ 60 ചോദ്യങ്ങള്‍ കണക്കില്‍ നിന്നുമുണ്ടാകും.
    Published by:Jayashankar AV
    First published:
    )}