• HOME
  • »
  • NEWS
  • »
  • career
  • »
  • TIMETABLE FOR THE PLUS ONE MODEL EXAM HAS BEEN RELEASED BY THE DEPARTMENT OF EDUCATION

പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി; ഓഗസ്റ്റ് 31ന് പരീക്ഷ ആരംഭിക്കും

മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിള്‍ അനുസരിച്ച് അതത് സമയത്ത് വിദ്യാര്‍ഥികള്‍ ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്യണം. http://.dhsekerala.gov.inല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. പരീക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്.

    ഓഗസ്റ്റ് 31- രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതസാഹിത്യം,കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലിഷ് ലിറ്ററേച്ചര്‍.
    ഉച്ചയ്ക്ക് 1.30ന് പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ സയന്‍സ്.

    സെപ്റ്റംബര്‍ 1- 9.30ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് , കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്

    ഉച്ചയ്ക്ക് 1.30ന് ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി

    സെപ്റ്റംബര്‍ 2- രാവിലെ 9.30ന് ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി.

    ഉച്ചയ്ക്ക് 1.30ന് പാര്‍ട്ട് 1 ഇംഗ്ലിഷ്

    സെപ്റ്റംബര്‍ 3- രാവിലെ 9.30ന് ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിറ്റിക്‌സ്.

    ഉച്ചയ്ക്ക് 2.00ന് ഫിസിക്‌സ്, ഇക്കണോമിക്‌സ്.

    സെപ്റ്റംബര്‍ 4- രാവിലെ9.30ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
    Published by:Jayesh Krishnan
    First published:
    )}