സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (CUCET) ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (national testing agency) ഉടന്‍ ആരംഭിക്കും. 41 കേന്ദ്ര സര്‍വ്വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്ന യുജി, പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് ഇത്. എന്നാൽCUCET പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുന്ന മികച്ച അഞ്ച് സര്‍വകലാശാലകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ജാമിയ മിലിയ ഇസ്ലാമിയ
CUCET പരീക്ഷയിൽ നിങ്ങള്‍ക്ക് ലക്ഷ്യം വയ്ക്കാൻ കഴിയുന്ന ഒരു മികച്ച സര്‍വകലാശാലയാണിത്. 2020 ല്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗില്‍ ഈ സര്‍വ്വകലാശാല ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സര്‍വ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി 56 ബിരുദ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. - മാസ് കമ്മ്യൂണിക്കേഷന്‍, നിയമം, ആര്കിടെക്ചര്, എഞ്ചിനീയറിംഗ്, സോഷ്യല്‍ വര്‍ക്ക് എന്നിവ ജെഎംഐയിലെ ചില ജനപ്രിയ കോഴ്സുകളാണ്.
2. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി
ഡല്‍ഹിയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സര്‍വ്വകലാശാലയാണ് ജെഎന്‍യു. എല്ലാ വര്‍ഷവും എന്‍ഐആര്‍എഫിന്റെ ഉയര്‍ന്ന റാങ്കിംഗ് ലഭിക്കുന്ന സര്‍വ്വകലാശാലയാണിത്.
യുജി തലത്തില്‍ വിദേശ ഭാഷാ കോഴ്സുകള്‍ക്ക് പേരുകേട്ട സര്‍വകലാശാലയാണ് ജെഎന്‍യു. വിവിധ കോഴ്സുകളിലേക്കുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സര്‍വകലാശാല സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.
3. ബനാറസ് ഹിന്ദി യൂണിവേഴ്സിറ്റി
എന്‍ഐആര്‍എഫ് റാങ്കിംഗ് അനുസരിച്ച് ബിഎച്ച്യു 3-ാം സ്ഥാനത്താണ്. വാരണാസിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജനപ്രിയ സര്‍വ്വകലാശാലയാണിത്. അഗ്രികള്‍ച്ചറല്‍ സയന്‍സ്, പരിസ്ഥിതി സുസ്ഥിര വികസനം എന്നിവ ബിഎച്ച്യുവിലെ ചില ജനപ്രിയ കോഴ്സുകളില്‍ ഉള്‍പ്പെടുന്നു. മെഡിസിന്, നിയമം, ആര്‍ട്സ്, കൊമേഴ്സ്, സാമൂഹിക ശാസ്ത്രം, പെര്‍ഫോമിങ് ആര്‍ട്സ് എന്നിവയാണ് മറ്റ് കോഴ്സുകൾ.
4. ഡല്‍ഹി യൂണിവേഴ്സിറ്റി
വിവിധ യുജി കോഴ്സുകള്‍ക്കായുള്ള മികച്ച സര്‍വകലാശാലകളില്‍ ഒന്നാണ് ഡല്‍ഹി യൂണിവേഴ്സിറ്റി. 2020ല്‍ 5.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള 20 കോളേജുകള്‍ ഇന്ത്യയിലെ മികച്ച 50 എന്‍ഐആര്‍എഫില്‍ ഇടംപിടിച്ചിട്ടുണ്ട്. സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, സൈക്കോളജി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് പേരുകേട്ട യൂണിവേഴ്സിറ്റിയാണിത്. എന്നാൽ പൊതു പരീക്ഷ കാരണം ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന മത്സരം അവസാനിക്കും.
Also Read-
Digital University | രാജ്യത്തെ പുതിയ ഡിജിറ്റൽ സർവ്വകലാശാലയെക്കുറിച്ച് അറിയേണ്ടതെല്ലാം
5. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
ഇവിടെ ഭൂരിപക്ഷവും മുസ്ലീം വിദ്യാര്‍ത്ഥികളാണെങ്കിലും മറ്റ് മതവിദ്യാര്‍ത്ഥികള്‍ക്കും കോഴ്സിനായി അപേക്ഷിക്കാം. ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് പശ്ചിമ ബംഗാളിലും കേരളത്തിലും കാമ്പസുകളില്ല. സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ ഈ സര്‍വ്വകലാശാല 17-ാം സ്ഥാനത്താണ്. എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്, സോഷ്യല്‍ വര്‍ക്ക്, മാനേജ്മെന്റ് എന്നിവ അലിഗഡിലെ ജനപ്രിയ കോഴ്സുകളില്‍ ചിലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.