നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • എന്‍.പി.സി.ഐ.എല്ലില്‍ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകള്‍; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

  എന്‍.പി.സി.ഐ.എല്ലില്‍ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകള്‍; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

  ഒക്ടോബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

  • Share this:
   ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ് അപ്രന്റീസുകളെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 75 ഒഴിവുകളാണ് ഉള്ളത്.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഒക്ടോബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

   ഒഴിവുകള്‍ - തസ്തിക

   ഇലക്ട്രീഷ്യന്‍- 30
   വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍, സ്ട്രക്ച്ചറല്‍ വെല്‍ഡര്‍, ഗ്യാസ് കട്ടര്‍)- 4
   ഇലക്ട്രോണിക് മെക്കാനിക്ക്- 9
   ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍)- 4 സര്‍വേയര്‍- 2
   ഫിറ്റര്‍- 20
   ടേര്‍ണര്‍- 4
   മെക്കാനിസ്റ്റ്- 2

   പ്രായ പരിധി

   14 വയസിനും 24 വയസിനും ഇടയില്‍

   അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും npcilcareers.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ: ഒക്ടോബര്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം

   സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം. 33 സെനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. 2022 ജനുവരി 9ന് ആയിരിക്കും പ്രവേശന പരീക്ഷ നടക്കുക.6,9 ക്ലാസുകളിലെ പ്രവേശനമാണ് നടക്കുന്നത്. http://aissee.nta.nic.in എന്ന െവബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം നടക്കുക.അപേക്ഷാഫീ 550 രൂപയാണ് സംവരണ വിഭാഗത്തിന് 400 രൂപയാണ് ഫീസ്.

   തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്. എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക്‌
   http://sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍
   0471 2781400,

   Navodaya School | നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു: ആർക്കൊക്കെ അപേക്ഷിക്കാം

   നവോദയ വിദ്യാലയങ്ങളില്‍ 2021-22 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.

   6 മുതല്‍ 12 വരെ ക്ലാസുകളില്‍ സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും അധ്യയനം നടക്കുക. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ താമസിച്ചായിരിക്കും പഠനം നടത്തുക.പഠനം,താമസം, , യൂണിഫോം,ഭക്ഷണം, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.ഓണ്‍ലൈനായി നവംബര്‍ 30വരെ അപേക്ഷ സമര്‍പ്പിക്കാം.

   വിദ്യാര്‍ത്ഥിള്‍ക്ക് സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തില്‍ മാത്രമാണ് പ്രവേശനം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   Published by:Jayashankar AV
   First published:
   )}