നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • TRAI Recruitment 2022 | ബിരുദധാരികള്‍ക്ക് അവസരവുമായി ട്രായ്; 1.5 ലക്ഷം രൂപ വരെ ശമ്പളം

  TRAI Recruitment 2022 | ബിരുദധാരികള്‍ക്ക് അവസരവുമായി ട്രായ്; 1.5 ലക്ഷം രൂപ വരെ ശമ്പളം

  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ തപാല്‍ വഴി അയയ്ക്കാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI - The Telecom Regulatory Authority of India) വിവിധ തസ്തികകളിലേക്ക് ബിരുദധാരികള്‍ക്ക് അവസരം. കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, യുവ പ്രൊഫഷണലുകള്‍, അഡൈ്വസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾക്കായി ട്രായ് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ (Application) തപാല്‍ വഴി അയയ്ക്കാം. അഡൈ്വസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഫെബ്രുവരി 11നകം അപേക്ഷിക്കണം. ബാക്കി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 27 ആണ്.

   അഡൈ്വസര്‍ തസ്തിക ഒഴികെ മുകളില്‍ സൂചിപ്പിച്ച എല്ലാ തസ്തികകളിലെ ഒഴിവുകളിലേക്കും ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകതയും ഉദ്യോഗാര്‍ത്ഥിയുടെ തൊഴില്‍ പ്രകടനവും അനുസരിച്ച് കരാര്‍ കാലാവധി നീട്ടാം. അഡൈ്വസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഫോറിന്‍ സര്‍വ്വീസ് ടേംസില്‍ ഡെപ്യൂട്ടേഷനിലാണ് നിയമിക്കുക.

   ട്രായ് റിക്രൂട്ട്‌മെന്റ് 2022: വിവിധ തസ്തികയിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍

   കണ്‍സള്‍ട്ടന്റ് നോണ്‍-ടെക്‌നിക്കല്‍ ഗ്രേഡ് II (സാമ്പത്തിക, ധനശാസ്ത്ര വിശകലന വിഭാഗം) - 1 ഒഴിവ്

   കണ്‍സള്‍ട്ടന്റ് (നോണ്‍-ടെക്നിക്കൽ) ഗ്രേഡ്- II ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിവിഷന്‍ - 1 ഒഴിവ്

   കണ്‍സള്‍ട്ടന്റ് അല്ലെങ്കില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിനാല്‍ഷ്യല്‍ ആന്‍ഡ് എക്കണോമിക് അനലൈസ് ഡിവിഷന്‍ - 1 ഒഴിവ്

   സീനിയര്‍ കണ്‍സള്‍ട്ടന്റ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് കേബിള്‍ സര്‍വ്വീസ് - 1 ഒഴിവ്

   കണ്‍സള്‍ട്ടന്റ് (ടെക്) ഗ്രേഡ് I - 1 ഒഴിവ്

   യുവ പ്രൊഫഷണല്‍ - 1 ഒഴിവ്

   അഡൈ്വസര്‍ - 1 ഒഴിവ്   ട്രായ് റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

   കണ്‍സള്‍ട്ടന്റ് നോണ്‍-ടെക്നിക്കല്‍ ഗ്രേഡ് II സാമ്പത്തിക, ധനശാസ്ത്ര വിശകലന വിഭാഗം (Consultant non-technical grade II financial and economic analysis division):

   വിദ്യാഭ്യാസ യോഗ്യത - അപേക്ഷകര്‍ക്ക് കൊമേഴ്സില്‍ ബിരുദവും കുറഞ്ഞത് 10 വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

   പ്രായപരിധി - അപേക്ഷിക്കുന്ന തീയതിയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രായം 65 വയസ്സിന് താഴെയായിരിക്കണം.

   കണ്‍സള്‍ട്ടന്റ് (നോണ്‍-ടെക്) ഗ്രേഡ് - II ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിവിഷന്‍ (Consultant (non-tech) grade- II international relations division):

   വിദ്യാഭ്യാസ യോഗ്യത- ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

   പ്രായപരിധി - അപേക്ഷിക്കുന്ന തീയതിയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രായം 65 വയസ്സിന് താഴെയായിരിക്കണം.

   കണ്‍സള്‍ട്ടന്റ് അല്ലെങ്കില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സാമ്പത്തിക ധനശാസ്ത്ര വിശകലന വിഭാഗം (Consultant or senior consultant financial and economic analysis division):

   വിദ്യാഭ്യാസ യോഗ്യത - കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ 8 മുതല്‍ 20 വര്‍ഷം വരെ പരിചയവും, സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ 20 വര്‍ഷത്തിലധികം പ്രവൃത്തിപരിചയവും സിഎ/ഐസിഡബ്ല്യുഎ/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടുകള്‍ തുടങ്ങിയവ പഠിച്ചിരിക്കണം. ടെലികോം മേഖലയില്‍ പ്രസക്തമായ പ്രവൃത്തി പരിചയം അഭിലഷണീയമാണ്.

   പ്രായപരിധി - സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍, അപേക്ഷിക്കുന്ന തീയതിയില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കരുത്. കണ്‍സള്‍ട്ടന്റ് തസ്തികയ്ക്ക് 60 വയസ്സാണ് പ്രായപരിധി.

   സീനിയര്‍ കണ്‍സള്‍ട്ടന്റ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് കേബിള്‍ സര്‍വ്വീസ്(Senior consultant broadcast and cable service):

   പ്രായം - ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്ന തീയതിയില്‍ 65 വയസ്സ് കവിയാന്‍ പാടില്ല

   വിദ്യാഭ്യാസ യോഗ്യത - ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ്, സയന്‍സ്, അല്ലെങ്കില്‍ നിയമം എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

   കണ്‍സള്‍ട്ടന്റ് (ടെക്) ഗ്രേഡ് I (Consultant (tech) grade I):

   വിദ്യാഭ്യാസ യോഗ്യത - ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം

   പ്രായപരിധി - പരമാവധി 45 വയസ്സ്

   യുവ പ്രൊഫഷണല്‍ (Young professional):

   വിദ്യാഭ്യാസ യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം/ബാച്ചിലര്‍ ഓഫ് ടെക്നോളജി/ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐടി/ടെലികോം എന്നിവയിലേതെങ്കിലും, ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

   പ്രായപരിധി - പരമാവധി പ്രായം 32 വയസോ അതില്‍ കുറവോ ആയിരിക്കണം.

   അഡൈ്വസര്‍ (Advisor):

   വിദ്യാഭ്യാസ യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക് എന്‍ജിനീയറിങ്/ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം. അപേക്ഷകന്‍ കേന്ദ്ര ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ്/അണ്ടര്‍ടേക്കിംഗ് ഉദ്യോഗസ്ഥനായിരിക്കണം അല്ലെങ്കില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സെലക്ഷന്‍ ഗ്രേഡിലുള്ള ഓഫീസര്‍ അല്ലെങ്കില്‍ ഗ്രൂപ്പ് എ ഓഫീസര്‍ ആയി 17 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരായിരിക്കണം.

   ട്രായ് റിക്രൂട്ട്മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം

   താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ (എ&പി), ട്രായ്, മഹാനഗര്‍ ദൂര്‍ സഞ്ചാര്‍ ഭവന്‍, ജെഎല്‍ നെഹ്റു മാര്‍ഗ് ന്യൂഡല്‍ഹി- 110002 എന്ന വിലാസത്തില്‍ അപേക്ഷ തപാൽ, കൊറിയര്‍ വഴി അയയ്ക്കേണ്ടതാണ്. ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള നിശ്ചിത അപേക്ഷ ഫോം ട്രായ്-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.trai.gov.in -ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ ബന്ധപ്പെട്ട മേല്‍വിലാസത്തില്‍ ഫെബ്രുവരി 11ന് മുമ്പ് ലഭിക്കേണ്ട വിധത്തിൽ അയയ്ക്കണം. ബാക്കി തസ്തികകളിലേക്കുള്ള അപേക്ഷകളുടെ അവസാന തീയതി ജനുവരി 27 ആണ്. അപൂര്‍ണ്ണമായ അപേക്ഷകളോ അവസാന തീയതികള്‍ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ പരിഗണിക്കുന്നതല്ല.

   ട്രായ് റിക്രൂട്ട്മെന്റ് 2022: ശമ്പളം

   നോണ്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 65,000 രൂപ ശമ്പളം ലഭിക്കും. സാമ്പത്തിക, ധനശാസ്ത്ര വിശകലന വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,50,000 രൂപയും കണ്‍സള്‍ട്ടന്റുമാര്‍ക്ക് 1,00,000 രൂപയും ശമ്പളമായി ലഭിക്കും. സീനിയര്‍ കണ്‍സള്‍ട്ടന്റ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് കേബിള്‍ സര്‍വ്വീസ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,50,000 രൂപയും, കണ്‍സള്‍ട്ടന്റ് (ടെക്) ഗ്രേഡ് I തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 80,000 രൂപയും, യുവ പ്രൊഫഷണലുകള്‍ക്ക് പ്രതിമാസം 65,000 രൂപയും, അഡൈ്വസര്‍ക്ക് 37,400 രൂപ മുതല്‍ 67,000 രൂപ വരെ ശമ്പളവും ഗ്രേഡ് പേയായി 10,000 രൂപയും ലഭിക്കും.
   Published by:user_57
   First published: