നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • പ്ലസ് വണ്‍ ഏകജാലകപ്രവേശം:ട്രയല്‍ അലോട്ട്‌മെന്റ് തിരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 17

    പ്ലസ് വണ്‍ ഏകജാലകപ്രവേശം:ട്രയല്‍ അലോട്ട്‌മെന്റ് തിരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 17

    ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

    • Share this:
      തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയല്‍ അലോട്ട്മെന്റില്‍ തെറ്റ് തിരുത്തുന്നതിനും ഓപ്ഷനുകള്‍ മാറ്റാനുമുള്ള അവസാന അവസരം സെപ്റ്റംബര്‍ 17 വരെയാണ്‌. 17ന് വൈകിട്ട് 5 മണി വരെയാണ് തിരുത്തലുകള്‍ നടത്താനുള്ള സമയം.ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ  വകുപ്പ് അറിയിച്ചു.

      പ്ലസ് വണ്‍ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക സെപ്റ്റംബര്‍ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിച്ചിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കി കണ്‍ഫര്‍മേഷന്‍ നടത്താത്തവര്‍ക്കും ഇപ്പോള്‍ എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ വരുത്തി ഫൈനല്‍ കര്‍ഫര്‍മേഷന്‍ നടത്താം.

      അപേക്ഷ നല്‍കിയവര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മുമ്പ് നല്‍കിയ സ്‌കൂള്‍ ഓപ്ഷനുകള്‍ മാറ്റാനും പുതിയ ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കാനും പുനക്രമീകരിക്കുന്നതിനും ഇപ്പോള്‍ സാധിക്കുന്നതാണ്. ബോണസ് പോയന്റ് ലഭിക്കുന്ന ഏതെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ പുതുതായി കൂട്ടി ചേര്‍ക്കാനും അവസരമുണ്ട്.പ്ലസ് വണ്‍ പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട് വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. ഏതെങ്കിലും കാരണവശാല്‍ മുഖ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഒക്ടോബര്‍ 26ന് തുടങ്ങുന്ന സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്.

      സഹകരണ പരിശീലന കോളേജുകളില്‍ എച്ച്ഡിസി, ബിഎം കോഴ്‌സുകള്‍; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാന്‍ അവസരം

      സംസ്ഥാനത്തെ സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളില്‍ എച്ച്ഡിസി & ബിഎം കോഴ്സിന് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമര്‍പ്പിക്കുവാനും കൂടുതല്‍ വിവിവരങ്ങള്‍ക്കും http://scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക



      Indian Navy | ഇന്ത്യന്‍ നേവിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ തസ്തികയിലെ ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം

      ഇന്ത്യന്‍ നേവിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ തസ്തികയിലെ ടെക്‌നിക്കല്‍ ബ്രാഞ്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരങ്ങളുണ്ട്. ടെക്‌നിക്കല്‍ ബ്രാഞ്ചിലെ മൂന്ന് വിഭാഗങ്ങളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


      എഞ്ചിനിയര്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) - 27 ഒഴിവുകള്‍
      എയ്‌റോനോട്ടിക്കില്‍/ എയ്‌റോസ്‌പേസ്/ ഓട്ടോമൊബൈല്‍സ് / കണ്‍ട്രോള്‍ എന്‍ജിനിയറിങ് / ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മോനേജ്‌മെന്റ് / ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / മെക്കാനിക്കല്‍ / മെക്കാനിക്കല്‍ ആന്‍ജ് ഓട്ടോമേഷന്‍/ മറൈന്‍/ മെക്കട്രോണിക്‌സ്/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ ബി.ഇ/ ബി.ടെക്

      ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) - 34 ഒഴിവുകള്‍
      ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂമിക്കേഷന്‍/ ടെലികമ്മ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ബി.ഇ/ ബി.ടെക്

      നേവല്‍ ആര്‍കിടെക്ട് - 12 ഒഴിവുകള്‍
      എയ്‌റനോട്ടിക്കല്‍ / എയ്‌റോസ്‌പേസ്/ സിവില്‍/മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത് ഓട്ടോമേഷന്‍/ മറൈന്‍ എന്‍ജിനിയറിങ്/ മെറ്റലര്‍ജി/ നേവല്‍ ആര്‍കിടെക്ചര്‍/ ഓഷ്യന്‍ എന്‍ജിനിയറിങ്/ ഷിപ്പ് ടെക്‌നോളജി/ ഷിപ്പ് ബില്‍ഡിങ്/ ഷിപ്പ് ഡിസൈന്‍ ബി.ഇ/ ബി.ടെക്

      ഇതിന് പുറമേ എക്‌സിക്യൂട്ടിവ് ബ്രാഞ്ചിലേക്കും, എജ്യുക്കേഷനല്‍ ബ്രാഞ്ചിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

      എക്‌സിക്യൂട്ടിവ് ബ്രാഞ്ച്
      ജനറല്‍ സര്‍വീസ് (ജി.എസ്. (X)/ഹൈഡ്രോകേഡര്‍ - 45:
      ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് ആണ് യോഗ്യത

      എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ - 4, ഒബാസര്‍വര്‍ - 8, പൈലറ്റ് - 15
      60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് ആണ് യോഗ്യത. കൂടാതെ പത്ത്, പ്ലസ്ടു എന്നീ ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് വിഷയത്തിന് 60 ശതമാനം മാര്‍ക്കും വേണം.

      ലോജിസ്റ്റിക്‌സ് - 18
      ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ഇ / പി.ടെക് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ബി.എ അല്ലെങ്കില്‍ പി.എസ്.സി / ബി.കോം / ഐ.ടി.ബി.എസ് സിയും ഫിനാന്‍സ്/ ലോജിസ്റ്റിക്‌സ് / സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് / മെറ്റീരീയല്‍ മാനോജ്‌മെന്റ് പി.ജി ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.സി.എ/ എം. എസ്.സി (ഐടി)

      എജ്യൂക്കേഷന്‍ ബ്രാഞ്ച്

      ഫിസിക്‌സില്‍ ബി.എസ്.സിയും മാക്‌സ്/ ഓപ്പറേഷണല്‍ റിസേര്‍ച്ച് എം.എസ്.സിയിലും നാല് ഒഴിവുകള്‍ ആണുള്ളത്. 1997 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക.

      മാക്‌സ് ബി.എസ്.സിയും ഫിസിക്‌സ് / അപ്ലൈഡ് ഫിസിക്‌സ് എം.എസ്.സി - 4

      ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ന/ ഇലക്ട്രിക്കല്‍ ബിഇ / ബി.ടെക് - 2

      മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിഇ / ബി.ടെക് -2

      കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി / ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് - 5

      അപേക്ഷ
      www.joinindiannavy.gov.in വഴി സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ അപേക്ഷിക്കാം.


      Published by:Jayashankar AV
      First published:
      )}