HOME » NEWS » Career » UGC ALLOWS 38 UNIVERSITIES TO OFFER ONLINE DEGREE PROGRAMMES

ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അനുമതി

15 ഡീംഡ് സർവകലാശാലകൾ, 13 സംസ്ഥാന സർവ്വകലാശാലകൾ, മൂന്ന് സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഓൺലൈൻ ബിരുദ കോഴ്‌സുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: June 18, 2021, 10:55 AM IST
ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അനുമതി
UGC
  • Share this:
ന്യൂഡൽഹി: ഓൺലൈൻ ബിരുദം നൽകാൻ രാജ്യത്തെ 38 സർവകലാശാലകൾക്ക് അനുമതി നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). 15 ഡീംഡ് സർവകലാശാലകൾ, 13 സംസ്ഥാന സർവ്വകലാശാലകൾ, മൂന്ന് സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഓൺലൈൻ ബിരുദ കോഴ്‌സുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഇത് കൂടാതെ 3 സ്വകാര്യ സർവകലാശാലകൾക്കും അനുമതി നൽകിയിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി എം എ എഡ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിലും ജെ എൻ യു സംസ്കൃതത്തിലും മിസോറം യൂണിവേഴ്സിറ്റി ബിരുദ വിഷയങ്ങളിലും ഓൺലൈൻ കോഴ്സ് നടത്തും. ഇവയ്ക്ക് പുറമേ നിരവധി കൽപിത സർവകലാശാലകളും ഓൺലൈൻ കോഴ്സിന് തയാറാക്കിയിട്ടുണ്ട്.

Also Read- ആരോഗ്യ സര്‍വകലാശാല പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

യൂണിവേഴ്സിറ്റി ഓഫ് ജമ്മു പൂർണ്ണമായും ഓൺലൈൻ മോഡിൽ മാസ്റ്റർ ഓഫ് ആർട്സ് (ഇംഗ്ലീഷ്), മാസ്റ്റർ ഓഫ് കൊമേഴ്സ് എന്നിവ ആരംഭിക്കും. അതേമയം നാർസി മോഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ കോമേഴ്‌സ് ബിരുദവും ബിസ്നസ്സ് അഡ്മിനിസ്ട്രേഷൻ ബിരുദവും അനുവദിച്ചിട്ടുണ്ട്. സിംബയോസിസ് ഇന്റര്നാഷണലിൽബിസ്നസ് അഡ്മിനിസ്ട്രേഷൻ ബിരുദവും അനുവദിച്ചിട്ടുണ്ട്.

Also Read- നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു; 400 ഒഴിവുകൾ

ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, ചണ്ഡിഗഡ് യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി എന്നീ സ്വകാര്യ സർവകലാശാലകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. 2020-21 കാലഘട്ടത്തിൽ ഓൺലൈൻ കോഴ്‌സുകൾക്ക് അനുമതി നല്കാൻ യുജിസി നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷയിലാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

Also Read- Jamia Hamdard | ഡൽഹിയിലെ ജാമിയ ഹംദർദില്‍ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

നേരത്തെ 2021-22 അധ്യായന വർഷത്തേക്ക് ഓൺലൈൻ കോഴ്സുകൾ നടത്താനാഗ്രഹിക്കുന്ന സർവകലാശാലകളിൽ നിന്ന് യു ജി സി അപേക്ഷ ക്ഷണിച്ചിരുന്നു. നാക്/ എൻ.ഐ.ആർ.എഫ് റാങ്കിങ് അനുസരിച്ചാകും ഇത് നടപ്പാക്കുകയെന്നും അന്ന് അറിയിച്ചിരുന്നു.

English Summary: The University Grants Commission (UGC) has approved full-fledged online degree programmes in 38 universities across India. Among other universities, central universities like Jamia Millia Islamia will offer MA in education and MA in public administration while Jawaharlal Nehru University will offer MA in Sanskrit completely in online mode. Mizoram University, another central institution, will offer four online degree programmes.The commission had invited applicants from higher education institutions willing to offer online for the academic year 2020-21.
Published by: Rajesh V
First published: June 18, 2021, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories