• HOME
 • »
 • NEWS
 • »
 • career
 • »
 • UGC Chairperson | യുജിസി ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 30

UGC Chairperson | യുജിസി ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 30

വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ധീരേന്ദ്ര പാല്‍ സിംഗ് ആയിരുന്നു യുജിസിയുടെ ഉന്നത പദവിയിലുണ്ടായിരുന്ന അവസാന വ്യക്തി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവരുടെ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ആണ്. നവംബര്‍ 1ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ യുജിസി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള യോഗ്യതകളും വ്യവസ്ഥകളും വ്യക്തമാക്കിയിട്ടുണ്ട്. വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ധീരേന്ദ്ര പാല്‍ സിംഗ് ആയിരുന്നു യുജിസിയുടെ ഉന്നത പദവിയിലുണ്ടായിരുന്ന അവസാന വ്യക്തി.

  '' ഭരണ നിര്‍വഹണം നടത്തിയതിന്റെയോ മികച്ച പ്രൊഫഷണല്‍ മാനേജ്‌മെന്റിയോ തെളിയിക്കാന്‍ കഴിയുന്ന ട്രാക്ക് റെക്കോര്‍ഡുള്ള, ഉന്നതവിദ്യാഭ്യാസരംഗത്തെ നൂതന ആശയങ്ങളിലും ആഗോള വീക്ഷണത്തിനും അഭിരുചിയുള്ള അക്കാദമിക തലത്തിൽ അനുഭവസമ്പത്തുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ തേടുന്നു'' എന്നാണ് യുജിസ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

  1956ലെ യുജിസി ആക്ടിലെ സെക്ഷന്‍ 6-ലെ ഉപവകുപ്പ് (1) അനുസരിച്ച്, യുജിസിയുടെ ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് 60 വയസ്സിന് താഴെയുള്ള നോമിനികളെയാണ് പരിഗണിക്കുക. പരമാവധി അഞ്ച് വര്‍ഷത്തേക്കാണ് ആ സ്ഥാനം വഹിക്കാന്‍ സാധിക്കുന്നവരായിരിക്കണം. ഈ സ്ഥാനത്തേക്ക് സ്വയം നോമിനേഷൻ നൽകാനാകില്ല. 'സ്ഥാനത്തിന്റെ (ചെയര്‍പേഴ്സണ്‍) ഉത്തരവാദിത്തത്തിനും അന്തസ്സിനും അനുയോജ്യരായ' വ്യക്തികളെ ആ വ്യക്തിയുടെ തുല്യ പദവിയിലുള്ള ആളുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാമെന്നാണ് യുജിസി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

  Also read- Jobs | ഒരു ഒഴിവിലേയ്ക്ക് മത്സരിക്കുന്നത് 75 പേർ; ദേശീയ കരിയർ സർവ്വീസ് പോർട്ടലിൽ തൊഴിൽ അന്വേഷകരുടെ എണ്ണം ഒരു കോടി കടന്നു

  കൂടാതെ, 1956 ലെ യുജിസി നിയമത്തിലെ സെക്ഷന്‍ 5ലെ ഉപവകുപ്പ് (2)ല്‍ പറയുന്നത് പ്രകാരം, യോഗ്യതാ മാനദണ്ഡവുമായി പൊരുത്തപ്പെടുന്ന ഒരാള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരാകാന്‍ പാടില്ലെന്നും കമ്മീഷന്‍ പരാമര്‍ശിച്ചിട്ടുണ്ട്. യോഗ്യതകള്‍ക്കൊപ്പം നാമനിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയ ഡയറക്ടറുടെ smita96.srivastava@gov.in എന്ന ഇമെയില്‍ ഐഡിയിലേക്കും മെയില്‍ ചെയ്യണം. ആവശ്യമെങ്കില്‍ നോമിനേഷന്‍ ലിസ്റ്റിന് പുറത്തുള്ള ഒരു പ്രമുഖ വ്യക്തിയെ പരിഗണിക്കാനുള്ള അവകാശവും യുജിസിയ്ക്കുണ്ട്.

  ഇന്ത്യയിലെ സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സ്ഥാപിച്ചതാണ് യുജിസി (UGC - University Grants Commission). 1953 ഡിസംബര്‍ 28ന് മൗലാനാ അബ്ദുള്‍കലാം ആസാദ് കമ്മീഷന്‍ ഉദ്ഘാടനം ചെയ്ത യുജിസി നിയമപരമായി പ്രാബല്യത്തില്‍ വന്നത് 1956 മുതലാണ്. രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂനെ, ഹൈദരാബാദ്, കല്‍ക്കത്ത, ഭോപ്പാല്‍, ഗുവാഹത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍.

  Also read- Civil Services Interview | ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ് ലഭിച്ച വ്യക്തിയുടെ പേരെന്ത്? UPSC അഭിമുഖത്തിലെ ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾ

  ഒരു സ്വയംഭരണ സ്ഥാപനമാണ് യുജിസി. സ്വന്തമായി ഒരു ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും സ്ഥാപനത്തിനുണ്ട്. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. ഇവരെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലാണ്. ചെയര്‍പേഴ്‌സണിന്റെ കാലാവധി 5 വർഷവും വൈസ് ചെയര്‍പേഴ്‌സണിന്റെയും അംഗങ്ങളുടേയും കാലാവധി മൂന്ന് വര്‍ഷവുമാണ്.
  Published by:Naveen
  First published: