നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • യുജിസി തൊഴില്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു; നെറ്റ്, സെറ്റ്, ജെആര്‍എഫ് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനം

  യുജിസി തൊഴില്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു; നെറ്റ്, സെറ്റ്, ജെആര്‍എഫ് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനം

  തൊഴിൽ പോർട്ടലിലൂടെ തൊഴിൽ ദാതാക്കൾക്ക് ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യാനും അതിലൂടെ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും കഴിയും

  UGC

  UGC

  • Share this:
   നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ ആർ എഫ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പി എച്ച് ഡി എന്നീ യോഗ്യതകൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) ഒരു അക്കാദമിക തൊഴിൽ പോർട്ടൽ ആരംഭിച്ചു. ഈ പോർട്ടലിന്റെ സൗകര്യം ഉപയോഗപ്പെടുത്തി ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ അക്കാദമിക പ്രൊഫൈൽ വിവിധ കോളേജുകളുടെയും സർവകലാശാലകളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും അതിലൂടെ അനുയോജ്യമായ തസ്തികകളിൽ നിയമനം നേടാനും കഴിയും. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന ജോലി നേടുന്നതിനായി മത്സരാർത്ഥികൾ ugc.ac.in/jobportal എന്ന പോർട്ടലിൽ സ്വന്തമായി ഒരു പ്രൊഫൈൽ സൃഷ്ടിക്കുകയാണ് വേണ്ടത്.

   ഈ അക്കാദമിക തൊഴിൽ പോർട്ടലിലൂടെ തൊഴിൽ ദാതാക്കൾക്ക് ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യാനും അതിലൂടെ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും കഴിയും. വിവിധ കോളേജുകളിൽ ലഭ്യമായ അധ്യാപന ജോലികളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾക്കും കഴിയും. അധികം വൈകാതെ അധ്യാപന ജോലികൾ അല്ലാതെയുള്ള തൊഴിലുകളും ഈ പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് യു ജി സി അറിയിച്ചു.

   "അധ്യാപനേതര ജോലികളിലേക്കുള്ള ഒഴിവുകളും മറ്റു ചില സൗകര്യങ്ങളും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ തൊഴിൽ പോർട്ടൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് യു ജി സി", ഇത് സംബന്ധിച്ച് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെ യു ജി സി അറിയിച്ചു. എഞ്ചിനീയറിങ്, സുരക്ഷ, ആരോഗ്യം, ലൈബ്രറി, അക്കൗണ്ട്സ് തുടങ്ങിയ മേഖലകളിലെ ഭരണനിർവഹണപരമായ ജോലികൾ അധ്യാപനേതര തസ്തികകളിൽ ഉൾപ്പെടുമെന്നും യു ജി സി അറിയിക്കുന്നു. അധികം വൈകാതെ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകും.

   Also Read-ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണം പൂര്‍ത്തിയായി; ജൂണ്‍ 21 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും

   മുമ്പ് വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ വെബ്സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് അധ്യാപന, അധ്യാപനേതര തസ്തികകളിലെ ഒഴിവുകൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകിയിരുന്നത്. മാത്രവുമല്ല, സ്വകാര്യ മേഖലയിലെ നിയമനപ്രക്രിയ സുതാര്യവുമായിരുന്നില്ല. പുതിയ തൊഴിൽ പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നതോടെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വളരെ വേഗത്തിൽ തൊഴിൽ കണ്ടെത്താൻ കഴിയുന്നതോടൊപ്പം നിയമനപ്രക്രിയ കൂടുതൽ സുതാര്യമായി മാറുകയും ചെയ്യും.

   വിവിധ സംവരണ വിഭാഗങ്ങളിൽ അധ്യാപന, അധ്യാപനേതര തസ്തികകളിൽ ഉണ്ടായിരുന്ന ഒഴിവുകൾ നികത്താൻ 2021 ഫെബ്രുവരിയിൽ യു ജി സി എല്ലാ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിരുന്നു. 2020-2021 കാലഘട്ടത്തിലെ അധ്യാപന, അധ്യാപനേതര തസ്തികകളിലെ ഒഴിവ്, എല്ലാ വിഭാഗം കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷൻ, ഹോസ്റ്റൽ താമസസൗകര്യം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും യു ജി സി പോർട്ടലിലും നൽകാനും യു ജി സി എല്ലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}