നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • UGC NET 2021: അപേക്ഷാ നടപടിക്രമങ്ങള്‍ ഉടന്‍ അവസാനിക്കും; പരീക്ഷ മാതൃകകളും വിവരങ്ങളും

  UGC NET 2021: അപേക്ഷാ നടപടിക്രമങ്ങള്‍ ഉടന്‍ അവസാനിക്കും; പരീക്ഷ മാതൃകകളും വിവരങ്ങളും

  കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം പരിഗണിച്ചാണ് അന്ന് പരീക്ഷ നീട്ടിവെയ്ക്കാന്‍ എന്‍ടിഎ തീരുമാനിച്ചത്. യുജിസി-നെറ്റ് പരീക്ഷകള്‍ മാത്രമല്ല, നീറ്റ് പിജി, ജെഇഇ മെയ്ന്‍ ടെസ്റ്റ് തുടങ്ങിയ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

  • Share this:
   യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) യുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അപേക്ഷാ നടപടിക്രമങ്ങള്‍ സെപ്റ്റംബര്‍ 5ന് അവസാനിക്കും. പരീക്ഷ ഫീസ് അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 6 രാവിലെ 11.50 വരെ സമയമുണ്ട്. അപേക്ഷാ ഫോമിലെ വിവരങ്ങള്‍ തിരുത്താനുള്ള അവസരം സെപ്റ്റംബര്‍ 7 മുതല്‍ 12 വരെ ആയിരിക്കും.

   നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 13 വരെയാണ് പരീക്ഷകള്‍ നടത്തുക. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 3 മണി മുതല്‍ 6 മണി വരെയും, രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തും.

   2020 ഡിസംബര്‍, 2021 ജൂണ്‍ സെഷനുകള്‍ക്കുള്ള യുജിസി നെറ്റ് പരീക്ഷ ഈ വര്‍ഷം എന്‍ടിഎ ലയിപ്പിച്ചു. കോവിഡ് മൂലം 2020 ഡിസംബറിലെ യുജിസി നെറ്റ് മാറ്റിവച്ചതിനെ തുടര്‍ന്ന് 2021 ജൂണിലെ യുജിസി നെറ്റ് ഷെഡ്യൂളും വൈകി.

   യുജിസി നെറ്റ് പരീക്ഷകള്‍ ക്രമീകരിക്കുന്നതിനായി എന്‍ടിഎ, യുജിസിയുടെ അനുമതിയോടെ 2020 ഡിസംബറിലെയും 2021 ജൂണിലെയും യുജിസി നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ചതിനാല്‍ അവ സിബിടി മോഡലില്‍ ഒരുമിച്ച് നടത്താം.

   കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സിബിറ്റി മോഡല്‍ ടെസ്റ്റില്‍, യുജിസി നെറ്റ് പരീക്ഷകള്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും. പേപ്പര്‍-I, പേപ്പര്‍-II എന്നരീതിയില്‍ പേപ്പര്‍ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെടും. രണ്ട് പേപ്പറുകളിലും വസ്തുനിഷ്ഠമായ ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. രണ്ട് പേപ്പറുകളില്‍ നിന്നുമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരം എഴുതാന്‍ ശ്രമിക്കണം.

   പേപ്പര്‍-I ല്‍ ആകെ 50 ചോദ്യങ്ങളും പേപ്പര്‍-II ല്‍ 100 ചോദ്യങ്ങളും ഉണ്ടാകും. ഓരോ ശരിയായ ഉത്തരത്തിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് മാര്‍ക്ക് നല്‍കും. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല.

   പേപ്പര്‍-I ലെ ചോദ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥിയുടെ യുക്തി ശേഷി, വായന ഗ്രാഹ്യം, വ്യത്യസ്തമായ ചിന്ത, പൊതു അവബോധം തുടങ്ങിയവയും പേപ്പര്‍-II ല്‍ ഉദ്യോഗാര്‍ത്ഥി തിരഞ്ഞെടുത്ത വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

   ഇംഗ്ലീഷ് ഭാഷയിലും ഹിന്ദി ഭാഷയിലുമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുക. രജിസ്ട്രേഷന്‍ സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം.

   യുജിസി നെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ വളരെ വലുതാണ്. 81 വിഷയങ്ങള്‍ക്കാണ് ഇത്തവണ പരീക്ഷ നടത്തുക. യുജിസി നെറ്റ് - 2021 പരീക്ഷയ്ക്ക് സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് - ugcnet.nta.nic.in

   യുജിസി-നെറ്റ് പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷ നീട്ടിവയ്ക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ആവശ്യപ്പെട്ടിരുന്നു.

   കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം പരിഗണിച്ചാണ് അന്ന് പരീക്ഷ നീട്ടിവെയ്ക്കാന്‍ എന്‍ടിഎ തീരുമാനിച്ചത്. യുജിസി-നെറ്റ് പരീക്ഷകള്‍ മാത്രമല്ല, നീറ്റ് പിജി, ജെഇഇ മെയ്ന്‍ ടെസ്റ്റ് തുടങ്ങിയ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

   ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസി. പ്രൊഫസര്‍ എന്നിവയ്ക്കുള്ള ദേശീയ യോഗ്യത നിര്‍ണയ പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്).
   Published by:Jayashankar AV
   First published:
   )}