News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 4, 2021, 3:46 PM IST
UGC
ദേശീയ ടെസ്റ്റിംഗ് ഏജൻസി ( എൻ.ടി.എ) നടത്തുന്ന യുജിസി നെറ്റ് 2021 പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെ നീട്ടി. മെയിൽ നടക്കുന്ന പരീക്ഷക്കായി എൻടിഎ യുജിസി യുടെ
ugcnet.nta.nic.in എന്ന വെബ്സെറ്റ് വഴി ഓൺലൈനായി അപേക്ഷകൾ നൽകാവുന്നതാണ്. പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്ന ആവശ്യം വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് തീരുമാനമെന്ന് ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പ് പറയുന്നു. നേരത്തെ മാർച്ച് 2 ആയിരുന്നു
നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂൾ ഇപ്രകാരമാണ്അപേക്ഷ സ്വീകരിക്കൽ അരംഭിക്കുന്നത് - ഫെബ്രുവരി 2021
അപേക്ഷ സമർപ്പണത്തിനുള്ള നീട്ടിയ തീയ്യതി- മാർച്ച് 9. 2021
ഫീസ് അടക്കൽ പൂർത്തിയാക്കേണ്ടത്- മാർച്ച് 10 ,2021
അപേക്ഷയിൽ തിരുത്തൽ വരുത്തൽ- 2021 ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെ.
സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ പറ്റുകയാണെങ്കിൽ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. അപ്ലോഡ് ചെയ്തു കഴിഞ്ഞ ഫോട്ടോ, സിഗ്നേച്ചർ എന്നിവ പോലും വീണ്ടും അപ്ലോഡ് ചെയ്യാൻ തിരുത്തൽ വിൻഡോ ഓപ്പണാകുന്ന അവസരത്തിൽ സാധിക്കും.
പരീക്ഷ:
മെയ് 2,3,4,5,6,7,10,11,12,14 17 തീയ്യതികളിലായാണ് പരീക്ഷ നടത്തുന്നത്. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ 2 പേപ്പറുകൾ ആണ് ഉള്ളത്. പേപ്പർ 1ൽ നൂറ് മാർക്കിനുള്ള 50 ചോദ്യങ്ങളും പേപ്പർ 2 ൽ 200 മാർക്കിനുള്ള 100 ചോദ്യങ്ങളും ഉണ്ടാകും..കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റായി രണ്ട് ഷിഫ്റ്റുകളിലാണ് നെറ്റ് പരീക്ഷ നടത്തുന്നത്.
രാവിലെ 9 മണി മുതൽ 12 മണി വരെ ആയിരിക്കും ആദ്യ ഷിഫ്റ്റ്. രണ്ടാമത്തെ ഷിഫ്റ്റ് 3 മണിക്ക് തുടങ്ങി 6 ന് അവസാനിക്കും. വർഷത്തിൽ 2 തവണയാണ് യുജിസി നെറ്റ് പരീക്ഷ നടത്താറുള്ളത്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നടക്കേണ്ട പരീക്ഷ നടന്നിരുന്നില്ല. ഈ പരീക്ഷയാണ് മെയിൽ നടക്കുന്നത്. ജൂനിയർ റിസേർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രഫസർ യോഗ്യതകൾക്കായാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി എൻ ടി എ യുജിസി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
Published by:
Asha Sulfiker
First published:
March 4, 2021, 3:46 PM IST