നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • UGC Net 2021 | ജൂണ്‍ ഡിസംബര്‍ സെഷനുകളിലേക്ക് നാളെയും കൂടി അപേക്ഷിക്കാം

  UGC Net 2021 | ജൂണ്‍ ഡിസംബര്‍ സെഷനുകളിലേക്ക് നാളെയും കൂടി അപേക്ഷിക്കാം

  ജൂണ്‍ ഡിസംബര്‍ സെഷനുകളിലേക്ക് നാളെയും കൂടി അപേക്ഷിക്കാം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) യുജിസി നെറ്റ് 2020 ഡിസംബര്‍, 2021 ജൂണ്‍ സെഷനുകള്‍ക്കുള്ള രജിസ്‌ട്രേഷനുകള്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 5) രാത്രി 11:50ന് അവസാനിക്കും.

   ഗവേഷണത്തിലോ അക്കാദമിക്‌സിലോ അവരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലോ ഒരു കരിയര്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസമാണ് ഇന്ന്. താത്പര്യമുള്ളവര്‍ക്ക് ugcnet.nta.nic.in എന്ന സൈറ്റിലോ nta.ac.in സൈറ്റിലൂടെയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

   തിങ്കളാഴ്ച (സെപ്റ്റംബര്‍ 6) രാത്രി 11:50 വരെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ സാധിയ്ക്കും. സെപ്റ്റംബര്‍ 7 മുതല്‍ 12 വരെ അപേക്ഷാ ഫോമിലെ തെറ്റുകള്‍ തിരുത്താന്‍ കഴിയും. ഒക്ടോബര്‍ 6 മുതല്‍ 19 വരെയാണ് പരീക്ഷാ തീയതി.

   2020 ഡിസംബര്‍ സൈക്കിളിന്  രജിസ്റ്റര്‍ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാനും കഴിയും.

   പ്രധാന തീയതികള്‍
   ആപ്ലിക്കേഷന്‍ സമര്‍പ്പിയ്‌ക്കേണ്ട സമയം - ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 5 2021 വരെ

   പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി - 6 സെപ്റ്റംബര്‍ 2021, (രാത്രി 11.50 വരെ)

   തെറ്റുകള്‍ തിരുത്തുവാനുള്ള സമയം - സെപ്റ്റംബര്‍ 7 മുതല്‍ 12 സെപ്റ്റംബര്‍, 2021

   പരീക്ഷാതീയതികള്‍ - ഒക്ടോബര്‍ 6 മുതല്‍ 19 വരെ
   Published by:Karthika M
   First published:
   )}