നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • യുജിസി നെറ്റ്: പരീക്ഷാ തീയതികള്‍ പുന:ക്രമീകരിച്ചു

  യുജിസി നെറ്റ്: പരീക്ഷാ തീയതികള്‍ പുന:ക്രമീകരിച്ചു

  യുജിസി നെറ്റ് 2021ന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 5 ആണ്.

  • Share this:
   ന്യൂഡല്‍ഹി:യുജിസി നെറ്റ് ഡിസംബര്‍ 2020, ജൂണ്‍ 2021  പരീക്ഷാ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6, 7, 8,17,18,19
   വരെയുമാകും പരീക്ഷകള്‍ നടക്കുക.
   യുജിസി നെറ്റ് 2021ന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 5 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി
   http://ugcnet.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   IITകളും NITകളും തുറക്കണം; കോളേജുകൾ തുറക്കണം എന്ന ആവശ്യവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ

   രാജ്യത്തെ മുന്‍നിര എഞ്ചിനിയറിങ്ങ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി രംഗത്ത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (NIT), തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

   തങ്ങളുടെ കോളേജുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഓണ്‍ലൈന്‍ പഠന രൂപത്തിലേക്ക് മാറ്റിയതിലുള്ള ആശങ്ക പ്രകടിപ്പിക്കുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. ഇവർ തങ്ങളുടെ നിരാശ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. #ReopenIIT, #ReopenNIT, #ReopenEngineeringColleges തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്തിരിക്കുകയാണ് വിദ്യാർത്ഥികൾ.

   ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ എഞ്ചിനിയറിങ്ങ് കോളേജുകളും അതത് ഡിപ്പാര്‍ട്ട്‌മെന്റുകളും ഓഫ്‌ലൈന്‍ മോഡില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് പല വിദ്യാര്‍ത്ഥികളുടെയും ആവശ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മൂലം തങ്ങൾക്ക് ധാരാളം പഠന നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. പ്രത്യേകിച്ച് പ്രായോഗിക പരിശീലനം ആവശ്യമുള്ള പ്രാക്ടിക്കല്‍ കോഴ്‌സുകളില്‍.

   “കോളേജുകള്‍ അടച്ചിട്ടിട്ട് ഇപ്പോള്‍ 1.5 വര്‍ഷം കടന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പര്യാപ്തമല്ല എന്ന് ഇതിനിടയില്‍ തന്നെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ കേന്ദ്ര ഗവണ്‍മെന്റ് കോളേജുകള്‍ തുറക്കണമെന്ന് ഞാന്‍ ഹൃദയംഗമമായി അഭ്യര്‍ത്ഥിക്കുകയാണ്,” ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്യുന്നു.

   “ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയവ തുറക്കുക. എഞ്ചിനിയറിങ്ങ്, പ്രായോഗിക പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള പഠനശാഖയാണ്, അല്ലാതെ അവസാന സമയത്തിന് മുൻപ് അസൈൻമെന്റ് എഴുതി സമർപ്പിച്ച് പഠിക്കാൻ സാധിക്കുന്നവയല്ല. കോളേജുകൾ തുറന്ന് പ്രവർത്തിച്ചില്ല എങ്കിൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണുന്ന മീമുകൾ യാഥാർത്ഥ്യമാകും,” വേറൊരു വിദ്യാർത്ഥി ട്വീറ്റ് ചെയ്തു.

   “കഴിഞ്ഞ 1.5 വർഷത്തിൽ ഒരിക്കൽപ്പോലും ഞങ്ങളിൽ ഒറ്റ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയ്ക്ക് പോലും ഒരു ഓഫ്ലൈൻ ക്ലാസിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഓൺലൈൻ മോഡിൽ മാത്രം പഠിച്ച് ഞങ്ങൾക്കൊരു നല്ല എഞ്ചിനിയർ ആകാൻ സാധിക്കുമോ? എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികളുടെ വേദന മനസ്സിലാക്കുക,” മൂന്നാമതൊരു വിദ്യാർത്ഥി ട്വീറ്റ് ചെയ്യുന്നു.

   “ജിഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ നടത്താം പക്ഷേ കോളേജുകൾ തുറക്കാൻ സാധിക്കില്ല. ജിഇഇയും നീറ്റും എഴുതിക്കഴിഞ്ഞ് എന്താണ് വിദ്യാർത്ഥികൾ ചെയ്യേണ്ടത്? ഓൺലൈൻ ക്ലാസുകൾ കൊണ്ട് യാതൊരു ഉപയോഗവുമില്ല. ഞങ്ങൾക്ക് ഇങ്ങനെ പഠിക്കണ്ട,” വേറൊരാൾ തന്റെ കാഴ്ചപ്പാട് പങ്കു വെയ്ക്കുന്നു.

   അടുത്തിടെ, ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളും കാമ്പസ് വീണ്ടും തുറന്ന് ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ട്വിറ്ററിൽ #ReopenDU പോലുള്ള ഹാഷ്‌ടാഗുകൾ അവർ ട്രെൻഡ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളിലേക്ക് തങ്ങളുടെ ആവശ്യം എത്തിക്കാനാണ് അവർ ഇതുവഴി ശ്രമിക്കുന്നത്. എന്നാണ് കോളേജുകൾ വീണ്ടും തുറക്കുന്നത് എന്നാണ് എന്നതു സംബന്ധിച്ച കൃത്യമായ സമയപരിധി സർവകലാശാല ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിൽ പോലും വരുന്ന ആഴ്ച മുതൽ ഘട്ടം ഘട്ടമായി ഡെൽഹി സർവ്വകലാശാല വീണ്ടും ഓഫ്ലൈൻ മോഡിൽ അധ്യയനം ആരംഭിക്കാൻ തുടങ്ങുമെന്ന് സൂചനയുണ്ട്.

   അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ 50 ശതമാനം ഹാജരുമായി വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
   Published by:Jayashankar AV
   First published:
   )}