നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • UGC on Exams | പരീക്ഷകൾ റദ്ദാക്കാനാകില്ല; നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുജിസി

  UGC on Exams | പരീക്ഷകൾ റദ്ദാക്കാനാകില്ല; നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുജിസി

  'യുജിസി നിയമപ്രകാരം സംസ്ഥാന സർക്കാരുകൾക്ക് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുക്കാൻ കഴിയില്ല. സംസ്ഥാന പട്ടികയിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസം കൺകറന്റ് പട്ടികയിലാണുള്ളത്'

  exam

  exam

  • Share this:
   ന്യൂഡൽഹി: സർവകലാശാല പരീക്ഷകൾ റദ്ദാക്കാനാകില്ലെന്നും, അവ നടത്താൻ ആവശ്യമായ നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന ആവശ്യവുമായി യുജിസി. പരീക്ഷകൾ റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, നടപടിയെടുക്കുമെന്ന മുന്നറിയിപ്പും യുജിസി നൽകി കഴിഞ്ഞു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് അവസാന വർഷ സർവകലാശാല പരീക്ഷകൾ റദ്ദാക്കാൻ ഡൽഹി സർക്കാരും തീരുമാനിച്ചതിന് പിന്നാലെയാണ് യുജിസി രംഗത്തെത്തിയത്.

   യുജിസി നിയമപ്രകാരം സംസ്ഥാന സർക്കാരുകൾക്ക് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുക്കാൻ കഴിയില്ല. സംസ്ഥാന പട്ടികയിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസം കൺകറന്റ് പട്ടികയിലാണുള്ളത്. യു‌ജി‌സി, എ‌ഐ‌സി‌ടി‌ഇ [അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ] നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടതുണ്ട്. നിയമത്തിൽ അത് പറയുന്നുണ്ട്, ”ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ ദി ഹിന്ദുവിനോട് പറഞ്ഞു. “സംസ്ഥാനങ്ങൾ ഇതുപോലെ ചെയ്യുന്നത് അനുവദനീയമല്ല. നടപടിയെടുക്കാൻ യുജിസിക്ക് അധികാരമുണ്ട്”

   അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ ഓൺ‌ലൈനായോ അല്ലെങ്കിൽ ഓഫ്‌ലൈനായോ നടത്തണമെന്ന് തിങ്കളാഴ്ച യു‌ജി‌സി നിർദ്ദേശിച്ചിരുന്നു. പരീക്ഷകൾ റദ്ദാക്കിയ സംസ്ഥാനങ്ങളോട് പുതിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

   ജൂലൈ ഒമ്പതിനാണ് അവസാന വർഷ ബിരുദ - ബിരുദാനന്തര പരീക്ഷകൾ നടത്തണമെന്ന നിർദേശം യുജിസി നൽകിയത്. അതേസമയം വിദ്യാർത്ഥികളുടെ സുരക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് യുജിസി സെക്രട്ടറി പ്രൊഫ. രജനീഷ് ജയിൻ പറഞ്ഞിരുന്നു.
   TRENDING:കുടുക്കിയത് ഫോൺ വിളി; NIA എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്നയും സന്ദീപും പിടിയിലായി [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അന്യസംസ്ഥാന യുവതിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശി പോലീസ് പിടിയിൽ [NEWS]
   യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് രാജ്യത്തെ യൂണിവേഴ്സിറ്റികൾ അവസാനവർഷ പരീക്ഷകൾ നടത്തണമെന്നും യുജിസി സെക്രട്ടറി പറഞ്ഞു. പരീക്ഷ നടത്തുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം. ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകളരുത്. പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്നും സെക്രട്ടറി നിർദ്ദേശിച്ചിരുന്നു.
   Published by:Anuraj GR
   First published: