• HOME
  • »
  • NEWS
  • »
  • career
  • »
  • Bible Open University | ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി UGC

Bible Open University | ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി UGC

ഈ സ്വയം പ്രഖ്യാപിത സ്ഥാപനത്തിന് ഇത്തരത്തിൽ കോഴ്സുകൾ നടത്താൻ യുജിസി അംഗീകാരം നൽകിയിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.

  • Last Updated :
  • Share this:
    ന്യൂഡൽഹി : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള (Visakhapatnam) ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (Bible Open University) വിദ്യാർഥികൾ അഡ്മിഷൻ എടുക്കരുതെന്ന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻെറ (UGC) മുന്നറിയിപ്പ്. സ്വയം പ്രഖ്യാപിത സ്ഥാപനമായ ഇവിടെ അഡ്മിഷനെടുത്താൽ അത് വിദ്യാർഥികളുടെ ഭാവി തുലയ്ക്കുന്നതിന് തുല്യമാവുമെന്നും യുജിസി വ്യക്തമാക്കി. വ്യാഴാഴ്ച പുറത്തിറക്കിയ പൊതു അറിയിപ്പിൽ സ്ഥാപനത്തിന് താക്കീതും നൽകിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത സ്ഥാപനമായി യൂണിവേഴ്സിറ്റിയെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴ്സുകൾ നടത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.

    യുജിസി നിയമം 1956 ലംഘിച്ച് കൊണ്ട് ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി വിവിധ കോഴ്സുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സ്വയം പ്രഖ്യാപിത സ്ഥാപനത്തിന് ഇത്തരത്തിൽ കോഴ്സുകൾ നടത്താൻ യുജിസി അംഗീകാരം നൽകിയിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു. യുജിസി നിയമം 1956ൻെറ 22ാം സെക്ഷൻ ഉദ്ധരിച്ച് കൊണ്ടാണ് സ്ഥാപനത്തിന് താക്കീത് നൽകിയിരിക്കുന്നത്. കോഴ്സുകളുമായി മുന്നോട്ട് പോയാൽ സ്ഥാപനത്തിനെതിരെ നടപടിക്കും സാധ്യതയുണ്ട്.

    കേന്ദ്ര നിയമം, പ്രൊവിൻഷ്യൽ ആക്ട്, സ്റ്റേറ്റ് ആക്ട് എന്നിവ പ്രകാരം സ്ഥാപിക്കപ്പെട്ട സ‍ർവകലാശാലകൾക്ക് മാത്രമേ ബിരുദങ്ങൾ നൽകാനോ അനുവദിക്കാനോ ഉള്ള അവകാശമുള്ളൂവെന്ന് യുജിസി വ്യക്തമാക്കി. സെക്ഷൻ മൂന്ന് പ്രകാരം ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, പാ‍ർലമെൻറ് പ്രത്യേക നിയമം വഴി തുടങ്ങിയ സ്ഥാപനം എന്നിവയ്ക്കും കോഴ്സുകൾ നടത്താവുന്നതാണ്. ഈ പരിധിയിലൊന്നും ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി പെടുന്നില്ലെന്ന് യുജിസി അറിയിച്ചു. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് വിശാഖപട്ടണത്ത് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്.

    read also : നീറ്റിനുശേഷം എങ്ങിനെയാണ് കാര്യങ്ങൾ ? വിശദാംശങ്ങൾ അറിയാം

    അംഗീകാരമുള്ള ഡിഗ്രി കോഴ്സുകൾ നടത്തുന്നതിനുള്ള യൂണിവേഴ്സിറ്റികളുടെ സെക്ഷൻ 2 (f), സെക്ഷൻ 3 പരിധിയിലൊന്നും ഈ സ്ഥാപനം വരുന്നില്ല. യുജിസി നിയമം 1956ലെ സെക്ഷൻ 22 പ്രകാരം ഈ സ്ഥാപനത്തിന് കോഴ്സുകൾ നടത്താനുള്ള അധികാരമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന, പ്രൊവിൻഷ്യൽ നിയമം പ്രകാരം സ്ഥാപിക്കപ്പെട്ട സർവകലാശാലകൾക്ക് മാത്രമേ പേരിനൊപ്പം യൂണിവേഴ്സിറ്റി എന്ന് ചേർക്കാൻ അധികാരമുള്ളൂ. അത് കൊണ്ടാണ് ഈ സ്ഥാപനത്തെ യുജിസി സ്വയം പ്രഖ്യാപിത സർവകലാശാല എന്ന് വിശേഷിപ്പിച്ചത്. വലിയ നിയമലംഘനമാണ് നടന്നിട്ടുള്ളതെന്ന് യുജിസിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്.

    “വിശാഖപട്ടണത്തെ ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്നതിൽ നിന്ന് വിദ്യാർഥികളും, രക്ഷിതാക്കളും പൊതുജനങ്ങളും പിന്തിരിയണം. ഈ സ്ഥാപനത്തിൽ കോഴ്സിന് ചേർന്നാൽ അത് വിദ്യാർഥികളുടെ കരിയറിന് തിരിച്ചടിയായിരിക്കും സമ്മാനിക്കുക,” യുജിസി മുന്നറിയിപ്പിൽ പറയുന്നു. അംഗീകാരമില്ലാത്ത കോഴ്സുകൾ വിദ്യാർഥികൾക്ക് എല്ലാ തരത്തിലും നഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. യുജിസി അംഗീകരിക്കാത്ത സ്ഥാപനത്തിൽ നിന്ന് കോഴ്സ് പഠിച്ചിറങ്ങുന്നത് വിദ്യാർഥികൾക്ക് ഒട്ടും ഗുണകരമായി മാറില്ല, സാമ്പത്തിക നഷ്ടത്തിനൊപ്പം, കരിയറിലെ പ്രധാനപ്പെട്ട സമയവും നഷ്ടപ്പെടും. യുജിസിക്ക് ലഭിച്ചിട്ടുള്ള പരാതിയെ തുടർന്നാണ് ഇപ്പോൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
    Published by:Amal Surendran
    First published: