• HOME
 • »
 • NEWS
 • »
 • career
 • »
 • Unemployment Rate | തൊഴിലില്ലായ്മാ നിരക്ക് മഹാമാരിക്കു മുൻപുള്ളതിനേക്കാൾ കുറഞ്ഞെന്ന് കേന്ദ്രം; നഗരങ്ങളിൽ 7.6 ശതമാനമായി

Unemployment Rate | തൊഴിലില്ലായ്മാ നിരക്ക് മഹാമാരിക്കു മുൻപുള്ളതിനേക്കാൾ കുറഞ്ഞെന്ന് കേന്ദ്രം; നഗരങ്ങളിൽ 7.6 ശതമാനമായി

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 2022 ജൂൺ പാദത്തിൽ 7.6 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രസർക്കാർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  #സ്വസ്തിക ദാസ് ശർമ

  നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് (Unemployment Rate ) 2022 ജൂൺ പാദത്തിൽ 7.6 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രസർക്കാർ. മുൻ വർഷം ജൂൺ പാദത്തിൽ ഇത് 14.3 ശതമാനമായിരുന്നുവെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന യോ​ഗത്തിൽ (monthly economic review ) പറഞ്ഞു.

  “തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ മഹാമാരിക്കു മുൻപുള്ളതിനേക്കാൾ കുറഞ്ഞു. മഹാമാരിക്കു മുൻപും ശേഷവും തൊഴിൽ നിലവാരം ഉയർത്താൻ സ്വീകരിച്ച നടപടികൾ ഫലപ്രദമായി എന്നു വേണം കരുതാൻ,” ധനമന്ത്രാലയം ഓഗസ്റ്റിലെ സാമ്പത്തിക അവലോകനത്തിൽ പറഞ്ഞു.

  അതേസമയം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ജോലി ചെയ്യുന്നവരുടെ എണ്ണം മെയ് മുതൽ കുറയുകയും കഴിഞ്ഞ രണ്ട് വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റിൽ ഏറ്റവും താഴ്ന്ന നിലയിലായെന്നും ധനമന്ത്രാലയം അറിയിച്ചു. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന്റെ സൂചനയാണെന്നും സർക്കാർ അറിയിച്ചു.

  Also read: ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജാ ബമ്പർ സമ്മാനത്തുക 10 കോടിയായി ഉയർത്തി

  ആദ്യപാദത്തിലെ വളർച്ചാ നിരക്ക് രണ്ടാം പാദത്തിലും ആവർത്തിച്ചെന്നും സർക്കാർ വ്യക്തമാക്കി. വികസിതവും വികസ്വരവുമായ രാജ്യങ്ങളുടെ കൂട്ടത്തിൽ കൂട്ടത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുന്ന അഞ്ചാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്നും പ്രതിമാസ സാമ്പത്തിക അവലോകന‌‌ യോ​ഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. വളർച്ചയിലേക്കുള്ള ഇന്ത്യയുടെ ഉജ്ജ്വലമായ വീക്ഷണവും സുസ്ഥിരമായ പുരോഗതിയും രാജ്യത്തെ ആകർഷകമായ ബിസിനസ് ലക്ഷ്യസ്ഥാനമാക്കി മാറ്റിയ സർക്കാർ നയങ്ങളുമാണ് ഇതിന് കാരണമെന്ന് മന്ത്രാലയം പറഞ്ഞു.

  “2022 ലെ രണ്ടാം പാദത്തിലും വളർച്ചാ നിരക്ക് മുൻപത്തേതു പോലെ തുടർന്നു. 16.1 ബില്യൺ ഡോളറിന്റെ എഫ്ഡിഐ നിക്ഷേപവും ഉണ്ടായി. ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടെങ്കിലും ഈ പാദത്തിൽ ഇന്ത്യയുടെ കയറ്റുമതി രണ്ടാമത്തെ ഉയർന്ന നിരക്കിലേക്ക് എത്തി. ഇത് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ശക്തമായ ഡിമാൻഡിനെയാണ് സൂചിപ്പിക്കുന്നത്," ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

  ഇന്ത്യയുടെ ശക്തമായ ഫോറെക്സ് കരുതൽ ശേഖരം, മറ്റ് സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്താണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

  അതേസമയം, നാല്‍പ്പത്തിയഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണു രാജ്യം നേരിടുന്നതെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. യുവജനങ്ങളുടെ ഭാവി ശക്തിപ്പെടുത്തുകയെന്നതും അവരില്‍ ശുഭപ്രതീക്ഷ നിറയ്ക്കുകയെന്നതും കോണ്‍ഗ്രസിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണകൂടത്തിനെതിരെ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി കോൺ​ഗ്രസ് ആചരിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

  Summary: The unemployment rate in urban areas has shrunk for the fourth consecutive quarter ending at 7.6 per cent in the June quarter of 2022, as against 14.3 per cent in the June quarter of the previous year, the monthly economic review by the finance ministry said
  Published by:user_57
  First published: