• HOME
  • »
  • NEWS
  • »
  • career
  • »
  • രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഒക്ടോബറിൽ നിയമനങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഒക്ടോബറിൽ നിയമനങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ട്

  • Share this:
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഒക്ടോബറില്‍ മുന്‍ മാസത്തെ നിരക്കായ 6.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു.

സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം, ഗ്രാമ പ്രദേശങ്ങളിലെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 8.04 ശതമാനമായിരിക്കുകയാണ്. മാസാടിസ്ഥാനത്തില്‍ ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ക്ക് സമാനമാണ്. 2021 ഒക്ടോബറിലും 2020ലും യഥാക്രമം 7.7 ശതമാനവും 7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ 2019 ഒക്ടോബറില്‍ ഇത് 8.1 ശതമാനമായിരുന്നു.

Also Read- ജർമനി സ്റ്റുഡന്റ് വിസ സ്ലോട്ടുകള്‍ തുറന്നു; അപേക്ഷാ നടപടിക്രമങ്ങളിൽ മാറ്റം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിയാൻ

ഹരിയാനയിലാണ് ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് (31.8 ശതമാനം) രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി രാജസ്ഥാന്‍ (30.7 ശതമാനം), ജമ്മു കാശ്മീര്‍ (22.4 ശതമാനം) എന്നീ സംസ്ഥാനങ്ങളാണുള്ളത്. മധ്യപ്രദേശ് (0.8 ശതമാനം), ഛത്തീസ്ഗഡ് (0.9 ശതമാനം), ഒഡീഷ (1.1 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

റിക്രൂട്ട്മെന്റുകൾ കുറയുന്നു

വിവിധ ആഘോഷങ്ങള്‍ കാരണം നിയമനങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായി പ്രതിമാസ നൗക്രി ജോബ്സ്പീക്ക് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ 2021 നവംബറിലെ ഉത്സവ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍, സൂചിക വളര്‍ച്ചയുടെ പാതയിലാണെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

''ഉത്സവ സീസണുമായി ബന്ധപ്പെട്ട് നിയമനങ്ങള്‍ താല്‍ക്കാലികമായി മന്ദതഗതിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണിലെ (നവംബര്‍ 2021) ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സൂചിക 13 ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഇത് ആശ്വാസകരമാണെന്ന്'' നൗക്രി ഡോട്ട് കോം ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ പറഞ്ഞു.

എന്നാല്‍ രാജ്യത്തെ പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 93 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായു നൗക്രി ഡോട്ട് കോം റിപ്പോര്‍ട്ട് പറയുന്നു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (BFSI), ഓയില്‍, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ എന്നിവയാണ് ഉയര്‍ന്ന തോതിൽ നിയമനങ്ങൾ നടക്കുന്ന മേഖലകള്‍.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 18 ശതമാനം ഇടിവുണ്ടായതിനാല്‍ ഐടി മേഖലയിലെ നിയമനങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഐടിക്ക് പുറമെ, ടെലികോം, ഹെല്‍ത്ത് കെയര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ റിക്രൂട്ടമെന്റിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നഗരങ്ങളില്‍, കൊല്‍ക്കത്തയിലും മുംബൈയിലും നിയമനം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ഇത് ഒരേ നില തുടരുകയാണ്. ഐടി മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ടെക് ഹബ്ബുകളായ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും നിയമനം കുറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു.
Published by:Naseeba TC
First published: