നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Union Bank of India | യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മുന്നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കേണ്ട രീതിയും വിശദാംശങ്ങളും

  Union Bank of India | യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മുന്നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കേണ്ട രീതിയും വിശദാംശങ്ങളും

  പ്രഖ്യാപിച്ച ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് യുബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

  (Representative image)

  (Representative image)

  • Share this:
   യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) സ്‌പെഷ്യലിസ്റ്റ് 300-ലധികം ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 3 വരെ ലഭ്യമാണ്. പ്രഖ്യാപിച്ച ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് യുബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രസ്തുത ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

   യുബിഐ റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

   ഘട്ടം 1: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   ഘട്ടം 2: റിക്രൂട്ട്‌മെന്റ് ടാബില്‍ ക്ലിക്കുചെയ്യുക

   ഘട്ടം 3: അത് ഒരു പുതിയ വിന്‍ഡോയിലേക്ക് നിങ്ങള്‍ എത്തും അതില്‍ 'യൂണിയന്‍ ബാങ്ക് റിക്രൂട്ട്‌മെന്റ് പ്രൊജക്റ്റ് 2021-22 (സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍)' എന്ന ഒരു കോളം കാണാം. ഈ സെക്ഷന് കീഴില്‍, ഒരു ഓണ്‍ലൈന്‍ അപേക്ഷ ഓപ്ഷന്‍ ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുക

   ഘട്ടം 4: ഒരു പുതിയ പേജില്‍, നിങ്ങള്‍ ഒരു 'പുതിയ രജിസ്‌ട്രേഷന്‍' ടാബ് കാണും, അതില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്നതാണ്

   ഘട്ടം 5: ഓണ്‍ലൈനായി അപേക്ഷിക്കുക എന്ന പേജിലേക്ക് തിരികെ പോയി നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക

   ഘട്ടം 6: അപേക്ഷാ ഫോം പൂരിപ്പിക്കുക, പ്രസക്തമായ രേഖകള്‍ അറ്റാച്ചുചെയ്യുക, ഫീസ് അടയ്ക്കുക

   ഘട്ടം 7: സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി വിജയകരമായി സബ്മിറ്റ് ചെയ്ത പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഭാവിയിലെ റഫറന്‍സിനായി എടുക്കുക.

   നേരിട്ടുള്ള ലിങ്ക് : (https://ibpsonline.ibps.in/ubirscoaug21/)

   ഒഴിവുകളുടെ അടിസ്ഥാനത്തിലുള്ള തസ്തികകളുടെ എണ്ണം ഇവിടെ നല്‍കിയിരിക്കുന്നു:

   - അസിസ്റ്റന്റ് മാനേജര്‍ (ഫോറെക്‌സ്) - 120 ഒഴിവുകള്‍

   - സീനിയര്‍ മാനേജര്‍ (റിസ്‌ക്) - 60 ഒഴിവുകള്‍

   - മാനേജര്‍ (റിസ്‌ക്) - 60 ഒഴിവുകള്‍

   - മാനേജര്‍ (ഫോറെക്‌സ്) - 50 ഒഴിവുകള്‍

   - അസിസ്റ്റന്റ് മാനേജര്‍ (ടെക്‌നിക്കല്‍ ഓഫീസര്‍) - 26 ഒഴിവുകള്‍

   - മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) - 14 ഒഴിവുകള്‍

   - മാനേജര്‍ (സിവില്‍ എഞ്ചിനീയര്‍) - 7 ഒഴിവുകള്‍

   - മാനേജര്‍ (ആര്‍ക്കിടെക്റ്റ്) - 7 ഒഴിവുകള്‍

   - മാനേജര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍) - 2 ഒഴിവുകള്‍

   - മാനേജര്‍ (പ്രിന്റിംഗ് ടെക്‌നോളജിസ്റ്റ്) - 1 ഒഴിവ്

   30 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് ഒരു പരീക്ഷയിലൂടെയും തുടര്‍ന്നുനടക്കുന്ന ഒരു വ്യക്തിഗത അഭിമുഖത്തിലൂടെയും ആയിരിക്കും.
   Published by:Jayashankar AV
   First published: