HOME /NEWS /Career / UPSC Recruitment 2021 | യുപിഎസ് സി വിവിധ തസ്തികകളില്‍ അവസരങ്ങള്‍; ഡിസംബര്‍ 16വരെ അപേക്ഷിക്കാം

UPSC Recruitment 2021 | യുപിഎസ് സി വിവിധ തസ്തികകളില്‍ അവസരങ്ങള്‍; ഡിസംബര്‍ 16വരെ അപേക്ഷിക്കാം

 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്

21 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്

21 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്

  • Share this:

    ഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (Union Public Service commission) (UPSC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  21 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്

    എങ്ങിനെ അപേക്ഷിക്കാം

    താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc. gov.in എന്ന ലൂടെ അപേക്ഷ സമര്‍പ്പിക്കാം.

    അവസാന തീയതി

    ഡിസംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി.

    ഒഴിവുകള്‍

    പ്രൊഫസര്‍ (കണ്‍ട്രോള്‍ സിസ്റ്റം),

    അസോസിയേററ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്),

    അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രിക് എഞ്ചിനീയറിം?ഗ്),

    അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിഗ്),

    അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്), നഴ്‌സിംഗ് കോളേജ് ട്യൂട്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

    ഒഴിവുകളുടെ എണ്ണം

    പ്രൊഫസര്‍ (കണ്‍ട്രോള്‍ സിസ്റ്റം) - 1,

    അസോസിയേറ്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) 1,

    അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രിക് എഞ്ചിനീയറിംഗ്) - 1, അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറി?ഗ്) - 1,

    അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിം?ഗ്) - 2, അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിം?ഗ്) - 1, നഴ്‌സിംഗ് കോളേജ് ട്യൂട്ടര്‍ - 14

    Also Read- Income Tax Department | ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം

    യോഗ്യത

    പ്രൊഫസര്‍

    കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനീയറിങ്/ എംബഡഡ് സിസ്റ്റം എന്‍ജിനീയറിങ്/ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ കണ്‍ട്രോള്‍സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദം, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസോടെ പിഎച്ച്ഡി നേടിയിരിക്കണം.

    അസോസിയേറ്റ് പ്രൊഫസര്‍

    കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും അധ്യാപനത്തിലും ഗവേഷണത്തിലും എട്ട് വര്‍ഷത്തെ പരിചയവും ഒന്നാം ക്ലാസോടെ പിഎച്ച്ഡി ബിരുദവും ഉണ്ടായിരിക്കണം.

    നഴ്‌സിംഗ് ട്യൂട്ടര്‍

    അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ നഴ്സിംഗില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം

    Also Read- Central Bank of India | സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം

    വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    Also Read- Bank of Baroda Recruitment 2021 | 370 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

    First published:

    Tags: Career, Job Vacancies, Upsc