ഏഷ്യന്‍ മേഖലയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന സ്ഥാനം നിലനിര്‍ത്തി ചൈനീസ് സര്‍വകലാശാലകള്‍ (Chinese universities). ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (THE) റാങ്കിംഗ് അനുസരിച്ച്, ഈ വര്‍ഷത്തെ ഏഷ്യാ റാങ്കിംഗ് പട്ടികയിലെ (Asia ranking list) ആദ്യ രണ്ട് സര്‍വ്വകലാശാലകള്‍ ചൈനയില്‍ നിന്നുള്ളതാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ചൈനീസ് സര്‍വകലാശാലകള്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. കൂടാതെ, ആദ്യ 100 ല്‍ 30 എണ്ണവും ചൈനീസ് സര്‍വ്വകലാശാലകളാണ്. ചൈനയുടെ സിന്‍ഹുവ, പെക്കിംഗ് സര്‍വകലാശാലകളാണ് റാങ്കിംഗ് പട്ടികയിലെ ആദ്യ രണ്ടെണ്ണം.
ആദ്യ 100-ല്‍ ആറ് സൗദി അറേബ്യന്‍ സര്‍വകലാശാലകളും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാല് സര്‍വകലാശാലകളാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയാണ് ഇതിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. 28-ാം സ്ഥാനത്താണ് സര്‍വകലാശാല ഉള്ളത്.
എട്ട് ജാപ്പനീസ് സര്‍വകലാശാലകളാണ് പട്ടികയില്‍ ഇടം നേടിയത്. 2021-ല്‍ 14 ജാപ്പനീസ് സര്‍വ്വകലാശാലകള്‍ പട്ടികയിലുണ്ടായിരുന്നു. മികച്ച ഇത്തവണ മികച്ച 200-ല്‍ 118 ജപ്പാന് സര്‍വകലാശാലകളാണുള്ളത്.
ചൈന, ജപ്പാന്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ നിന്നുള്ള നാല് സര്‍വ്വകലാശാലകള്‍ മാത്രമാണ് ആദ്യ 100-ല്‍ ഇടം നേടിയത്. ആദ്യ 200-ല്‍ 17 ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 18 ആയിരുന്നു.
ഏഷ്യ റാങ്കിംഗ്: ഏഷ്യയിലെ ഏറ്റവും മികച്ച സര്വകലാശാലകള്റാങ്ക് 1: സിംഗുവ യൂണിവേഴ്സിറ്റി, ചൈന
റാങ്ക് 2: പെക്കിംഗ് യൂണിവേഴ്സിറ്റി, ചൈന
റാങ്ക് 3: നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍
റാങ്ക് 4: യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗ്
റാങ്ക് 5 നന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, സിംഗപ്പൂര്‍
റാങ്ക് 6: യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ
റാങ്ക് 7: ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങ്
റാങ്ക് 8: സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി
റാങ്ക് 9: ഹോങ്കോംഗ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി
റാങ്ക് 10: ഫുഡാന്‍ യൂണിവേഴ്സിറ്റി, ചൈന
റാങ്ക് 11:സെജിയാങ് യൂണിവേഴ്സിറ്റി
റാങ്ക് 12: ക്യോട്ടോ യൂണിവേഴ്സിറ്റി
റാങ്ക് 13: ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി
റാങ്ക് 14: കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി
റാങ്ക് 15: ഹോങ്കോംഗ് പോളിടെക് യൂണിവേഴ്സിറ്റി
റാങ്ക് 16: യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജി ഓഫ് ചൈന
റാങ്ക് 17: നാന്‍ജിങ് യൂണിവേഴ്സിറ്റി, ചൈന
റാങ്ക് 18: സണ്ഗ്യുക്വാന് യൂണിവേഴ്സിറ്റി, ദക്ഷിണ കൊറിയ
റാങ്ക് 19: സതേണ്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് & ടെക്നോളജി, ചൈന
റാങ്ക് 20: ഉല്‍സന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ദക്ഷിണ കൊറിയ
ഏഷ്യ റാങ്കിംഗ്: ഇന്ത്യയിലെ ഏറ്റവും മികച്ച സര്വകലാശാലകള്റാങ്ക് 42: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്
റാങ്ക് 65: ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്
റാങ്ക് 68: ഐഐടി റോപ്പര്‍
റാങ്ക് 87: ഐഐടി ഇന്‍ഡോര്‍
റാങ്ക് 120: ഐഐടി ഗാന്ധിനഗര്‍
റാങ്ക് 122: അളഗപ്പ യൂണിവേഴ്സിറ്റി
റാങ്ക് 127: ഥാപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എഞ്ചിനീയറിംഗ് & ടെക്നോളജി
റാങ്ക് 131: സവീത യൂണിവേഴ്സിറ്റി
റാങ്ക് 139: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
റാങ്ക് 149: ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി
റാങ്ക് 153: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
റാങ്ക് 158: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി
റാങ്ക് 160: ജാമിയ മില്ലിയ ഇസ്ലാമിയ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.