നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • UP Board Exam 2021 | യുപി ബോർഡ് പരീക്ഷ തീയതികൾ നീട്ടി, പുതുക്കിയ പത്താം ക്ലാസ്, പ്ലസ്ടു ടൈം ടേബിൾ അറിയാം

  UP Board Exam 2021 | യുപി ബോർഡ് പരീക്ഷ തീയതികൾ നീട്ടി, പുതുക്കിയ പത്താം ക്ലാസ്, പ്ലസ്ടു ടൈം ടേബിൾ അറിയാം

  യുപി ബോർഡ് പത്താം ക്ലാസ്, 12 പരീക്ഷകൾ യുപി പഞ്ചായത്ത് വോട്ടെടുപ്പ് തീയതികളോടനുബന്ധിച്ചാണ് മാറ്റി വച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   ഉത്തർപ്രദേശിൽ പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ പുതുക്കിയ തീയതികൾ ഉത്തർപ്രദേശ് ബോർഡ് പ്രഖ്യാപിച്ചു. യുപി ബോർഡ് (യുപിഎംഎസ്പി) പുറത്തിറക്കിയ പുതിയ തീയതികൾ പ്രകാരം 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് മാസത്തിൽ നടക്കും. വിദ്യാർത്ഥികൾക്ക് UPMSP യുടെ ഔദ്യോഗിക വെബ്‌സൈറ്റായ upmsp.edu.in ൽ ലോഗിൻ ചെയ്ത് പത്താം ക്ലാസിന്റെയും പ്ലസ്ടുവിന്റെയും പുതുക്കിയ പരീക്ഷ ടൈം ടേബിൾ പരിശോധിക്കാം.

   ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച് യുപി ബോർഡ് പത്താം ക്ലാസ്, 12 പരീക്ഷകൾ യുപി പഞ്ചായത്ത് വോട്ടെടുപ്പ് തീയതികളോടനുബന്ധിച്ചാണ് മാറ്റി വച്ചത്. നേരത്തെ പരീക്ഷകൾ 2021 ഏപ്രിൽ 24 മുതൽ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബോർഡ് പരീക്ഷകൾ 2021 മെയ് 8 മുതൽ 2021 മെയ് 28 വരെ നടക്കുമെന്ന് അറിയിച്ചു. ഉത്തർപ്രദേശിൽ 2021 ഏപ്രിൽ 15, 19, 26, 29 തീയതികളിൽ നാല് ഘട്ടങ്ങളിലായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ 2021 മെയ് 2 ന് നടക്കും.

   യു പി എം എസ് പി പത്താം ക്ലാസ് ബോർഡ് പരീക്ഷ മെയ് എട്ടിന് ഹിന്ദി പരീക്ഷയോടെ ആരംഭിക്കും. മെയ് 25 ന് കണക്ക് പരീക്ഷയോടെ അവസാനിക്കും. 12-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് ഷിഫ്റ്റുകളായാണ് നടക്കുക. രാവിലത്തെ ഷിഫ്റ്റ് രാവിലെ 8 മുതൽ 11.15 വരെ നടക്കും. വൈകുന്നേരം 2 മണി മുതൽ 5.15 വരെയാകും പരീക്ഷകൾ നടക്കുക.

   വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷാഫലം, കരിയർ, വിദ്യാഭ്യാസ വാർത്തകൾ എന്നിവ അറിയാൻ ക്ലിക്ക് ചെയ്യൂ...

   പുതുക്കിയ പരീക്ഷാ ഷെഡ്യൂൾ അനുസരിച്ച്, 12-ാം ക്ലാസ് പരീക്ഷയുടെ രാവിലത്തെ ഷിഫ്റ്റ് 2021 മെയ് 10ന് മ്യൂസിക് വോക്കൽ, മ്യൂസിക് ഇൻസ്ട്രുമെന്റൽ, ഡാൻസ് എന്നിവയോടെ ആരംഭിക്കും. 2021 മെയ് 28 ന് വൊക്കേഷണൽ സബ്ജക്റ്റുകളോടെ അവസാനിക്കുകയും ചെയ്യും. 12-ാം ക്ലാസിന്റെ വൈകുന്നേരത്തെ ഷിഫ്റ്റിലുള്ള പരീക്ഷകൾ 2021 മെയ് 8ന് ഹിന്ദി പരീക്ഷയോടെ ആരംഭിച്ച് മെയ് 28ന് പൊളിറ്റിക്കൽ സയൻസ് പരീക്ഷയോടെ അവസാനിക്കും.

   യുപി ബോർഡ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ 56 ലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കും. ഈ വർഷം യുപി ബോർഡ് പത്താം ക്ലാസ് , പ്ലസ്ടു പരീക്ഷകളിൽ ആകെ 56,03,813 കുട്ടികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുപി ബോർഡ് പരീക്ഷകളുടെ മുഴുവൻ ഷെഡ്യൂളും പരിശോധിക്കുന്നതിന്, വിദ്യാർത്ഥികൾക്ക് UPMSP യുടെ ഒദ്യോഗിക വെബ്‌സൈറ്റായupmsp.edu.inൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.

   കേരളത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ ഇന്ന് ആരംഭിച്ചു. ഇന്നു മുതൽ 26 വരെയാണ് പ്ലസ്ടു പരീക്ഷകൾ. വിഎച്ച്എസ്ഇ പരീക്ഷകൾ നാളെ തുടങ്ങും.

   Keywords: UP, UP Board Exam, Board Exam, യുപി, യുപി ബോർഡ് പരീക്ഷ, ബോർഡ് പരീക്ഷ
   Published by:Anuraj GR
   First published:
   )}