ന്യൂഡല്‍ഹി:നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യു.ജി.സി നെറ്റ്, പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ 2020, ജൂണ്‍ 2021 സെഷന് പരീക്ഷകള്‍ ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 25 വരെ ആയിരിക്കും നടക്കുക..
പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും വിശദമായ ഷെഡ്യൂളിനും
www.nta.ac.in,
https://ugcnet.nta.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
കൂടുതല്‍ സംശയങ്ങള്‍ക്ക് എന്‍.ടി.എ ഹെല്പ് ഡെസ്ക് നമ്പര്‍ 011-40759000 വിളിക്കുക
ugcnet@nta.ac.in ബന്ധപ്പെടാം
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 782 അപ്രന്റീസ് ഒഴിവുകള്‍; ഒക്ടോബര്‍ 26 വരെ അവസരം
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. തമിഴ്നാട്ടില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 26ന് മുമ്പ് അപേക്ഷ അയച്ചിരിക്കണം.15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.ജനറല്‍ വിഭാഗത്തിന് 100 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. ഫിറ്റര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍,കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന് വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത് 782 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്pb.icf.gov.in
http://pb.icf.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കേരള ഗസറ്റ് ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും; പൊതുജനസേവനങ്ങള്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഒക്ടോബര്‍ ഇന്ന് മുതല്‍ ഇലക്ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്ച്ചയും പ്രസിദ്ധീകരിക്കുക. വീക്കിലി ഗസറ്റ് ഓണ്‍ലൈനാക്കുന്നതിനുള്ള Comprehensive Operation and Management of Presses Over Secure Environment (COMPOSE) എന്ന വെബ് ബേസ്ഡ് സോഫ്റ്റ്വെയര് തയ്യാറാക്കിയിരിക്കുന്നത് എന്‍.ഐ.സി. കേരള ഘടകമാണ്.
അച്ചടി വകുപ്പ് നല്കുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തല്‍, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് https://compose.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ സേവനങ്ങള്‍ക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓണ്‍ലൈനായി അടയ്ക്കുവാനും കഴിയും. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലീഗല്‍ ഹെയര്‍ഷിപ്പ് (അവകാശ സര്‍ട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഓണ്‍ലൈനായി
https://compose.kerala.gov.in വഴി നിര്‍വ്വഹിക്കേണ്ടതാണ്.
പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങള്‍
https://gazette.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും
https://compose.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങള്‍ 2000-ലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകള്‍ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണെന്ന് അച്ചടി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പി.ജി. പ്രവേശനം; ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാന്‍ അവസരം
2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ചു.ഒക്ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.
280 രൂപയുമാണ് അപേക്ഷാഫീസ് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയാണ് ഫീസ് .രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. അപേക്ഷകര്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള തെറ്റുകള്‍ തിരുത്താന്‍ പിന്നീട് അവസരം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
https://admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ആവശ്യമായ രേഖകള്‍
എസ്എസ്എല്‍സി ബുക്ക്
പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്
ആധാര്‍ കാര്‍ഡ്
ഫോട്ടോ
ഡിഗ്രി ഗ്രേഡ് കാര്‍ഡ്
എസ്.ബി.ഐ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകള്‍
എസ്.ബി.ഐയുടെ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒക്ടോബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം.സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകളാണ് ഉള്ളത്.
തസ്തിക | ഒഴിവുകള്‍
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്- 217
ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍- 12 ഒഴിവുകള്‍
സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2
സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2
മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 12
ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 26എക്സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍- ആര്‍ക്കൈവ്)- 1
റിലേഷന്‍ഷിപ്പ് മാനേജര്‍- 314
റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 20
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും
sbi.co.in സന്ദര്‍ശിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.