യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC - Union Public Service Commission) 2022 ലെ കംബൈൻഡ് ഡിഫന്‍സ് സര്‍വീസസ് (CDS - Combined Defence Services) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജനുവരി 11 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി 18നും ജനുവരി 24ന് വൈകിട്ട് 6നും ഇടയ്ക്ക് പിന്‍വലിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്
https://upsconline.nic.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമർപ്പിക്കാം. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ യുപിഎസ്‌സി സിഡിഎസ് I ഏപ്രില്‍ 10 നാണ് നടക്കുക. ഈ വര്‍ഷം ആകെ 341 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
യുപിഎസ്‌സി സിഡിഎസ് I 2022: യോഗ്യതപ്രായം: ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്കും അപേക്ഷിക്കുന്നവര്‍ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എയര്‍ഫോഴ്സ് അക്കാദമിക്ക് 20 മുതല്‍ 24 വയസ്സ് വരെയാണ് പ്രായപരിധി.
വിദ്യാഭ്യാസം: ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റിന് അപേക്ഷകര്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. എയര്‍ഫോഴ്‌സ് അക്കാദമിയിൽ അപേക്ഷിക്കുന്നവർക്ക് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം ഉണ്ടായിരിക്കണം.
യുപിഎസ്‌സി സിഡിഎസ് I 2022: എങ്ങനെ അപേക്ഷിക്കാം?ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: അപേക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ലോഗിൻ ചെയ്യുക.
ഘട്ടം 4: ഫോം പൂരിപ്പിക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5: പണമടയ്ക്കുക. അപേക്ഷ സമർപ്പിക്കുക.
യുപിഎസ്‌സി സിഡിഎസ് I 2022: ഫീസ്അപേക്ഷകര് 200 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. വനിതാഅപേക്ഷകരെയും എസ്‌സി, എസ്‌ടി വിഭാഗങ്ങളില്‍പ്പെട്ടവരെയും ഫീസടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുപിഎസ്‌സി സിഡിഎസ് I 2022: ശമ്പളംഅന്തിമഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ലെഫ്‌നന്റ് തസ്തികയിൽ നിയമനം ലഭിക്കും. 56,100 രൂപയ്ക്കും 1,77,500 രൂപയ്ക്കും ഇടയിലായിരിക്കും ശമ്പളം. സർവീസ് അക്കാദമിയിലെ പരിശീലന കാലഘട്ടത്തിൽ കേഡറ്റുകൾക്ക് 56,100 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.