ഇന്റർഫേസ് /വാർത്ത /Career / UPSC CDS 1 Notification | UPSC കംബൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് പരീക്ഷ വിജ്ഞാപനം; ഇപ്പോള്‍ അപേക്ഷിക്കാം

UPSC CDS 1 Notification | UPSC കംബൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് പരീക്ഷ വിജ്ഞാപനം; ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിടവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനാണ് പരീക്ഷ നടത്തുന്നത്

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിടവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനാണ് പരീക്ഷ നടത്തുന്നത്

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിടവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനാണ് പരീക്ഷ നടത്തുന്നത്

  • Share this:

ന്യൂഡല്‍ഹി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (Union Public Service Commission), കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷാ വിജ്ഞാപനം (Combined Defence Services Exam Notification) പ്രസിദ്ധീകരിച്ചു. 341 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ല്‍ നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍, യോഗ്യത, അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍ എന്നീ പ്രധാന വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വിവരങ്ങള്‍

ഏപ്രില്‍ 10-ന് UPSC CDS I 2022 പരീക്ഷ നടത്തും. 2022 ജനുവരി 11-ന് വൈകുന്നേരം 6 മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.

തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളായിട്ടാണ് റിക്രൂട്ട്‌മെന്റ്. എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.'എഴുത്ത് പരീക്ഷയ്ക്കും അഭിമുഖങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള പരമാവധി മാര്‍ക്ക് ഓരോ കോഴ്സിനും തുല്യമായിരിക്കും.

അതായത് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും അനുവദിച്ചിട്ടുള്ള പരമാവധി മാര്‍ക്ക് 300, 300, 300, 200 എന്നിങ്ങനെയായിരിക്കും. ഈ മാര്‍ക്ക് യഥാക്രമം ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനായിരിക്കും.

ഒഴിവുകള്‍

ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡെറാഡൂണ്‍ -100, ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമല - 22, എയര്‍ഫോഴ്‌സ് അക്കാദമി ഹൈദരാബാദ് - 32, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി ചെന്നൈ (മെന്‍)- 170, ഓഫീസേഴ്‌സ് ട്രെയിനിം?ഗ് അക്കാദമി (വിമന്‍)- 17 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങള്‍.

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിടവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനാണ് പരീക്ഷ നടത്തുന്നത്. വര്‍ഷത്തിന്‍ രണ്ട് തവണ പരീക്ഷ നടത്തും. രണ്ടാമത്തെ പരീക്ഷയുടെ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

എങ്ങിനെ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ UPSC CDS I-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - upsc.gov.in സന്ദര്‍ശിക്കണം. ഹോംപേജില്‍, CDS I 2022 Recruitment notification.' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒന്നുകില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ യോഗ്യതകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിക്കാന്‍ ആരംഭിച്ച് എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. ഫീസ് അടച്ച് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഭാവി റഫറന്‍സുകള്‍ക്കായി ഒരു കോപ്പി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

First published:

Tags: Exam, Upsc