ഈ വര്‍ഷത്തെ യുപിഎസ്സി മെയിന്‍സ് പരീക്ഷയില്‍ എട്ടാം റാങ്കുകാരിയാണ് ഇഷിത രതി (ishita rathi). ഇഷിതയുടെ മാതാപിതാക്കള്‍ ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥരാണ്. അവരെപ്പോലെ രാജ്യത്തെ സേവിക്കാനായിരുന്നു ഇഷിതയുടെയും സ്വപ്നം. മൂന്നാമത്തെ ശ്രമത്തിലാണ് 26കാരിയായ ഇഷിത യുപിഎസ്സി (UPSC) നേടിയത്. രാജ്യത്ത് സ്ത്രീകള്‍ക്കും വളർച്ച ഉണ്ടായാല്‍ മാത്രമേ രാജ്യത്തിന്റെ പുരോഗതി കൈവരിക്കൂ എന്നാണ് ഇഷിതയുടെ വിശ്വാസം.
യുപിഎസ്സിയുടെ ആദ്യ 10 പട്ടികയില്‍ തന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഇഷിത പറയുന്നു. ''ഈ ഫലം പ്രതീക്ഷിക്കാത്തതായിരുന്നു. എല്ലാ ശ്രമങ്ങളും മുമ്പത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. മറ്റ് പല ഉദ്യോഗാര്‍ത്ഥികളെയും പോലെ എനിക്കും ഈ യാത്ര കഠിനമായിരുന്നു. ഈ റാങ്ക് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ഫൈനലില്‍ എത്തുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷേ അത് സംഭവിച്ചു,'' ഇഷിത പറഞ്ഞു.
മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ (economics) ബിരുദാനന്തര ബിരുദധാരിയാണ് ഇഷിത. പരീക്ഷയില്‍ വിജയിക്കാന്‍ ഒരു പരിശീലത്തിനും ഇഷിത പോയിട്ടില്ല. സിലബസ് നോക്കിയപ്പോള്‍ പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ച് തനിക്ക് മനസ്സിലായെന്നും സ്വയം ഇതെല്ലാം പഠിക്കാൻ തീരുമാനിച്ചെന്നും ഇഷിത പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കഴിയുന്ന ധാരാളം സൗജന്യ മെറ്റീരിയലുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നും ഇഷിത പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലെ ടോപ്പര്‍മാരെ ശ്രദ്ധിച്ചാണ് ഇഷിത തയ്യാറെടുപ്പുകള്‍ നടത്തിയത്. ''ഭൂമിശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ ചില വിഷയങ്ങളില്‍, NCERT പുസ്തകങ്ങളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകരമാണ്. പത്രങ്ങള്‍ വായിക്കുന്നതും ഗുണകരമാണ്. ലക്ഷ്മികാന്തിന്റെ ഇന്ത്യന്‍ പോളിറ്റി, സ്പെക്ട്രം എന്നിവയും ഞാന്‍ പഠിച്ചു. മിക്ക ടോപ്പര്‍മാരും റഫര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാന്‍ മനസ്സിലാക്കി. അത് എന്നെ സഹായിച്ചു. എന്നാല്‍ നോട്ടുകള്‍ തയ്യാറാക്കി ഒന്നിലധികം തവണ റിവിഷന്‍ ചെയ്യുന്നത് ഏറെ ഉപകാരപ്രദമായിരിക്കും,'' .
വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് പഠിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രമിക്കണം. സമയബന്ധിതമായി പഠിക്കണമെന്നും ഇഷിത അഭിപ്രായപ്പെടുന്നു. '' രാവിലെയാണ് ഞാന്‍ പഠിക്കുന്നത്. ഇതിനിടയില്‍ ഇടവേളകള്‍ എടുക്കാറുണ്ട്. ചിലപ്പോള്‍ ടാര്‍ഗെറ്റുകള്‍ വിചാരിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കുമെന്നും എന്നാല്‍ ചില ദിവസങ്ങളില്‍ 10 മണിക്കൂറില്‍ കൂടുതല്‍ സമയം പഠനത്തിനായി എടുക്കാറുണ്ടെന്നും'' ഇഷിത പറഞ്ഞു.
ആത്മവിശ്വാസത്തോടെയിരിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളോട് ഇഷിത പറയുന്നത്. പോസിറ്റീവ് ആയിട്ടുള്ള ആളുകളുമായി ഇടപഴകണമെന്നും പരീക്ഷ പാസാകുമെന്ന ഉറപ്പോടെയും ഇരിക്കണമെന്നും അവൾ കൂട്ടിച്ചേർത്തു. രാജ്യത്തെ സേവിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മേഖല സിവില്‍ സര്‍വീസ് ആയിരിക്കുമെന്ന് മനസ്സിലാക്കി തന്നത് മാതാപിതാക്കളാണ്. അവരാണ് പ്രചോദനമെന്നും അവള് പറഞ്ഞു. പരീക്ഷയ്ക്ക് സ്വയം തയ്യാറെടുക്കുന്നതുകൊണ്ട് പഠനസാമഗ്രികളും എല്ലാ പിന്തുണയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുകയാണ് ഇഷിതയുടെ ലക്ഷ്യം. ഈ വര്‍ഷം, മികച്ച 10 യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ വനിതകളാണ്, ഇത് മാറ്റത്തിന്റെ പ്രതീക്ഷ നല്‍കുന്നുവെന്നും ഇഷിത കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.