ഇന്ത്യയിലെ ഏറ്റവും പ്രധാന മത്സരപരീക്ഷയായ സിവില്‍ സര്‍വീസസ് പ്രിലിമിനറി (UPSC Civil Service Preliminary Exam) പരീക്ഷ ജൂണ്‍ 5ന് നടക്കും. 861 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിനു (IFS) ശ്രമിക്കുന്നവര്‍ക്കും സിവില്‍ സര്‍വീസസ് പ്രിലിമിനറിയുടെ അപേക്ഷ മതിയാകും. രാജ്യമെമ്പാടുമുള്ള നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി. ഇതില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത ലഭിക്കും.
ആര്‍ക്കൊക്കെ എഴുതാം 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്സ് പൂര്‍ത്തിയാവര്‍ക്കും പട്ടിക, പിന്നാക്ക വിഭാഗത്തില്‍ യഥാക്രമം 37, 35 വയസ്സായവര്‍ക്കും ; ഭിന്നശേഷിക്കാര്‍ക്ക് 42 വരെയുമാണ് പരീക്ഷയെഴുതാനുള്ള പ്രായ പരിധി. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം നിര്‍ബന്ധമാണ്. മിനിമം മാര്‍ക്ക് നിബന്ധനയില്ല. മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോഴേക്കും ഫലം അറിയാനാകുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ അപേക്ഷയും പരിഗണിക്കും. മെഡിക്കല്‍ ബിരുദക്കാര്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂവിന് ഹാജരാക്കിയാല്‍ മതിയാകും. സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാം.
എവിടെയൊക്കെയാണ് കേന്ദ്രങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ പ്രിലിമിനറി പരീക്ഷയ്ക്കു കേന്ദ്രങ്ങള്‍ ഉള്ളത്. മെയിന്‍ പരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരം മാത്രമാണു കേന്ദ്രം. ആകെ പ്രതീക്ഷിക്കുന്ന 861 ഒഴിവുകളില്‍ 34 എണ്ണം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ളതാണ് ഫോറസ്റ്റ് സര്‍വീസില്‍ 151 ഒഴിവുകള്‍. അപേക്ഷകള്‍ ആവശ്യമെങ്കില്‍ മാര്‍ച്ച് 1 മുതല്‍ 7 വരെ പിന്‍വലിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.upsconline.nic.inഎന്ന വെബ്സൈറ്റിലൂടെ 22 വരെ അപേക്ഷിക്കാമെന്ന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.