2020 ല്‍ യൂണിയന് ഓഫ് പബ്ലിക് സര്‍വീസ് കമ്മീഷന് (UPSC) നടത്തിയ സിവില്‍ സര്‍വീസ് അഖിലേന്ത്യാ പരീക്ഷയില്‍ ബീഹാറിലെ ശുഭം കുമാറാണ് ഒന്നാം റാങ്ക് നേടിയത്. യുപിഎസ്സി വെളിപ്പെടുത്തിയ വിശദമായ മാര്‍ക്ക് അനുസരിച്ച് ശുഭം കുമാര്‍ നേടിയത് കേവലം 52.04 ശതമാനം മാര്‍ക്ക് മാത്രം. രണ്ടാം റാങ്കുകാരനായ ജാഗ്രതി അശ്വതി നേടിയത് 51.95 ശതമാനം മാര്‍ക്കും. ഒന്നാം സ്ഥാനക്കാരനായ ശുഭം കുമാറിന് ആകെ 1,054 മാര്‍ക്കാണ് ലഭിച്ചത്. ഇതില്‍ 878 മാര്‍ക്ക് എഴുത്തുപരീക്ഷക്കും 176 മാര്‍ക്ക് അഭിമുഖത്തിനുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിവില്‍ സര്‍വീസില്‍ ടോപ്പ് റാങ്കറായ വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ മാര്‍ക്കാണിത്. പരീക്ഷയുടെ ബുദ്ധിമുട്ടോ മറ്റ് കാരണങ്ങളോ കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
2019 ലെ ഒന്നാം സ്ഥാനക്കാരനായ പ്രദീപ് സിംഗ് എഴുത്ത് പരീക്ഷയില്‍ 914 ഉം വ്യക്തിത്വ പരീക്ഷയില്‍ 158 ഉം ഉള്‍പ്പെടെ ആകെ 1072 മാര്‍ക്കായിരുന്നു നേടിയിരുന്നത്. 2018 ല്‍ യുപിഎസ്സി സിഎസ്ഇ 2018 ല്‍ കനിഷക് കട്ടാരിയ നേടിയത് 1121 മാര്‍ക്ക് ആയിരുന്നു. എഴുത്തുപരീക്ഷയില്‍ 942 ഉം വ്യക്തിത്വ പരീക്ഷയില്‍ 179ും നേടിയാണ് കനിഷക് കട്ടാരിയ റാങ്ക് സ്വന്തമാക്കിയത്.
എഴുത്തുപരീക്ഷയില്‍ 950 ഉം ഇന്റര്‍വ്യൂ റൗണ്ടില്‍ 176 ഉം ഉള്‍പ്പെടെ 1126 മാര്‍ക്ക് നേടിയ 2017 ലെ ടോപ്പര്‍ ദുര്സിഹെട്ടി അനുദീപ് ആണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത്.
2016 ല്‍ നന്ദിനി കെആര്‍ 1120 മാര്‍ക്ക് നേടി റാങ്ക് ഹോള്‍ഡര്‍ ആയി. എഴുത്തുപരീക്ഷയില്‍ 927 മാര്‍ക്കും ഇന്റര്‍വ്യൂ റൗണ്ടില്‍ 193ും നേടിയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2020 ലെ യുപി എസ് സി പരീക്ഷയില്‍ 761 മത്സരാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ വന്നത്. ഇതില്‍ 545 പേര് പുരുഷന്മാരും 216 പേര് സ്ത്രീകളുമാണ്. പ്രിലിമിനറി, മെയിന്‍, അഭിമുഖം ഇങ്ങനെ മൂന്നുഘട്ടങ്ങളായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്.
ആദ്യ പരീക്ഷയായ പ്രിലിമിനറി പരീക്ഷ 400 മാര്‍ക്കിലേക്കാണ് നടത്തുന്നത്. ഇത് ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. മാത്രവുമല്ല ഇതില്‍ ലഭിച്ച മാര്‍ക്ക് മെയിന്‍ പരീക്ഷയിലോ അഭിമുഖത്തിലോ പരിഗണിക്കുകയയില്ല. എഴുത്തുപരീക്ഷയായ മെയിന്‍ പരീക്ഷ 1,750 മാര്‍ക്കിനും അഭിമുഖം 275 മാര്‍ക്കിനുമാണ് സംഘടിപ്പിക്കുന്നത്.
രണ്ടാംസ്ഥാനക്കായായ ജാഗ്രതി അശ്വതിക്ക് ആകെ 1,052 മാര്‍ക്കാണുള്ളത്. എഴുത്തുപരീക്ഷയില്‍ 859ഉം അഭിമുഖത്തില്‍ 193ഉം നേടി. മൂന്നാംസ്ഥാനക്കാരിയായ അങ്കിത ജെയിന് 1,051 മാര്‍ക്കാണ് നേടിയത് 2020 ഒക്ടോബറിലാണ് യു പി എസ് സി പ്രിലിമിനറി പരീക്ഷ നടത്തിയത്. ആകെ 10,40,060 പേരാണ് പരീക്ഷക്കായി അപേക്ഷിച്ചത്. ഇതില്‍ 4,82,770 പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. ഇതില്‍ 10,564 പേര് മെയിന്‍ പരീക്ഷയില്‍ പങ്കെടുത്തു. അതില്‍ 2,053 പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഇതില്‍ നിന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ട 761 പേരില്‍ 24 പേര് ഭിന്നശേഷിക്കാരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.