• HOME
  • »
  • NEWS
  • »
  • career
  • »
  • UPSC സിവിൽ സർവീസ് തസ്തികകൾ വർദ്ധിപ്പിച്ചു; ഒഴിവുകൾ 1.000 കടക്കുന്നത് ആറു വർഷത്തിനിടെ ആദ്യം

UPSC സിവിൽ സർവീസ് തസ്തികകൾ വർദ്ധിപ്പിച്ചു; ഒഴിവുകൾ 1.000 കടക്കുന്നത് ആറു വർഷത്തിനിടെ ആദ്യം

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഴിവുകൾ 1000 കടന്നത്

  • Share this:
    ഈ വര്‍ഷം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (upsc) സിവില്‍ സര്‍വീസ് ഒഴിവുകളുടെ എണ്ണം 1011 ആയി ഉയര്‍ത്തി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഴിവുകൾ 1000 കടന്നത്. നേരത്തെ, ഈ വര്‍ഷം 861 തസ്തികകളിലെ ഒഴിവുകളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് (irms), ഗ്രൂപ്പ് എ (group a) എന്നിവയില്‍ 150 പേരെ സിഎസ്ഇ 2022 വഴി റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഒഴിവുകള്‍ വര്‍ധിപ്പിച്ചത്. 150ല്‍ ഐആര്‍എംഎസിലെ ഒഴിവുകളില്‍ അംഗപരിമിതർക്ക് (disabled) 6 ഒഴിവുകള്‍ സംവരണം (reserved) ചെയ്തിട്ടുണ്ട്.

    ''വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സേവനങ്ങളുടെ പട്ടികയിലേക്ക് ഐആര്‍എംഎസ്, ഗ്രൂപ്പ് എ എന്നിവ കൂടി ചേര്‍ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. 02.02.2022ലെ പരീക്ഷാ വിജ്ഞാപനത്തില്‍ ഒഴിവുകളുടെ താല്‍ക്കാലിക എണ്ണമായ 861 ഇപ്പോള്‍ 1011 ആയി പരിഷ്‌കരിച്ചിട്ടുണ്ടെന്നും'', യുപിഎസ്‌സിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

    READ ALSO- UPSC Civil Service | സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 5ന്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

    കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഒഴിവുകള്‍ 1000 കടന്നിട്ടില്ല. 2016ലാണ് അവസാനമായി 1000-ന് മുകളില്‍ ഒഴിവുകള്‍ വന്നത്. 1079 ഒഴിവുകളായിരുന്നു ആ വര്‍ഷം ഉണ്ടായിരുന്നത്. 2017-ല്‍ 980, 2018-ല്‍ 782, 2019-ല്‍ 896, 2020-ല്‍ 796 എന്നിങ്ങനെയായിരുന്നു ഒഴിവുകള്‍. 2021ല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. 712 ആയിരുന്നു അത്. ഏകദേശം 10 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്.

    '' ഈ വര്‍ഷം പ്രഖ്യാപിച്ച അധിക ഒഴിവുകളായ ഐഎംആര്‍എസ്, ഗ്രൂപ്പ് എ എന്നിവയ്ക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള യോഗ്യതാ വ്യവസ്ഥകള്‍ 2022ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടേതിന് സമാനമായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. അതിനാല്‍, സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല''.

    READ ALSO- UPSC പരീക്ഷയിൽ ജയിക്കാനുള്ള ഏകമാര്‍ഗമല്ല കോച്ചിങ് ക്ലാസുകൾ; വീട്ടിലിരുന്ന് തയ്യാറെടുപ്പ് നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയുടെ (സിഎസ്ഇ) പ്രാഥമിക റൗണ്ടിനുള്ള അപേക്ഷാ ഫോം ഫെബ്രുവരി 2 മുതല്‍ upsconline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 6 മണി വരെയാണ്. പ്രിലിമിനറി പരീക്ഷ ജൂണ്‍ അഞ്ചിന് നടക്കും.

    അപേക്ഷകര്‍ക്ക് അപേക്ഷാ ഫോം പിന്നീട് എഡിറ്റ് ചെയ്യാന്‍ കഴിയില്ല. അപേക്ഷ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 7ന് വൈകുന്നേരം 6 മണി വരെ പിന്‍വലിക്കാം. അപേക്ഷാ ഫോമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിക്കുള്ളില്‍ ആവശ്യമായ പുനഃപരിശോധന നടത്തി പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. എന്നാൽ ഏറ്റവും പുതിയതായി സമര്‍പ്പിച്ച അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഐഡി പരിഗണിക്കുകയും മുമ്പ് സമര്‍പ്പിച്ച എല്ലാ രജിസ്‌ട്രേഷനുകളും റദ്ദാക്കുകയും ചെയ്യും.
    Published by:Arun krishna
    First published: