തിരുവനന്തപുരം: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. തൃശ്ശൂര്‍ കോലഴി സ്വദേശിനി കെ.മീരയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയത്. നാലാമത്തെ പരിശ്രമത്തലാണ് തന്റെ സ്വപ്ന നേട്ടം മീര കൈവരിച്ചത്.
മീരയുടെ പരീക്ഷാ പരിശീലനം തിരുവനന്തപുരത്തായിരുന്നു. ഈ സമയത്ത് സിവില്‍ സര്‍വ്വീസ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേരളാ കേഡര്‍ വേണമെന്നാണ് ആഗ്രഹമെന്നും മീര വ്യക്തമാക്കി.
ബീഹാര്‍ സ്വദേശിയായ ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി.
പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.
ആകെ 761 പേര് സിവില്‍ സര്‍വീസ് യോഗ്യത നേടിട്ടുണ്ട്. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://upsc.gov.in/sites/default/files/FR-CSM-20-engl-240921-F.pdf എന്ന ലിങ്ക് പരിശോധിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.