HOME /NEWS /Career / യു.പി.എസ്.സി എഞ്ചനീയറിങ് സര്‍വീസ് പരീക്ഷ: വിജ്ഞാപനം ഉടന്‍ : ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

യു.പി.എസ്.സി എഞ്ചനീയറിങ് സര്‍വീസ് പരീക്ഷ: വിജ്ഞാപനം ഉടന്‍ : ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്.

പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്.

പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്.

  • Share this:

    യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എഞ്ചനീയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം യു.പി.എസ്.സി പുറത്തിറക്കും. upsc.gov.in എന്ന വെബ്‌സൈറ്റിലായിരിക്കും വിജ്ഞാപനം പ്രസിന്ധികരിക്കുക.

    സിവില്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കണം.

    യോഗ്യത

    ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് പാസായവര്‍ക്ക് യു.പി.എസ്.സി ഇ.എസ്.ഇ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം

    ജനറല്‍ വിഭാഗത്തിന് 200 രൂപയാണ് ഫീസ്. പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്.

    Indian Navy SSC Recruitment 2021: 181 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിയ്ക്കുന്നു, ശമ്പളം 1.10 ലക്ഷം രൂപ വരെ

    ഇന്ത്യന്‍ നേവി അവിവാഹിതരും യോഗ്യതയുള്ളവരുമായ സ്ത്രീ-പുരുഷന്മാരില്‍ നിന്നും ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്റെ (എസ്എസ്സി) കീഴില്‍ ഭരണ നിര്‍വ്വഹണ വകുപ്പ്, സാങ്കേതിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

    കേരളത്തിലെ ഏഴിമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നേവല്‍ അക്കാഡമിയില്‍ 2022 ജൂണ്‍ മുതല്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ആളുകള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in എന്ന വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന 181  ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

    സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 5 വരെ അപേക്ഷാ ഫോം ലഭ്യമാകുന്നതാണ്. ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് 2021 ന്നിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ എസ്എസ്ബി അഭിമുഖം വഴിയാകും നടത്തുക.

    ഇന്ത്യന്‍ നേവിയിലേക്കുള്ള എസ്എസ്സി റിക്രൂട്ട്‌മെന്റ് 2021

    വകുപ്പ്/കേഡര്‍ വിവരങ്ങള്‍ഭരണ നിര്‍വ്വഹണ വകുപ്പ് - ഈ വകുപ്പിന് കീഴേ എസ്എസ്സി പൊതു സേവനം (ജിഎസ്/എക്‌സ്)/ഹൈഡ്രോ കേഡര്‍ തസ്തികകള്‍ സംബന്ധിച്ച 45 ജോലി ഒഴിവുകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ (എടിസി) 4 ഒഴിവുകള്‍, എസ്എസ്സി ഒബ്‌സര്‍വറുടെ 8 ഒഴിവുകള്‍, എസ്എസ്സി പൈലറ്റിന്റെ 15 ഒഴിവുകള്‍, എസ്എസ്സി ലോജിസ്റ്റിക്‌സില്‍ 18 ഒഴിവുകള്‍ എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    സാങ്കേതിക വകുപ്പ് - നിങ്ങള്‍ക്ക് സേനയുടെ സാങ്കേതിക വകുപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ 27 ഒഴിവുകളാണ് എസ്എസ്സിയുടെ എഞ്ചിനിയറിങ്ങ് വകുപ്പിന് കീഴില്‍ ഉള്ളത് (പൊതു സേവനം (ജിഎസ്)), അതേസമയം എസ്എസ്സിയുടെ ഇലക്ട്രിക്കല്‍ വകുപ്പിന് (പൊതു സേവനം (ജിഎസ്)) കീഴില്‍ 34 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേവിയിലെ ആര്‍ക്കിടെക്ട് (എന്‍എ) തസ്തികയിലേക്കും 12 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    വിദ്യാഭ്യാസ വകുപ്പ് - മൂന്നാമത്തെ വകുപ്പായ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 18 ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    ഇന്ത്യന്‍ നേവിയുടെ എസ്എസ്സി റിക്രൂട്ട്‌മെന്റ് 2021

    യോഗ്യതാ മാനദണ്ഡങ്ങള്‍ഭരണ നിര്‍വ്വഹണ വകുപ്പ് - പ്രസക്തമായ വിഷയത്തില്‍ ബിഇ/ബിടെക് ബിരുദം നേടിയിരിക്കണം. 1997 ജൂലായ് 2 നും 2003 ജനുവരി 1 നും ഇടയിലായിരിക്കണം ജനന തീയ്യതി. അതേസമയം, ഉപ-വകുപ്പുകളില്‍ വ്യത്യസ്തമായ പ്രായ മാനദണ്ഡങ്ങളാകും ഉണ്ടാകുക.സാങ്കേതിക വകുപ്പ് - സാങ്കേതിക വകുപ്പിലേക്ക് അപേക്ഷിക്കുന്ന അപേക്ഷിതാക്കള്‍ക്ക് ഇനിപ്പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രസക്തമായ വിഷയത്തില്‍ ബിഇ/ബിടെക് ബിരുദം നേടിയവരായിരിക്കണം. 1997 ജൂലായ് 2 നും 2003 ജനുവരി 1 നും ഇടയിലായിരിക്കണം ജനന തീയ്യതി.

    വിദ്യാഭ്യാസ വകുപ്പ് 1997, ജൂലായ് 2 നും 2001 ജൂലായ് 1 നും ഇടയില്‍ ജനിച്ച ആളുകള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ബിരുദാന്തര ബിരുദത്തിനൊപ്പം, ബിരുദ പഠനത്തില്‍ ഊര്‍ജ്ജതന്ത്രമോ കണക്കോ പഠിച്ചവര്‍ അല്ലങ്കില്‍ പ്രസക്തമായ വിഷയത്തില്‍ ബിഇ/ബിടെക്ക് ബിരുദം നേടിയവരോ അല്ലങ്കില്‍ ചരിത്രത്തില്‍ ബിരുദാന്തര ബിരുദം നേടിയവര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

    ഇന്ത്യ നേവി എസ്എസ്സി റിക്രൂട്ട്‌മെന്റ് 2021: ശമ്പള പരിധി 56,100 മുതല്‍ 1,10,700 രൂപ വരെയാണ് തസ്തികകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള പരിധി.

    First published:

    Tags: Government job, Upsc