ഇന്റർഫേസ് /വാർത്ത /Career / IES UPSCഎഞ്ചിനീയറിങ് സര്‍വീസ് മെയിന്‍സ് പരീക്ഷയുടെ ഷെഡ്യൂള്‍ യു.പി.എസ്.സി പ്രസിദ്ധീകരിച്ചു

IES UPSCഎഞ്ചിനീയറിങ് സര്‍വീസ് മെയിന്‍സ് പരീക്ഷയുടെ ഷെഡ്യൂള്‍ യു.പി.എസ്.സി പ്രസിദ്ധീകരിച്ചു

പ്രിലിമിനറി പരീക്ഷയുടെ ഫലം ഓഗസ്റ്റ് 6 ന് പ്രസിദ്ധീകരിച്ചു.

പ്രിലിമിനറി പരീക്ഷയുടെ ഫലം ഓഗസ്റ്റ് 6 ന് പ്രസിദ്ധീകരിച്ചു.

പ്രിലിമിനറി പരീക്ഷയുടെ ഫലം ഓഗസ്റ്റ് 6 ന് പ്രസിദ്ധീകരിച്ചു.

  • Share this:

യു.പി.എസ്.സി എഞ്ചിനീയറിങ് സര്‍വീസസ് മെയിന്‍സ് പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 21നാണ് പരീക്ഷ നടക്കുക. upsc.gov.in  എന്ന   വെബ്‌സൈറ്റ് സന്ദര്‍ശിച്ച്  ടൈം ടേബിള്‍ പരിശോധിക്കാം. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ആദ്യത്തെ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ് ഷിഫ്റ്റ് ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികോം എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ആകെ രണ്ട് പേപ്പറുകളാണ് ഉള്ളത്.ഓരോ പേപ്പറും 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് .

പ്രിലിമിനറി പരീക്ഷയുടെ ഫലം ഓഗസ്റ്റ് 6 ന് പ്രസിദ്ധീകരിച്ചു. മെയിന്‍സ് പരീക്ഷ കഴിഞ്ഞായിരിക്കും അഭിമുഖം നടക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക

ആട്ടവും പാട്ടും പഠിക്കണോ? 28 വയസ്സില്‍ താഴെയാണോ? കലാമണ്ഡലത്തിൽ ഒക്ടോബർ 11 വരെ അപേക്ഷിക്കാം

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

കോഴ്‌സുകള്‍

കഥകളി വേഷം വടക്കന്‍, കഥകളി വേഷം തെക്കന്‍, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം പുരുഷവേഷം, കൂടിയാട്ടം സ്ത്രീവേഷം, മിഴാവ്, തുള്ളല്‍, മൃദംഗം, തിമില, കര്‍ണാടക സംഗീതം, മോഹിനിയാട്ടം

യോഗ്യത

ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. അപേക്ഷിക്കുന്നവര്‍  28 വയസ്സില്‍ താഴെയുള്ളവരായിരിക്കണം.

എങ്ങിനെ അപേക്ഷിക്കാം

പൂരിപ്പിച്ച അപേക്ഷകള്‍ ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 എന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് 500 രൂപ അടച്ച ഒറിജിനല്‍ കൗണ്ടര്‍ ഫോയിലിനോടൊപ്പം ഒക്ടോബര്‍ 11 ന് മുന്‍പായി തപാല്‍മാര്‍ഗം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും

http://kalamandalam.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. പ്രവേശനം; ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാന്‍ അവസരം

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ചു.ഒക്ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.

280 രൂപയുമാണ് അപേക്ഷാഫീസ് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയാണ് ഫീസ് .രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. അപേക്ഷകര്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള തെറ്റുകള്‍  തിരുത്താന്‍ പിന്നീട് അവസരം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://admission.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആവശ്യമായ രേഖകള്‍

എസ്എസ്എല്‍സി ബുക്ക്

പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്

ആധാര്‍ കാര്‍ഡ്

ഫോട്ടോ

ഡിഗ്രി ഗ്രേഡ് കാര്‍ഡ്

Navodaya School | നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു: ആർക്കൊക്കെ അപേക്ഷിക്കാം

നവോദയ വിദ്യാലയങ്ങളില്‍ 2021-22 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.6 മുതല്‍ 12 വരെ ക്ലാസുകളില്‍ സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും അധ്യയനം നടക്കുക. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ താമസിച്ചായിരിക്കും പഠനം നടത്തുക.പഠനം,താമസം, , യൂണിഫോം,ഭക്ഷണം, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.ഓണ്‍ലൈനായി നവംബര്‍ 30വരെ അപേക്ഷ സമര്‍പ്പിക്കാം.

വിദ്യാര്‍ത്ഥിള്‍ക്ക് സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തില്‍ മാത്രമാണ് പ്രവേശനം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

First published:

Tags: Upsc, UPSC Recruitment 2021